48 വയസുകാരൻ കത്തി ഉപയോഗിച്ച് ലിംഗം മുറിച്ചുമാറ്റി; കാരണം ഇതാ

48 വയസുകാരൻ കത്തി ഉപയോഗിച്ച് ലിംഗം മുറിച്ചുമാറ്റി; കാരണം ഇതാ
Oct 15, 2021 10:16 PM | By Shalu Priya

48 വയസുകാരൻ കത്തി ഉപയോഗിച്ച് ലിംഗം മുറിച്ചുമാറ്റി. ലിം​ഗം മുറിച്ച് 16 മണിക്കൂർ കഴിഞ്ഞതിന് ശേഷമാണ് ഇയാൾ ആശുപത്രിയിൽ എത്തിയതെന്നും അദ്ദേഹത്തെ ചികിത്സിച്ച ഡോക്ടർമാർ പറഞ്ഞു. കെനിയയിലാണ് സംഭവം. മുറിച്ചെടുത്ത ലിംഗവുമായാണ് ഇയാൾ ആശുപത്രിയിൽ എത്തിയതെന്നും എൻജോറോയിലെ എഗെർട്ടൺ യൂണിവേഴ്സിറ്റിയിലെ ശസ്ത്രക്രിയ വിദഗ്ധർ പറഞ്ഞു. 'സ്കീസോഫ്രീനിയ' എന്ന മാനസികരോ​ഗം ഇയാളെ ബാധിച്ചിരുന്നതായി ഡോക്ടർമാർ പറയുന്നു.

എന്നാൽ ഈ രോഗത്തിന് ഇയാൾ മരുന്നുകളൊന്നും തന്നെ കഴിച്ചിരുന്നില്ലെന്നും ഡെയ്‌ലി മെയില്‍ റിപ്പോർട്ട് ചെയ്തു. പങ്കാളിയുമായി പ്രശ്നമുണ്ടാവുകയും തുടർന്നാണ് ഇയാൾ ലിം​ഗം മുറിച്ചതെന്നാണ് മനസിലാക്കുന്നതെന്നും ഡോ. റോണോ കിപ്കെമോയ് പറഞ്ഞു. ശസ്ത്രക്രിയയിലൂടെ ലിംഗം യോജിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വൃഷണങ്ങൾക്ക് പരിക്കുകളൊന്നും സംഭവിച്ചിട്ടില്ല. ലിം​ഗം മുമ്പുള്ളത് പോലെയാകാൻ മാസങ്ങൾ വേണ്ടി വന്നേക്കാമെന്നും ഡോക്ടർമാർ പറഞ്ഞു. 'യൂറോളജി കേസ് റിപ്പോർട്സ്' എന്ന ജേണലിൽ ഈ സംഭവത്തെ കുറിച്ചുള്ള റിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. അയാൾ ആശുപത്രിയിൽ വെെകി എത്തിയതിനാൽ മുറിവ് അണുബാധയാകുകയും മൂത്രനാളിയ്ക്ക് കേടുപാടുകൾ സംഭവിച്ചതിനാൽ ഒരു യൂറോസ്റ്റമി ബാഗ് ഘടിപ്പിക്കുകയും ചെയ്യേണ്ടി വന്നു. ഇയാൾ ആശുപത്രിയിൽ എത്തിയപ്പോഴേക്കും ധാരാളം രക്തം നഷ്ടപ്പെട്ടു കഴിഞ്ഞിരുന്നുവെന്നും ഡോ. റോണോ പറഞ്ഞു.

മാനസിക നില തെറ്റുമ്പോൾ ചിലർ സ്വന്തം ശരീരത്തിൽ മുറിവേൽപ്പിക്കുകയും സ്വയം ലിംഗ വിച്ഛേദിക്കുന്ന അവസ്ഥ ചിലരിൽ കണ്ട് വരുന്നതായി ഡോ. റോണോ പറ‍ഞ്ഞു. സാധാരണയായി മാനസികരോഗങ്ങൾ, മയക്കുമരുന്നിൽ അടിമപ്പെട്ടവരെക്കെയാണ് ഇങ്ങനെ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. ആത്മഹത്യ ചെയ്യണമെന്ന ഉദ്ദേശ്യത്തോടെ ഒരാൾ സ്വയം ലിംഗം മുറിച്ചു മാറ്റാൻ ശ്രമിക്കുന്നതിനെ 'ഫാലിസൈഡ്' എന്ന് പറയുന്നു.

ലിം​ഗം സ്വയം മുറിച്ചുമാറ്റുന്നത് രക്തം നഷ്ടപ്പെടുക, അണുബാധ ഉണ്ടാവുക, മൂത്രമൊഴിക്കാനുള്ള പ്രയാസം, ലൈംഗിക ബന്ധത്തിൽ ഏർപ്പെടാനുള്ള ബുദ്ധിമുട്ട്, അതിനോടൊപ്പമുള്ള മാനസികപ്രശ്നങ്ങൾ എന്നിവയ്ക്ക് കാരണമാകുമെന്നും ഡോ. റോണോ പറ‍ഞ്ഞു. 

