ആമസോണില്‍ ബുക്ക്‌ ചെയ്യ്തത് ഐഫോണ്‍..! കിട്ടിയതോ പാത്രം കഴുകാന്‍ ഉപയോഗിക്കുന്ന സോപ്പും നാണയവും

ആമസോണില്‍ ബുക്ക്‌ ചെയ്യ്തത് ഐഫോണ്‍..! കിട്ടിയതോ പാത്രം കഴുകാന്‍ ഉപയോഗിക്കുന്ന സോപ്പും നാണയവും
Oct 15, 2021 07:06 PM | By Vyshnavy Rajan

കൊച്ചി : ആമസോണില്‍ ബുക്ക്‌ ചെയ്യ്തത് ഐഫോണ്‍..! കിട്ടിയതോ പാത്രം കഴുകാന്‍ ഉപയോഗിക്കുന്ന സോപ്പും നാണയവും. ആമസോണില്‍ ഐഫോണ്‍ ഓര്‍ഡര്‍ ചെയ്​ത മലയാളിക്ക്​ കിട്ടിയത്​ പാത്രം കഴുകാന്‍ ഉപയോഗിക്കുന്ന സോപ്പും അഞ്ച്​ രൂപയുടെ നാണയവും.

ആലുവ സ്വദേശി നൂറുല്‍ അമീന്‍ ആണ്​ കബളിപ്പിക്കപ്പെട്ടത്​. ആമസോണില്‍ 70,900 രൂപയുടെ ഐഫോണ്‍ ആണ്​ നൂറുല്‍ അമീന്‍ ബുക്ക്​ ചെയ്​തത്​. ഡെസ്​പാച്ച്‌ ആയ ഫോണ്‍ സേലത്ത്​ ഒരുദിവസം തങ്ങി എന്ന സന്ദേശം കിട്ടിയതിനെ തുടര്‍ന്ന്​ സംശയം തോന്നി നൂറുല്‍ അമീന്‍ ഡെലി​വറി ബോയ്​യുടെ മു​ന്നില്‍വെച്ചു തന്നെ പാഴ്​സല്‍ പൊട്ടിച്ചുനോക്കുകയായിരുന്നു.

ഫോണ്‍ അണ്‍ബോക്‌സ് ചെയ്യുന്ന വീഡിയോയും സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടിട്ടുണ്ട്​. ​ഒക്ടോബര്‍ 12നാണ് നൂറുല്‍ അമീന്‍ ഐഫോണ്‍-12 ക്രെഡിറ്റ് കാര്‍ഡ് വഴി ഇ.എം.ഐ ആയി ആമസോണില്‍ ഓര്‍ഡര്‍ ചെയ്​തത്​. ആമസോണിന്‍റെ ട്രസ്റ്റഡ് സെല്ലറായ അപ്പാരിയോയില്‍ നിന്നാണ് ഫോണ്‍ വാങ്ങിയത്.

ഹൈദരാബാദില്‍ നിന്നും ഡെസ്പാച്ച്‌ ആയ ഫോണ്‍ സേലത്ത്​ ഒരുദിവസം പിടിച്ചുവെച്ചു. ഇതില്‍ സംശയം തോന്നിയതിനാലാണ് ഡെലിവറി ബോയിയുടെ മുന്നില്‍ വെച്ചുതന്നെ പെട്ടി തുറന്നതെന്ന് നൂറുല്‍ അമീന്‍ പറയുന്നു.

ഏകദേശം ഫോണിന്‍റെ തൂക്കത്തിനൊപ്പം വരുന്ന സാധനങ്ങള്‍ കുലുങ്ങാത്ത രീതിയിലായിരുന്നു അടുക്കിവെച്ചിരുന്നത്. സാധാരണഗതിയില്‍ തെലങ്കാനയില്‍ നിന്നും ഡെസ്പാച്ച്‌ ചെയ്യുന്ന സാധനങ്ങള്‍ രണ്ടു ദിവസത്തിനകം കൊച്ചിയില്‍ എത്തേണ്ടതാണ്. എന്നാല്‍, മൂന്നു ദിവസത്തിനു ശേഷമാണ് ഫോണ്‍ കൊച്ചിയില്‍ എത്തിയത്.

അടുത്തിടെ, ഫ്ലിപ്​കാര്‍ട്ടില്‍ ഓര്‍ഡര്‍ ചെയ്​ത ഒരാള്‍ക്ക്​ ഐഫോണിന് പകരം സോപ്പ് കിട്ടിയിരുന്നു. ഈ വാര്‍ത്ത കണ്ടതിനാലാണ്​ ഫോണ്‍ എത്താന്‍ വൈകിയതില്‍ സംശയം തോന്നിയതെന്നും ഡെലിവറി ബോയിയുടെ മുന്നില്‍ വെച്ചുതന്നെ പെട്ടി പൊട്ടിച്ചതെന്നും നൂറുല്‍ അമീന്‍ പറയുന്നു.

