അഭിമാനിക്കാവുന്ന സംഭവമൊന്നുമല്ല അന്ന് നടന്നത് - ഐപിഎല്ലിലെ സംഭവത്തെ കുറിച്ച് രാഹുല്‍ ദ്രാവിഡ്‌

അഭിമാനിക്കാവുന്ന സംഭവമൊന്നുമല്ല അന്ന് നടന്നത് - ഐപിഎല്ലിലെ സംഭവത്തെ കുറിച്ച് രാഹുല്‍ ദ്രാവിഡ്‌
Oct 15, 2021 05:06 PM | By Vyshnavy Rajan

ബാംഗ്ലൂര്‍: 2014 ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ മെന്ററായിരിക്കുന്ന സമയത്ത് ദ്രാവിഡിന്റെ മറ്റൊരു മുഖം ക്രിക്കറ്റ് ലോകം കണ്ടു. 2014ലെ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് രാജസ്ഥാന് എതിരെ ചെയ്സ് ചെയ്ത് ജയിച്ചപ്പോഴാണ് തൊപ്പി നിലത്തെറിഞ്ഞ് ദേഷ്യത്തില്‍ ഡ്രസ്സിങ് റൂമിലേക്ക് ദ്രാവിഡ് മടങ്ങിയത്.

പൊതുവേ കളിച്ചുകൊണ്ടിരിക്കുമ്പോള്‍ പ്രകോപനങ്ങളില്‍ വീഴാത്ത താരമായിരുന്നു രാഹുല്‍ ദ്രാവിഡ് . ഗ്രൗണ്ടിലും പുറത്തും ശാന്തനായ പ്രകൃതം. വിവാദമായ പ്രസ്താവനകളും മറ്റും ദ്രാവിഡിന്റെ ഭാഗത്തുനിന്നുണ്ടാവാറില്ല. എന്നാല്‍ 2014ലെ സംഭവത്തെ കുറിച്ച് സംസാരിക്കുകയാണ് ദ്രാവിഡിപ്പോള്‍. അങ്ങനെ സംഭവിക്കുന്നത് ആദ്യമായെല്ലാണ് ദ്രാവിഡ് പറയുന്നത്.

ദ്രാവിഡിന്റെ വാക്കുകള്‍... ''ഞാനെപ്പോഴും വികാരങ്ങള്‍ നിയന്ത്രിക്കാന്‍ ശ്രമിക്കാറുണ്ട്. അങ്ങനെ ചെയ്യുന്നതാണ് എനിക്ക് താല്‍പര്യവും. എന്നാല്‍ 2014 ഐപിഎല്ലിലെ ആ സംഭവം എന്റെ നിന്ത്രണങ്ങള്‍ക്കപ്പുറമായിരുന്നു. അഭിമാനിക്കാവുന്ന സംഭവമൊന്നുമല്ല അന്ന് നടന്നത്. ഇത്തരത്തില്‍ നിയന്ത്രണം വിടുന്നത് ആദ്യമായിട്ടൊന്നുമല്ല. മുമ്പും ഇത്തരത്തില്‍ സംഭവിച്ചിട്ടുണ്ട്. എന്നാല്‍ നിങ്ങള്‍ കാണുന്നത് ഇതാണെന്ന് മാത്രം. ഇതിന് മുന്‍പ് ഇത്തരത്തില്‍ സംഭവിച്ചിട്ടുണ്ട്. അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കുമ്പോള്‍ പല വിധത്തിലുള്ള സമ്മര്‍ദ്ദങ്ങളിലൂടെയാണ് ഒരു താരം കടന്നുപോവുക. ഒരുപാട് പേര്‍ നമ്മളില്‍ നിന്ന് എന്തെങ്കിലും പ്രതീക്ഷിക്കുന്നുണ്ടാവം. എല്ലാ കണ്ണുകളും നമ്മളിലായിരിക്കും. പുറത്തുനിന്നുള്ള ഇത്തരം ഘടകങ്ങളെയെല്ലാം മറികടക്കുമ്പോഴാണ് മികച്ച ഇന്നിംഗ്‌സ് ഉണ്ടാവുക. അതിന് സാധിക്കാതെ വരുമ്പോള്‍ ഇത്തരത്തിലൊക്കം സംഭവിക്കുന്നത് സ്വഭാവികമാണ്.'' ദ്രാവിഡ് വ്യക്തമാക്കി.

2014ന് ശേഷം ദ്രാവിഡ് ഏതെങ്കിലും ഐപിഎല്‍ ഫ്രാഞ്ചൈസിയുടെ മെന്ററായിട്ടോ പരിശീലകനായിട്ടോ പ്രവര്‍ത്തിച്ചിട്ടില്ല. ബിസിസിഐ ഭാരവാഹികളോ അല്ലെങ്കില്‍ ബോര്‍ഡിന് കീഴില്‍ പരിശീലക സ്ഥാനത്ത് ഇരിക്കുന്നവരോ മറ്റു ചുമതലകള്‍ ഏറ്റെടുക്കരുതെന്ന നിയമവും ദ്രാവിഡിന്റെ പിന്മാറ്റത്തിന് കാരണമായി. ദ്രാവിഡ് ഇന്ത്യ എ, ഇന്ത്യ അണ്ടര്‍ 19 ടീമുകളുടെ പരിശീലകനായത് ഇക്കാലയളവിലാണ്. പിന്നീട് നാഷണല്‍ ക്രിക്കറ്റ് അക്കാദമി തലവനുമായി.

