മലങ്കര ക്രെഡിറ്റ് സൊസൈറ്റിയുടെ കസ്റ്റമര്‍ ഫെസിലിറ്റേഷന്‍ സെന്റര്‍ ബോചെ ഉദ്ഘാടനം ചെയ്തു

മലങ്കര ക്രെഡിറ്റ് സൊസൈറ്റിയുടെ കസ്റ്റമര്‍ ഫെസിലിറ്റേഷന്‍ സെന്റര്‍ ബോചെ ഉദ്ഘാടനം ചെയ്തു
Advertisement
Jul 7, 2022 09:06 PM | By Vyshnavy Rajan

ലങ്കര ക്രെഡിറ്റ് സൊസൈറ്റിയുടെ ആദ്യ കസ്റ്റമര്‍ ഫെസിലിറ്റേഷന്‍ സെന്റര്‍ (സി.എഫ്. സി) അംഗങ്ങളുടെ ഉന്നമനത്തിനായി പാലക്കാട് വടക്കഞ്ചേരിയില്‍ പ്രവര്‍ത്തനമാരംഭിച്ചു. സൊസൈറ്റിയുടെ പ്രമോട്ടറും 812 കി.മീ. റണ്‍ യുനീക് വേള്‍ഡ് റെക്കോര്‍ഡ് ജേതാവും ലോകസമാധാനത്തിനുള്ള ഗിന്നസ് റെക്കോര്‍ഡ് ജേതാവുമായ ബോചെ (ഡോ. ബോബി ചെമ്മണൂര്‍) ഉദ്ഘാടനം നിര്‍വ്വഹിച്ചു.

Advertisement

തുടര്‍ന്ന് 'പെറ്റല്‍സ് ഓഫ് മലങ്കര' മാഗസിന്‍ ആലത്തൂര്‍ എം.പി. രമ്യ ഹരിദാസ് പ്രകാശനം ചെയ്തു. ഉദ്ഘാടനത്തിനെത്തിയവര്‍ക്ക് പച്ചക്കറി വിത്തുകള്‍ സൗജന്യമായി വിതരണം ചെയ്തു. ലോണ്‍ എടുത്ത മെമ്പര്‍മാര്‍ക്ക് ഹെല്‍ത്ത് അവയര്‍നെസ് പ്രോഗ്രാമിന്റെ ഭാഗമായി ഹെല്‍ത്ത്കിറ്റുകള്‍ നല്‍കി.

പഞ്ചായത്ത് പ്രസിഡന്റ് ലിസി സുരേഷ്, മലങ്കര ക്രെഡിറ്റ് സൊസൈറ്റിയുടെ ചെയര്‍മാനും മാനേജിംങ് ഡയറക്ടറുമായ ജിസോ ബേബി, വൈസ് ചെയര്‍പേഴ്സണ്‍ മറിയാമ്മ പിയൂസ്, വൈസ് പ്രസിഡന്റ് ജോസ് മോഹന്‍, സിജിഎം പൗസണ്‍ കൂടാതെ ബോസ് ചെമ്മണൂര്‍, ബോബി ഗ്രൂപ്പ് മാര്‍ക്കറ്റിംഗ് ജനറല്‍ മാനേജര്‍ അനില്‍ സി.പി. എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

കസ്റ്റമര്‍ ഫെസിലിറ്റേഷന്‍ സെന്ററില്‍ വെഹിക്കിള്‍ ലോണ്‍, ബിസിനസ് ലോണ്‍, അഗ്രിക്കള്‍ച്ചര്‍ ലോണ്‍, പ്രൊപ്പര്‍ട്ടി ലോണ്‍, പേഴ്‌സണല്‍ ലോണ്‍ എന്നിങ്ങനെ എല്ലാവിധ ലോണ്‍സൗകര്യങ്ങളും മെമ്പര്‍മാര്‍ക്ക് ഏറ്റവും കുറഞ്ഞ പലിശനിരക്കില്‍ ലഭ്യമാണ്. കൂടാതെ മെമ്പര്‍മാര്‍ക്ക് ഫിക്‌സഡ് ഡിപ്പോസിറ്റുകള്‍, റെക്കറിങ്ങ് ഡിപ്പോസിറ്റുകള്‍, സേവിംങ്‌സ് അക്കൗണ്ടുകള്‍ എന്നിവയ്ക്ക് ഉയര്‍ന്ന് റിട്ടേണ്‍ ഉറപ്പാക്കുന്നു.

ആയിരക്കണക്കിന് മെമ്പര്‍മാര്‍ക്ക് അവരുടെ നിക്ഷേപത്തിന് ഉയര്‍ന്ന മൂല്യം നല്‍കുവാനും ജീവിത ഉന്നമനത്തിന് വേണ്ടിയുള്ള ലോണ്‍ സൗകര്യം നല്‍കാനും മലങ്കര ക്രെഡിറ്റ് സൊസൈറ്റിക്ക് സാധിച്ചു.മെമ്പര്‍മാരുടെ സൗകര്യാര്‍ത്ഥം തിരുവനന്തപുരത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഒരു ബ്രാഞ്ചും മലങ്കര ക്രെഡിറ്റ് സൊസൈറ്റിക്കുണ്ട്.

2009 ല്‍ കേന്ദ്രസര്‍ക്കാറിന്റെ അംഗീകാരത്തോടുകൂടി പ്രവര്‍ത്തനമാരംഭിച്ച മലങ്കര ക്രെഡിറ്റ് സൊസൈറ്റി ചുരുങ്ങിയ വര്‍ഷങ്ങള്‍ക്കൊണ്ട് കേരളം, തമിഴ്‌നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ 500 കോടിയില്‍പരം വിറ്റുവരവുള്ള സൗത്ത് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സൊസൈറ്റികളിലൊന്നായി മാറികഴിഞ്ഞു.

