രാഹുല്‍ ദ്രാവിഡ് വീണ്ടും ഇന്ത്യയുടെ പരിശീലകനായേക്കും

രാഹുല്‍ ദ്രാവിഡ് വീണ്ടും ഇന്ത്യയുടെ പരിശീലകനായേക്കും
Oct 15, 2021 05:32 PM | By Vyshnavy Rajan

മുംബൈ : ടി20 ലോകകപ്പിന് ശേഷം സ്ഥാനമൊഴിയുന്ന രവി ശാസ്ത്രിക്ക് പകരക്കാരനെ ബിസിസിഐ അന്വേഷിക്കുന്നുണ്ട്. എന്നാല്‍ പുതിയ പരിശീലകനെ കണ്ടെത്താന്‍ സമയമെടുക്കും. ഇതിനിടെയാണ് ന്യൂസിലന്‍ഡിനെതിരായ പരമ്പര നടക്കുന്നത്. ഈ സാഹചര്യത്തില്‍ പരിചയസമ്പന്നനായ ദ്രാവിഡിന് താല്‍ക്കാലിക ചുമതല നല്‍കാനുള്ള ശ്രമത്തിലാണ് ബിസിസിഐ.

നവംബര്‍- ഡിസംബര്‍ മാസങ്ങളില്‍ ന്യൂസിലന്‍ഡിനെതിരെ നടക്കുന്ന പരമ്പരയില്‍ ദ്രാവിഡ് ഇടക്കാല പരിശീലകനായി ചുമതലയേല്‍ക്കുമെന്നാണ് റിപ്പോര്‍ട്ട്. മൂന്ന് ടി20യും രണ്ട് ടെസ്റ്റുമടങ്ങുന്നത് ന്യൂസിലന്‍ഡിന്റെ ഇന്ത്യന്‍ പര്യടനം.

ദ്രാവിഡിനെ ഇന്ത്യയുടെ മുഴുവന്‍ സമയപരിശീലകനാക്കാന്‍ ബിസിസിഐയ്ക്ക് താല്‍പര്യമുണ്ട്. എന്നാല്‍ ദ്രാവിഡ് ഈ ഓഫര്‍ നേരത്തെ തന്നെ തള്ളിയിരുന്നു. നാഷണല്‍ ക്രിക്കറ്റ് അക്കാദമിയുടെ തലവനാണ് ദ്രാവിഡ്. ആ സ്ഥാനത്ത് ദ്രാവിഡ് തുടര്‍ന്നേക്കും. നേരത്തെ, ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനത്തില്‍ ദ്രാവിഡ് പരിശീലകന്റെ താല്‍കാലിക ചുമതലയേറ്റിരുന്നു.

അനില്‍ കുംബ്ലെയും പരിശീലകനാവാന്‍ താല്‍പര്യമില്ലെന്ന തീരുമാനത്തിലാണ്. ഇതിനിടെ വിദേശ പരിശീലകരും ബിസിസിഐയെ സമീപിക്കുന്നുണ്ട്. എന്നാല്‍ ഇന്ത്യക്കാര്‍ക്ക് ആദ്യ പരിഗണന നല്‍കാനാണ് ബിസിസിഐ തീരുമാനം.

Rahul Dravid may be India's coach again

Next TV

Related Stories
#IPL2024| സിക്‌സര്‍ പറത്തി വരവറിയിച്ച് സമീര്‍ റിസ്‌വി:ആശ്ചര്യത്തോടെ നോക്കി ധോണി

Mar 27, 2024 02:53 PM

#IPL2024| സിക്‌സര്‍ പറത്തി വരവറിയിച്ച് സമീര്‍ റിസ്‌വി:ആശ്ചര്യത്തോടെ നോക്കി ധോണി

ഐപിഎലില്‍ ആദ്യമായി ബാറ്റിങിനായി ഇറങ്ങുന്നു. ആദ്യ ഓവര്‍ തന്നെ നേരിടേണ്ടത് അപകടകാരിയായ ബൗളര്‍...