ഉടന്‍ തന്നെ ആമസോണ്‍ കസ്റ്റമര്‍ കെയറില്‍ വിളിച്ച്‌ പരാതിപ്പെട്ടു. വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് മറുപടി മെയില്‍ ലഭിച്ചിട്ടുണ്ട്​. ഇതുമായി ബന്ധപ്പെട്ട്​ പൊലീസിലും ഉപഭോക്തൃ കോടതിയിലും പരാതിപ്പെടുന്ന കാര്യം സംബന്ധിച്ച്‌​ നിയമവിദഗ്ധരുമായി ആലോചിച്ചുവരികയാണ്​ നൂറുല്‍ അമീന്‍.

The Malayalee who ordered the iPhone on Amazon got the dishwashing soap and the five rupee coin.

Next TV

Related Stories
#accident | സ്‌കൂട്ടര്‍ താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; മെഡിക്കല്‍ വിദ്യാര്‍ത്ഥിനി മരിച്ചു

Apr 18, 2024 08:14 AM

#accident | സ്‌കൂട്ടര്‍ താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; മെഡിക്കല്‍ വിദ്യാര്‍ത്ഥിനി മരിച്ചു

തസ്‌കിയയുടെ മൃതദേഹം കല്‍പറ്റ ഫാത്തിമ ആശുപത്രിയില്‍...

Read More >>
#founddead | മെഡിക്കൽ കോളേജ് നഴ്‌സിങ് ഓഫീസർ ലോഡ്ജിൽ മരിച്ച നിലയിൽ; ഇടതുസംഘടന ജീവനക്കാരുടെ സമ്മർദ്ദമെന്ന്‌ ആരോപണം

Apr 18, 2024 08:07 AM

#founddead | മെഡിക്കൽ കോളേജ് നഴ്‌സിങ് ഓഫീസർ ലോഡ്ജിൽ മരിച്ച നിലയിൽ; ഇടതുസംഘടന ജീവനക്കാരുടെ സമ്മർദ്ദമെന്ന്‌ ആരോപണം

സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷിച്ചുവരികയാണെന്ന് കരുനാഗപ്പള്ളി പോലീസ്...

Read More >>
#attack |നിര്‍ത്തിയിട്ടിരുന്ന ബസ് പുറപ്പെടാന്‍ വൈകിയതിന് ഗ്ലാസ് അടിച്ചുതകര്‍ത്തു; യുവാവ് അറസ്റ്റില്‍

Apr 18, 2024 07:10 AM

#attack |നിര്‍ത്തിയിട്ടിരുന്ന ബസ് പുറപ്പെടാന്‍ വൈകിയതിന് ഗ്ലാസ് അടിച്ചുതകര്‍ത്തു; യുവാവ് അറസ്റ്റില്‍

മറ്റൊരാളുടെ ബൈക്കില്‍ കയറി രക്ഷപ്പെട്ട യുവാവിനെ നാട്ടുകാര്‍ നല്‍കിയ സൂചനയനുസരിച്ച് പോലീസ് പിന്തുടര്‍ന്ന്...

Read More >>
#accident | കോഴിക്കോട്ട് ടിപ്പർ ലോറി ബൈക്കിലിടിച്ചുകയറി, ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

Apr 18, 2024 07:06 AM

#accident | കോഴിക്കോട്ട് ടിപ്പർ ലോറി ബൈക്കിലിടിച്ചുകയറി, ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

രാത്രി 12 മണിയോടെ ടിപ്പർ ലോറി ബൈക്കിന് പിന്നിൽ ഇടിച്ചാണ്...

Read More >>
#thrissurpooram |പൂര ലഹരിയിലേക്ക് തൃശ്ശൂര്‍, നെയ്തലക്കാവിലമ്മ തെക്കേ ഗോപുരം തുറക്കുന്നതോടെ പൂരവിളംബരം

Apr 18, 2024 06:42 AM

#thrissurpooram |പൂര ലഹരിയിലേക്ക് തൃശ്ശൂര്‍, നെയ്തലക്കാവിലമ്മ തെക്കേ ഗോപുരം തുറക്കുന്നതോടെ പൂരവിളംബരം

രാവിലെ ആറാട്ടിന് ശേഷമാണ് നെയ്തലക്കാവിലമ്മ എറണാകുളം ശിവകുമാറിന്റെ തിടമ്പേറി വടക്കുന്നാഥനിലേക്ക് പോവുക....

Read More >>
#arrest |ബത്തേരി സ്റ്റേഷൻ പരിധിയിൽ രണ്ടിടത്ത് പൊലീസിന്റെ വാഹനപരിശോധന, മൂന്നുപേർ അകത്ത്, മൂവരുടെയും കയ്യിൽ കഞ്ചാവ്

Apr 18, 2024 06:36 AM

#arrest |ബത്തേരി സ്റ്റേഷൻ പരിധിയിൽ രണ്ടിടത്ത് പൊലീസിന്റെ വാഹനപരിശോധന, മൂന്നുപേർ അകത്ത്, മൂവരുടെയും കയ്യിൽ കഞ്ചാവ്

കഴിഞ്ഞ ദിവസം ഉച്ചയോടെ മുത്തങ്ങ തകരപ്പാടിയിലെ പൊലീസ് എയ്ഡ് പോസ്റ്റിനു സമീപം നടത്തിയ വാഹന പരിശോധനക്കിടെയാണ് ഇയാള്‍...

Read More >>
Top Stories