48-year-old cuts penis with knife; Here is the reason

Next TV

Related Stories
ഭര്‍തൃമാതാവിന്‍റെ കൂര്‍ക്കം വലി റെക്കോര്‍ഡ് ചെയ്ത് ഫാമിലി ഗ്രൂപ്പില്‍ അയച്ചു; ഭാര്യയുമായുള്ള വിവാഹബന്ധം വേര്‍പെടുത്തി ഭര്‍ത്താവ്

Nov 27, 2021 09:45 PM

ഭര്‍തൃമാതാവിന്‍റെ കൂര്‍ക്കം വലി റെക്കോര്‍ഡ് ചെയ്ത് ഫാമിലി ഗ്രൂപ്പില്‍ അയച്ചു; ഭാര്യയുമായുള്ള വിവാഹബന്ധം വേര്‍പെടുത്തി ഭര്‍ത്താവ്

മാതാവ് കൂര്‍ക്കം വലിക്കുന്നത് റെക്കോര്‍ഡ് ചെയ്ത് ഫാമിലി വാട്‌സാപ്പ് ഗ്രൂപ്പില്‍ അയച്ച ഭാര്യയുമായുള്ള വിവാഹബന്ധം വേര്‍പെടുത്തി ഭര്‍ത്താവ്....

Read More >>
കൊവിഡിന്റെ പുതിയ വകഭേദത്തിന് ‘ഒമിക്രോൺ’ എന്ന് പേര് നൽകി ലോകാരോഗ്യ സംഘടന

Nov 27, 2021 07:29 AM

കൊവിഡിന്റെ പുതിയ വകഭേദത്തിന് ‘ഒമിക്രോൺ’ എന്ന് പേര് നൽകി ലോകാരോഗ്യ സംഘടന

പുതിയ കൊവിഡ് വകഭേദത്തിന് ‘ഒമിക്രോൺ’ എന്ന് പേര് നൽകി ലോകാരോഗ്യ സംഘടന. ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ ഈ വകഭേദം ഏറ്റവും അപകടകാരിയായ വൈറസാണെന്ന്...

Read More >>
പൊലീസ് വാഹനത്തില്‍ സഹപ്രവര്‍ത്തകയുമായി ലൈംഗിക ബന്ധം; പൊലീസ് ഉദ്യോഗസ്ഥന്‍ രാജിവെച്ചു

Nov 26, 2021 10:47 PM

പൊലീസ് വാഹനത്തില്‍ സഹപ്രവര്‍ത്തകയുമായി ലൈംഗിക ബന്ധം; പൊലീസ് ഉദ്യോഗസ്ഥന്‍ രാജിവെച്ചു

പൊലീസ് വാഹനത്തില്‍ സഹപ്രവര്‍ത്തകയുമായി ലൈംഗിക ബന്ധം പുലര്‍ത്തിയ സംഭവത്തില്‍ വിവാദത്തിലായ പൊലീസ് ഉദ്യോഗസ്ഥന്‍ രാജിവെച്ചു. അമേരിക്കയിലെ...

Read More >>
താനുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടാൽ ക്യാൻസർ ഭേദമാകുമെന്ന് പ്രചരിപ്പിച്ച ഗൈനക്കോളജിസ്റ്റ് പിടിയില്‍

Nov 26, 2021 01:19 PM

താനുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടാൽ ക്യാൻസർ ഭേദമാകുമെന്ന് പ്രചരിപ്പിച്ച ഗൈനക്കോളജിസ്റ്റ് പിടിയില്‍

താനുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടാൽ ക്യാൻസർ ഭേദമാകുമെന്ന് പ്രചരിപ്പിച്ച ഗൈനക്കോളജിസ്റ്റ്...

Read More >>
ദക്ഷിണാഫ്രിക്കയിൽ ജനിതകമാറ്റം സംഭവിച്ച പുതിയ കൊറോണവൈറസ്; ജാഗ്രതാ നിര്‍ദ്ദേശം

Nov 25, 2021 10:19 PM

ദക്ഷിണാഫ്രിക്കയിൽ ജനിതകമാറ്റം സംഭവിച്ച പുതിയ കൊറോണവൈറസ്; ജാഗ്രതാ നിര്‍ദ്ദേശം

ദക്ഷിണാഫ്രിക്കയിൽ കോവിഡിന്റെ ഒന്നിലധികം തവണ ജനിതകമാറ്റം സംഭവിച്ച പുതിയ കൊറോണവൈറസ് വകഭേദം കണ്ടെത്തിയതായി...

Read More >>
അമേരിക്കയുടെ പ്രസിഡന്റ് പദവിയില്‍ എത്തുന്ന ആദ്യ വനിതയായി കമല ഹാരിസ്

Nov 20, 2021 12:41 PM

അമേരിക്കയുടെ പ്രസിഡന്റ് പദവിയില്‍ എത്തുന്ന ആദ്യ വനിതയായി കമല ഹാരിസ്

അമേരിക്കയുടെ ചരിത്രത്തില്‍ പ്രസിഡന്റ് പദവിയില്‍ എത്തുന്ന ആദ്യ വനിതയാണ് കമല...

Read More >>
Top Stories