Read More >>
#IPL2024 | ശരിക്കും കണ്‍ഫ്യൂഷനാണ്, തീരുമാനമെടുക്കുമ്പോൾ ധോണിയെയും റുതുരാജിനെയും നോക്കണം; തുറന്നു പറഞ്ഞ് ചെന്നൈ താരം

Mar 27, 2024 12:47 PM

#IPL2024 | ശരിക്കും കണ്‍ഫ്യൂഷനാണ്, തീരുമാനമെടുക്കുമ്പോൾ ധോണിയെയും റുതുരാജിനെയും നോക്കണം; തുറന്നു പറഞ്ഞ് ചെന്നൈ താരം

ആദ്യ മത്സരത്തില്‍ ആര്‍സിബിയെ തകര്‍ച്ച ചെന്നൈ ഇന്നലെ രണ്ടാം മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ 63 റണ്‍സിന്‍റെ ആധികാരിക ജയവുമായി പോയന്‍റ്...

Read More >>
#IPL2024 | ത്രില്ലര്‍ പോരില്‍ ആര്‍സിബി ജയം; പഞ്ചാബിനെ തകര്‍ത്തത് 4 വിക്കറ്റിന്

Mar 26, 2024 07:49 AM

#IPL2024 | ത്രില്ലര്‍ പോരില്‍ ആര്‍സിബി ജയം; പഞ്ചാബിനെ തകര്‍ത്തത് 4 വിക്കറ്റിന്

പഞ്ചാബ് സ്ഥിരോത്സാഹത്തോട സ്‌കോര്‍ വര്‍ധിപ്പിച്ചെങ്കിലും കോലിയുടെ കരുത്തില്‍ ബാംഗ്ലൂര്‍ വിജയത്തിലേക്ക്...

Read More >>
#MohammadShami | അവന്‍ ധോണിയാവാന്‍ നോക്കിയിട്ട് കാര്യമില്ല, ഹാര്‍ദ്ദിക്ക് പാണ്ഡ്യക്കെതിരെ തുറന്നടിച്ച് മുഹമ്മദ് ഷമി

Mar 25, 2024 04:35 PM

#MohammadShami | അവന്‍ ധോണിയാവാന്‍ നോക്കിയിട്ട് കാര്യമില്ല, ഹാര്‍ദ്ദിക്ക് പാണ്ഡ്യക്കെതിരെ തുറന്നടിച്ച് മുഹമ്മദ് ഷമി

പരമാവധി അഞ്ചാം നമ്പര്‍ വരെയൊക്കെയെ ഹാര്‍ദ്ദിക്കിന് കാത്തിരിക്കാനാവു. അല്ലാതെ ഏഴാ നമ്പറിലൊന്നും ഹാര്‍ദ്ദിക് ബാറ്റിംഗിന് ഇറങ്ങരുതെന്നും...

Read More >>
#IPL2024 | ഐപിഎല്ലില്‍ ആദ്യ ജയം ലക്ഷ്യമിട്ട് റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു ഇന്നിറങ്ങും; സാധ്യതാ ഇലവന്‍ അറിയാം

Mar 25, 2024 01:32 PM

#IPL2024 | ഐപിഎല്ലില്‍ ആദ്യ ജയം ലക്ഷ്യമിട്ട് റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു ഇന്നിറങ്ങും; സാധ്യതാ ഇലവന്‍ അറിയാം

ആദ്യം പന്തെറിയേണ്ടിവന്നാല്‍ ഇരുവരുടേയും റോളില്‍ മാറ്റമുണ്ടാവും. ശിഖര്‍ ധവാന്‍ നയിക്കുന്ന പഞ്ചാബ് നിരയില്‍ മാറ്റത്തിന്...

Read More >>
Top Stories