മലപ്പുറം : മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടിയ കമിതാക്കള്‍ നാലു മാസങ്ങള്‍ക്കു ശേഷം പിടിയില്‍ . ചെറിയ കൊല്ല പാലക്കോണം യാദവത്തില്‍ പ്രസാദ്, ചെറിയ കൊല്ല ഇരട്ടത്തല സന്ധ്യാ ഭവനില്‍ ധന്യ എന്നിവരെയാണ് മലപ്പുറത്ത് നിന്ന് പോലീസ് അറസ്റ്റു ചെയ്തത്.
വിവാഹിതരായ ഇരുവരും മക്കളെ ഉപേക്ഷിച്ചാണ് ഒളിച്ചോടിയത്. തുടര്‍ന്ന് ഇവരുടെ കുടുംബം പോലീസില്‍ പരാതിപ്പെട്ടിരുന്നു.പോലീസ് അന്വേഷണം ആരംഭിച്ചെങ്കിലും ഇവരെ സംബന്ധിച്ച് ഒരു വിവരവും ലഭിച്ചിരുന്നില്ല.
ഇതേ തുടര്‍ന്ന് ഇവരെ കണ്ടെത്തുന്നതിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവരെ പിടികൂടിയത്. മലപ്പുറത്ത് രഹസ്യമായി വാടക വീട് എടുത്തു താമസിച്ചു വരികയായിരുന്നു ഇരുവരും. വൈദ്യപരിശോധനക്ക് ശേഷം പ്രതികളെ കോടതിയില്‍ ഹാജരാക്കി.
Couples arrested for leaving children behind four months later