കോൺഗ്രസ്സിന് കരുത്താകും; യുവ നക്ഷത്രങ്ങൾക്ക് രാഹുലും വേണുഗോപാലും വഴിയൊരുക്കിയത് രഹസ്യമായി

കോൺഗ്രസ്സിന് കരുത്താകും; യുവ നക്ഷത്രങ്ങൾക്ക് രാഹുലും വേണുഗോപാലും വഴിയൊരുക്കിയത് രഹസ്യമായി
Sep 30, 2021 02:19 PM | By Vyshnavy Rajan

കൊച്ചി : ജെഎൻയു മുൻ വിദ്യാർത്ഥി നേതാവും സിപിഐയുടെ തീപ്പൊരിയുമായ കനയ്യ കുമാറിനെയും ഗുജറാത്തിലെ ദളിത് നേതാവ് ജിഗ്നേഷ് മേവാനിയെയും പാർട്ടിയിൽ എത്തിച്ച രീതി വെളിവാക്കുന്നത് കോൺഗ്രസിൻ്റെ സംഘടനാ ചരിത്രത്തിലെ തന്നെ പുതിയ ചുവട് വെയ്പ്പ്‌.

വാളെടുത്തവരെല്ലാം വെളിച്ചപ്പാടായി മാറുന്ന നേതൃശൈലിയാണ് കോൺഗ്രസിൽ ഇതുവരെ കണ്ടത്. എന്നാൽ സംഘടനാ തലത്തിൽ ആ ശൈലി തന്നെ മാറ്റിമറിക്കുകയാണ് പാർട്ടി ദേശീയ നേതൃത്വം. രാഹുൽഗാന്ധിക്കും സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനുമല്ലാതെ മറ്റൊരു നേതാവിനും അവകാശവാദം ഉന്നയിക്കാനാവാത്തവിധം ചടുലമായ നീക്കങ്ങളാണ് നടന്നത്.


രാജ്യത്തുടനീളം യുവാക്കളെയും പുരോഗമന ചിന്താഗതിക്കാരെയും ത്രസിപ്പിച്ച കനയ്യകുമാർ മോദി സർക്കാരിന്റെയും ബിജെപിയുടെയും കണ്ണിലെ കരടായിരുന്നു. കോൺഗ്രസിനുമാത്രമേ ബി ജെ പിക്ക് എതിരായ പ്രതിപക്ഷ ശബ്ദമായി മാറാൻ കഴിയു എന്നും യോജിക്കണമെന്നുമുള്ള രാഹുൽഗാന്ധിയുടെ ഇരുവർക്കും ഇരുവർക്കും പ്രചോദനമായത്.

ബി ജെ പി യുടെ വർഗീയ പ്രീണനത്തിനെതിരെ പോരാടാൻ സി പി ഐയേക്കാൾ മികച്ചത് രാജ്യവ്യാപകമായി വേരുകളുള്ള കോൺഗ്രസാണെന്ന് കനയ്യയെ ബോധ്യപ്പെടുത്തി. തുടർന്നുള്ള കരുക്കൾ നീക്കാൻ ഏല്പിച്ചത് രാഹുലിന്റെ വിശ്വസ്തനും സംഘടനാ ജനറൽ സെക്രട്ടറിയുമായ കെ സി വേണുഗോപാലിനെയാണ്.

സമാന അവസ്ഥയിലായിരുന്നു ഗുജറാത്തിൽ നിന്നുള്ള ദളിത് നേതാവും എംഎൽഎയുമായ ജിഗ്നേഷ് മേവാനിയുടെ അവസ്ഥയും. കഴിഞ്ഞ നിയമസഭാ തെരഞ്ഞടുപ്പിൽ കോൺഗ്രസുമായി സഹകരിച്ചാണ് മത്സരിച്ചു ജയിച്ചെങ്കിലും സ്വതന്ത്രാംഗം എന്ന നിലയിലാണ് അദ്ദേഹം പ്രവർത്തിച്ചത്. കോൺഗ്രസ് പോലൊരു വിശാലമായ പ്ലാറ്റ്ഫോമിലെത്തിയാൽ ബിജെപിക്കെതിരായ പോരാട്ടം കനപ്പിക്കാമെന്ന് അദ്ദേഹത്തെയും ബോധ്യപ്പെടുത്തുന്നതിൽ വിജയിച്ചത് കോൺഗ്രസ്സ് ദേശീയ നേതൃത്വത്തിന്റെ തന്ത്രപൂർവ്വമായ കരുനീക്കങ്ങളാണ്.

അതീവ രഹസ്യമായി മൂന്നു മാസത്തിലേറെ നീണ്ട ആസൂത്രണമാണ് അണിയറയിൽ നടന്നത്. വിരലിലെണ്ണാവുന്ന നേതാക്കൾക്കു മാത്രമാണ് ഈ നീക്കങ്ങൾ അറിയാമായിരുന്നത്. ഈ നീക്കങ്ങൾ മണത്തറിഞ്ഞ കോൺഗ്രസിലെ ജി 23 ഗ്രൂപ്പ് ശക്തമായി എതിർപ്പ് ഉന്നയിക്കുകയും ചെയ്തു. തന്ത്രങ്ങളിലെ രഹസ്യ നീക്കങ്ങൾ അറിയാതെ പോയതാണ് കനയ്യ എവിടെയും പോകില്ലെന്ന് സി പി ഐ ദേശീയ നേതൃത്വം പ്രഖ്യാപിച്ചതിന് പിന്നിൽ.