പച്ചക്കറി കൃഷിയില്‍ സ്വയംപര്യാപ്തത ലക്ഷ്യമിട്ടുകൊണ്ട് സൗത്തിന്ത്യയിലെ തന്നെ ഏറ്റവും വലിയ ഹൈഡ്രോപോണിക് അഗ്രിക്കള്‍ച്ചര്‍ ഫാം യൂണിറ്റ് വയനാട്ടിലെ കല്‍പ്പറ്റയില്‍ രണ്ടര ഏക്കര്‍ സ്ഥലത്ത് പ്രവര്‍ത്തിച്ചു വരുന്നു. നാല് ജീവനക്കാരുമായി ആരംഭിച്ച് ഇപ്പോള്‍ 150 ല്‍ പരം ആളുകള്‍ക്ക് തൊഴില്‍ നല്‍കുന്ന മലങ്കര ക്രെഡിറ്റ് സൊസൈറ്റി ഈ സാമ്പത്തിക വര്‍ഷാവസാനത്തോടെ 500 ല്‍പരം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും.

2030നുള്ളില്‍ 50000 കോടി രൂപയുടെ വിറ്റുവരവുള്ള ഇന്ത്യയിലെ ഏറ്റവും മികച്ച സൊസൈറ്റിയായി മാറാനുള്ള ലക്ഷ്യത്തിലാണ് മലങ്കര ക്രെഡിറ്റ് സൊസൈറ്റി. സൊസൈറ്റിയുടെ നവീകരിച്ച ബ്രാഞ്ച് ഈ മാസം എറണാകുളം വൈറ്റിലയില്‍ പ്രവര്‍ത്തനമാരംഭിക്കും.

Boche inaugurated the Customer Facilitation Center of Malankara Credit Society

Next TV

Related Stories
ആംപ്യൂട്ടേഷൻ ഫ്രീ കേരളം ക്യാമ്പയിനുമായി സ്റ്റാർകെയർ

Aug 7, 2022 09:01 AM

ആംപ്യൂട്ടേഷൻ ഫ്രീ കേരളം ക്യാമ്പയിനുമായി സ്റ്റാർകെയർ

ദേശീയ വാസ്കുലാർ ദിനത്തിൽ ആംപ്യൂട്ടേഷൻ രഹിത കേരളമെന്ന ആശയത്തെ പിന്തുണച്ച് സ്റ്റാർകെയർ ഹോസ്പിറ്റൽ. മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം...

Read More >>
മലങ്കര ക്രെഡിറ്റ് സൊസൈറ്റിയുടെ ശാഖ ബോചെ ഉദ്ഘാടനം ചെയ്തു

Aug 5, 2022 04:19 PM

മലങ്കര ക്രെഡിറ്റ് സൊസൈറ്റിയുടെ ശാഖ ബോചെ ഉദ്ഘാടനം ചെയ്തു

മലങ്കര ക്രെഡിറ്റ് സൊസൈറ്റിയുടെ ശാഖ ബോചെ ഉദ്ഘാടനം...

Read More >>
ബോചെ ഗൃഹോപകരണങ്ങളും ഷര്‍ട്ടും മുണ്ടുകളും വിപണിയില്‍

Aug 1, 2022 05:44 PM

ബോചെ ഗൃഹോപകരണങ്ങളും ഷര്‍ട്ടും മുണ്ടുകളും വിപണിയില്‍

ബോചെ ഗൃഹോപകരണങ്ങളും ഷര്‍ട്ടും മുണ്ടുകളും...

Read More >>
ആദ്യ  സൂപ്പർ സ്പെഷ്യാലിറ്റി കോഴ്സ്; വാസ്കുലാർ സർജറിയിൽ ചരിത്രനേട്ടവുമായി സ്റ്റാർ കെയർ ഹോസ്പിറ്റൽ

Jul 30, 2022 08:06 PM

ആദ്യ സൂപ്പർ സ്പെഷ്യാലിറ്റി കോഴ്സ്; വാസ്കുലാർ സർജറിയിൽ ചരിത്രനേട്ടവുമായി സ്റ്റാർ കെയർ ഹോസ്പിറ്റൽ

ആദ്യ സൂപ്പർ സ്പെഷ്യാലിറ്റി കോഴ്സ്, വാസ്കുലാർ സർജറിയിൽ ചരിത്രനേട്ടവുമായി സ്റ്റാർ കെയർ...

Read More >>
ബോബി ചെമ്മണൂർ ഇന്റർനാഷണൽ ജ്വല്ലേഴ്സ് ഇനി വടക്കഞ്ചേരിയിലും

Jul 7, 2022 09:44 PM

ബോബി ചെമ്മണൂർ ഇന്റർനാഷണൽ ജ്വല്ലേഴ്സ് ഇനി വടക്കഞ്ചേരിയിലും

ബോബി ചെമ്മണൂർ ഇന്റർനാഷണൽ ജ്വല്ലേഴ്സ് ഇനി...

Read More >>
മാംസ വിപണി കീഴടക്കാന്‍ 'ബോചെ ദ ബുച്ചര്‍'

Jul 4, 2022 03:57 PM

മാംസ വിപണി കീഴടക്കാന്‍ 'ബോചെ ദ ബുച്ചര്‍'

മാംസ വിപണി കീഴടക്കാന്‍ 'ബോചെ ദ...

Read More >>
Top Stories