The cricketing world saw another face of Dravid when he was the mentor of the Rajasthan Royals in the 2014 IPL

Next TV

Related Stories
#IPL2024 | ഇന്നുംകൂടെ തോറ്റാല്‍ ആര്‍സിബിക്ക് പ്ലേഓഫ് സ്വപ്‌നം ഉപേക്ഷിക്കാം; തകര്‍ത്തടിക്കാൻ ഹൈദരാബാദ്

Apr 25, 2024 03:22 PM

#IPL2024 | ഇന്നുംകൂടെ തോറ്റാല്‍ ആര്‍സിബിക്ക് പ്ലേഓഫ് സ്വപ്‌നം ഉപേക്ഷിക്കാം; തകര്‍ത്തടിക്കാൻ ഹൈദരാബാദ്

ബംഗളൂരുവില്‍ റണ്‍മഴ പെയ്ത മത്സരത്തില്‍ ആര്‍സിബിക്കെതിരെ 25 റണ്‍സിനായിരുന്നു ഹൈദരാബാദിന്റെ ജയം. ഇരുടീമും ആകെ ഏറ്റുമുട്ടിയത് ഇരുപത്തിനാല്...

Read More >>
#IPL2024 | ഒറ്റ മത്സരത്തിലൂടെ കളംപിടിച്ച് പന്ത്; ലോകകപ്പ് ടീമിലേക്കുള്ള സാധ്യതാ ലിസ്റ്റില്‍ സഞ്ജു ഒരു പടി പിന്നില്‍

Apr 25, 2024 12:29 PM

#IPL2024 | ഒറ്റ മത്സരത്തിലൂടെ കളംപിടിച്ച് പന്ത്; ലോകകപ്പ് ടീമിലേക്കുള്ള സാധ്യതാ ലിസ്റ്റില്‍ സഞ്ജു ഒരു പടി പിന്നില്‍

225 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഗുജറാത്തിനായി സായ് സുദര്‍ശനും ഡേവിഡ് മില്ലറും വെടിക്കെട്ട് അര്‍ധസെഞ്ചുറികളുമായി പൊരുതിയെങ്കിലും നാല്...

Read More >>
#IPL2024 | ആര്‍സിബിയുടെ തുടര്‍ തോല്‍വികള്‍ക്കുള്ള കാരണം തുറന്നു പറഞ്ഞ് മുന്‍ താരം

Apr 24, 2024 05:07 PM

#IPL2024 | ആര്‍സിബിയുടെ തുടര്‍ തോല്‍വികള്‍ക്കുള്ള കാരണം തുറന്നു പറഞ്ഞ് മുന്‍ താരം

റണ്‍വേട്ടയില്‍ വിരാട് കോലി ഒന്നാം സ്ഥാനത്തുണ്ടെങ്കിലും ആര്‍സിബി സീസണില്‍ പഞ്ചാബ് കിംഗ്സിനെതിരെ മാത്രമാണ് ഇതുവരെ ജയിച്ചത്. ചെന്നൈയോട് തോറ്റ്...

Read More >>
#ISL | ഒഡീഷക്കെതിരെ ലീഡെടുത്തശേഷം തോൽവി; ഐ.എസ്.എല്ലിൽ കേരള ബ്ലാസ്റ്റേഴ്സ് സെമി കാണാതെ പുറത്ത്

Apr 19, 2024 10:31 PM

#ISL | ഒഡീഷക്കെതിരെ ലീഡെടുത്തശേഷം തോൽവി; ഐ.എസ്.എല്ലിൽ കേരള ബ്ലാസ്റ്റേഴ്സ് സെമി കാണാതെ പുറത്ത്

നാലാം മിനിറ്റിൽ തന്നെ സെർണിചിന്റെ മികച്ച ഷോട്ട് പോസ്റ്റിനെ തൊട്ടുരുമ്മി പുറത്തേക്ക് പോയിരുന്നു. പരിക്കേറ്റ് ആറു മാസത്തോളം പുറത്തിരുന്നശേഷമാണ്...

Read More >>
#ISL | ഐഎസ്എലിൽ ഇന്ന് കേരള ബ്ലാസ്റ്റേഴ്സിന് നിർണായക മത്സരം; ജയിച്ചാൽ സെമിയിൽ, ലൂണ മടങ്ങിയെത്തിയേക്കും

Apr 19, 2024 11:33 AM

#ISL | ഐഎസ്എലിൽ ഇന്ന് കേരള ബ്ലാസ്റ്റേഴ്സിന് നിർണായക മത്സരം; ജയിച്ചാൽ സെമിയിൽ, ലൂണ മടങ്ങിയെത്തിയേക്കും

ബ്ലാസ്റ്റേഴ്സ് ആക്രമണങ്ങളുടെ ചുക്കാൻ പിടിക്കുന്ന ദിമിത്രിയോസ് ഡയമൻ്റക്കോസ് ഇന്ന് കളിക്കുമോ എന്നത്...

Read More >>
#t20worldcup | സഞ്ജു ലോകകപ്പ് ടീമിലേക്ക്? ഓപ്പണറായി കോലി; കാര്യങ്ങള്‍ സംസാരിച്ച് വച്ച് ദ്രാവിഡും അഗാര്‍ക്കറും രോഹിത്തും

Apr 18, 2024 01:01 PM

#t20worldcup | സഞ്ജു ലോകകപ്പ് ടീമിലേക്ക്? ഓപ്പണറായി കോലി; കാര്യങ്ങള്‍ സംസാരിച്ച് വച്ച് ദ്രാവിഡും അഗാര്‍ക്കറും രോഹിത്തും

അതേസമയം, വിക്കറ്റ് കീപ്പറുടെ കാര്യത്തില്‍ ഇപ്പോഴും തീരുമാനമായിട്ടില്ല. കെ എല്‍ രാഹുല്‍, സഞ്ജു സാംസണ്‍, റിഷഭ് പന്ത് എന്നിവരെയാണ് പരിഗണിക്കുന്നത്....

Read More >>
Top Stories