കനയ്യകുമാറിനെ അടർത്തിയെടുത്ത് കോൺഗ്രസാക്കി മാറ്റുക എന്നത് ഏറെ കടമ്പകളുള്ള പ്രവർത്തനമായിരുന്നു. സി പി ഐ ദേശീയ നേതാവായ അദ്ദേഹത്തിന് ആ ബന്ധങ്ങൾ മുറിക്കുക എന്നത് അത്ര എളുപ്പമായിരുന്നില്ല. യുവ നേതാക്കൾ പാർട്ടിയിലേക്ക് കടന്നു വന്നാൽ നൽകേണ്ട പദവികളും തന്ത്രങ്ങളും സംബന്ധിച്ച് സോണിയാ ഗാന്ധിയുടെ നിർദ്ദേശത്തിൽ രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും ഉൾപ്പെടെയുള്ള നേതാക്കളുമായ് ചർച്ച നടത്തി.

ജെ എൻ യു സമര മുഖത്തു നിന്നും ഇന്ത്യയിലെമ്പാടും ലക്ഷക്കണക്കിന് ആരാധകരിലേക്ക് പടർന്നു കയറാൻ സാധിച്ച കനയ്യയുടെ വരവ് ഗുണം ചെയ്യുമെന്ന് കെ സി വേണുഗോപാൽ മറ്റ് നേതാക്കളെ ബോധ്യപ്പെടുത്തി. രാജ്യത്താകമാനം ദളിത് മുന്നേറ്റത്തിന് ശക്തിപകരാൻ ജിഗ്നേഷ് മേവാനിക്ക് സാധിക്കുമെന്നും ബോധ്യപ്പെടുത്തി. തുടർന്ന് ബീഹാറിലെയും ഗുജറാത്തിലെയും കോൺഗ്രസ് നേതാക്കളെ കൂടി ഇരുവരും വന്നാലുള്ള സാധ്യതകൾ നേരിട്ട് ധരിപ്പിച്ചു.

അങ്ങനെ പല ഘട്ടങ്ങളിൽ നടന്ന ചർച്ചയെ തുടർന്നാണ് കോൺഗ്രസ് പ്രവേശനം അന്തിമമായി തീരുമാനിച്ചത്. ചർച്ചകളും ധാരണകളുമെല്ലാം ഹൈക്കമാന്റ് രൂപപ്പെടുത്തിയത് രാഹുലിന്റെ മേൽനോട്ടത്തിൽ ആയിരുന്നു. എല്ലാം രഹസ്യമായി തന്നെ മാസങ്ങളോളം മുന്നോട്ടു പോയി എന്നത് കോൺഗ്രസിൽ അപൂർവതയാണ്.


തന്ത്രങ്ങൾ നടത്തിയെടുക്കാൻ തീവ്രമായി പരിശ്രമിച്ചപ്പോൾ തന്നെ ഒന്നും വാർത്തയാവാതിരിക്കാനുള്ള സംഘടനാ ജാഗ്രതയും ചെലുത്തി. രണ്ടാഴ്ച മുമ്പ് കനയ്യകുമാർ ന്യൂഡൽഹിയിൽ തുഗ്ലക് ലൈനിലെ രാഹുൽ ഗാന്ധിയുടെ വസതിയിൽ ചർച്ചയ്ക്ക് എത്തിയപ്പോൾ മാത്രമാണ് മാധ്യമങ്ങൾ ചർച്ച നടക്കുന്ന വിവരം അറിഞ്ഞത്. എന്നിട്ടും കനയ്യയോ മേവാനിയോ കോൺഗ്രസ് നേതൃത്വമോ പരസ്യ പ്രതികരണത്തിന് തയ്യാറായില്ലെന്നത് ശ്രദ്ധേയമാണ്.

അനുകൂലമായ ദിവസത്തിനു വേണ്ടി കാത്തിരുന്ന ഇരുവരും ഭഗത് സിംഗിന്റെ ജന്മ ദിനത്തിൽ പാർട്ടിയിൽ ചേരാൻ തീരുമാനിക്കുകയായിരുന്നു. കോൺഗ്രസിലും രഹസ്യങ്ങൾ സൂക്ഷിച്ച് വലിയ ഓപ്പറേഷൻ നടത്താൻ നേതൃത്വം പ്രാപ്തമാണെന്ന് തെളിയിക്കുന്ന സംഭവമായി ഇത്.

മുമ്പെല്ലാം ഇത്തരം ഒരു നീക്കം നടന്നാൽ ഉടൻ വാർത്തയാവുമായിരുന്നു. ഒച്ചപ്പാടും അവകാശവാദങ്ങളുമില്ലാതെ നിശബ്ദമായി ടാർഗറ്റ് നടപ്പാക്കുന്ന സംഘടന സംവിധാനം രൂപപ്പെടുത്തിയതിൽ കെ സി വേണുഗോപാലിന്റെ പങ്ക് കോൺഗ്രസിൽ അദ്ദേഹത്തിന്റെ സ്വാധീനം വർധിപ്പിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ നിഗമനം.

Congress will be strong; It was a secret that Rahul and Venugopal paved the way for the young stars

Next TV

Related Stories
#KMShaji | ‘മകളുടെ കേസ് നടത്താൻ മുഖ്യമന്ത്രി പൊതുഖജനാവിൽ നിന്ന് പണം എടുക്കുന്നു’- കെ എം ഷാജി

Apr 25, 2024 03:39 PM

#KMShaji | ‘മകളുടെ കേസ് നടത്താൻ മുഖ്യമന്ത്രി പൊതുഖജനാവിൽ നിന്ന് പണം എടുക്കുന്നു’- കെ എം ഷാജി

ഇത്രയും ഗതികെട്ട പാർട്ടിയാണ് സിപിഐഎം. തുടൽ അഴിച്ചുവിട്ട വേട്ടപ്പട്ടിയെപ്പോലെയാണ് പി.വി.അൻവറെന്നും ഷാജി...

Read More >>
#ldf | 'കള്ളീ കള്ളീ കാട്ടുകള്ളീ...... കൊട്ടിക്കലാശത്തിൽ യു.ഡി.എഫ് അധിക്ഷേപത്തിൽ തെരഞ്ഞെടുപ്പ് കമ്മിഷനും ജില്ലാ കലക്ടർക്കും എൽ.ഡി.എഫ് പരാതി

Apr 25, 2024 01:35 PM

#ldf | 'കള്ളീ കള്ളീ കാട്ടുകള്ളീ...... കൊട്ടിക്കലാശത്തിൽ യു.ഡി.എഫ് അധിക്ഷേപത്തിൽ തെരഞ്ഞെടുപ്പ് കമ്മിഷനും ജില്ലാ കലക്ടർക്കും എൽ.ഡി.എഫ് പരാതി

ലോകം ആദരിച്ച പൊതുപ്രവർത്തകയും മുൻ ആരോഗ്യ മന്ത്രിയുമായ കെ.കെ.ശൈലജ ടീച്ചർക്ക് ജനങ്ങൾക്കിടയിലുള്ള സ്വീകാര്യത ഇല്ലാതാക്കാനുള്ള ശ്രമമാണ് യു.ഡി.എഫ്...

Read More >>
#kcvenugopal |  സിപിഐഎമ്മും പൊലീസും ഗൂഢാലോചന നടത്തി; കരുനാഗപ്പള്ളിയിലെ സംഘർഷം പൊലീസ് അറിവോടെ -കെ സി വേണുഗോപാൽ

Apr 25, 2024 09:27 AM

#kcvenugopal | സിപിഐഎമ്മും പൊലീസും ഗൂഢാലോചന നടത്തി; കരുനാഗപ്പള്ളിയിലെ സംഘർഷം പൊലീസ് അറിവോടെ -കെ സി വേണുഗോപാൽ

സിപിഐഎമ്മും പൊലീസും ഗൂഢാലോചന നടത്തി. പരാജയം മുന്നിൽകണ്ട് സിപിഐഎം നടത്തിയ...

Read More >>
#mvjayarajan | 'വളർത്തുനായക്ക് വിവേകമുണ്ട്, അത് ബിജെപിയിൽ പോകില്ല'; സുധാകരന്റെ പട്ടി പരാമർശത്തിൽ എംവി ജയരാജൻ

Apr 25, 2024 08:14 AM

#mvjayarajan | 'വളർത്തുനായക്ക് വിവേകമുണ്ട്, അത് ബിജെപിയിൽ പോകില്ല'; സുധാകരന്റെ പട്ടി പരാമർശത്തിൽ എംവി ജയരാജൻ

വളർത്തുനായക്ക് വിവേകമുണ്ടെന്നും അത് ബിജെപിയിൽ പോകില്ലെന്നുമായിരുന്നു എംവി ജയരാജന്റെ...

Read More >>
#KSudhakaran | എനിക്ക് നല്ലൊരു പട്ടിയുണ്ട് 'ബ്രൂണോ',അതുപോലും ബിജെപിയിലേക്ക് പോകില്ല; റോഡ് ഷോക്കിടെ തുറന്നടിച്ച് സുധാകരൻ

Apr 24, 2024 05:44 PM

#KSudhakaran | എനിക്ക് നല്ലൊരു പട്ടിയുണ്ട് 'ബ്രൂണോ',അതുപോലും ബിജെപിയിലേക്ക് പോകില്ല; റോഡ് ഷോക്കിടെ തുറന്നടിച്ച് സുധാകരൻ

അവര്‍ പോയത് കൊണ്ട് ഞാൻ ബിജെപിയില്‍ പോകും എന്നാണോ? ആറു മാസം എന്‍റെ കൂടെ നിന്ന സെക്രട്ടറിയാണ്മ ബിജെപിയില്‍...

Read More >>
Top Stories