സഹപ്രവര്‍ത്തകയെ ബലംപ്രയോഗിച്ച്‌ പീഡിപ്പിച്ചു; ബിജെപി നേതാവിനെതിരെ ക്കേസ്

സഹപ്രവര്‍ത്തകയെ ബലംപ്രയോഗിച്ച്‌ പീഡിപ്പിച്ചു; ബിജെപി നേതാവിനെതിരെ ക്കേസ്
Oct 15, 2021 04:17 PM | By Vyshnavy Rajan

കോട്ടയം : സഹപ്രവര്‍ത്തകയെ ബലംപ്രയോഗിച്ച്‌ ശാരീരികമായി പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തുകയും ചെയ്ത ബിജെപി നേതാവിനെതിരെ ക്കേസ്. വൈക്കം പൊലീസാണ് കേസെടുത്തത്. ബിജെപി ഉദയനാപുരം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റിനെതിരെയാണ് പൊലീസ് കേസെടുത്തത്.

സംഭവത്തില്‍ ഒളിവില്‍ പോയ പ്രതിയ്ക്ക് വേണ്ടി അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. ചെട്ടിമംഗലം സ്വദേശിനിയായ യുവതിയുടെ പരാതിയെതുടര്‍ന്നാണ് ബിജെപി ഉദയനാപുരം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സുമേഷ് കൊല്ലേരിക്കെതിരെ വൈക്കം പോലീസ് കേസെടുത്തത്.

തദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ഘട്ടത്തിലാണ് യുവതി സുമേഷിനെ പരിചയപ്പെടുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ക്കായി സുമേഷ് യുവതിയില്‍ നിന്നും ഫോണ്‍ നമ്പര്‍ വാങ്ങുകയും അടുപ്പം സ്ഥാപിക്കുകയും ചെയ്തു.

തുടര്‍ന്ന് യുവതിയും കുട്ടികളും മാത്രം താമസിച്ചിരുന്ന വീട്ടില്‍ സുമേഷെത്തി യുവതിയെ ബലംപ്രയോഗിച്ച്‌ ശാരീരികമായി പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തുകയുമായിരുന്നു. പിന്നീട് പലതവണ ഈ ദൃശ്യങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തി യുവതിയെ പലസ്ഥലങ്ങളിലുമെത്തിച്ച്‌ ക്രൂരമായി പീഡിപ്പിക്കുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു.

സംഭവം പുറത്താകാതിരിക്കുന്നതിനു വേണ്ടി യുവതിക്ക് വിവാഹ വാഗ്ദാനം നല്‍കുകയും ആഭരണങ്ങള്‍ പ്രതിയുടെ ആവശ്യങ്ങള്‍ക്കായി പണയം വയ്ക്കുകയും ചെയ്തു. പിന്നീട് പല കാരണങ്ങള്‍ പറഞ്ഞ് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. പ്രതിയുടെ നിരന്തരമായുള്ള ഭീഷണിയില്‍ ഭയന്നാണ് യുവതി തന്റെയും കുടുംബത്തിന്റെ സുരക്ഷയ്ക്കായി പൊലീസില്‍ പരാതി നല്‍കിയത്.

ബിജെപി ഉദയനാപുരം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കൂടിയായ പ്രതിയുടെ ഉന്നത സ്വാധീനമുപയോഗിച്ച്‌ യുവതിയെയും കുട്ടികളെയും ഏതുനിമിഷവും അപായപ്പെടുത്തുമെന്നും ഇവര്‍ ഭയപ്പെടുന്നു. യുവതിയുടെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്‌തെങ്കിലും പ്രതിയെ ഇതുവരെ പിടികൂടാനായിട്ടില്ല. പ്രതിക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കിയെന്ന് വൈക്കം പൊലീസ് അറിയിച്ചു.

Colleague forcibly tortured; Case against BJP leader

Next TV

Related Stories
എറണാകുളത്ത് മകളെ ശല്യം ചെയ്തത് ചോദ്യം ചെയ്ത പിതാവിന് കുത്തേറ്റു

Nov 27, 2021 11:02 PM

എറണാകുളത്ത് മകളെ ശല്യം ചെയ്തത് ചോദ്യം ചെയ്ത പിതാവിന് കുത്തേറ്റു

പ്രായപൂര്‍ത്തിയാകാത്ത മകളെ ശല്യം ചെയ്തത് ചോദ്യം ചെയ്ത പിതാവിന്...

Read More >>
യുവതിയേയും യുവാവിനേയും ഭര്‍ത്താവ് തൂണില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു

Nov 27, 2021 08:55 PM

യുവതിയേയും യുവാവിനേയും ഭര്‍ത്താവ് തൂണില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു

അവിഹിതബന്ധമാരോപിച്ച് മുപ്പതുകാരിയായ യുവതിയേയും 24കാരനായ യുവാവിനേയും തൂണില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു. കര്‍ണാടകയിലെ മൈസൂരുവിലാണ് സംഭവം. മൂന്ന്...

Read More >>
മുംബൈയിലെ ഇരുപതുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ നിലയില്‍

Nov 27, 2021 02:19 PM

മുംബൈയിലെ ഇരുപതുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ നിലയില്‍

മുംബൈയിലെ ഇരുപതുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ...

Read More >>
നാലര വയസ്സുകരിയെ ലൈംഗികമായി പീഡിപ്പിച്ചു; പ്രതിക്ക് 43 വർഷം തടവും പിഴയും ശിക്ഷ

Nov 27, 2021 08:04 AM

നാലര വയസ്സുകരിയെ ലൈംഗികമായി പീഡിപ്പിച്ചു; പ്രതിക്ക് 43 വർഷം തടവും പിഴയും ശിക്ഷ

നാലര വയസ്സുകരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 43 വർഷം തടവും പിഴയും ശിക്ഷ. തൃശൂർ പുന്നയൂർ സ്വദേശി ജിതിനെ ആണ് കുന്നംകുളം അതിവേഗ പോക് സോ...

Read More >>
വിദ്യാര്‍ത്ഥിയായ ഭര്‍ത്താവ് സ്കൂളില്‍ പോയ സമയം ഭര്‍തൃപിതാവ് പീഡിപ്പിച്ചെന്ന പരാതിയുമായി പെണ്‍കുട്ടി

Nov 26, 2021 04:22 PM

വിദ്യാര്‍ത്ഥിയായ ഭര്‍ത്താവ് സ്കൂളില്‍ പോയ സമയം ഭര്‍തൃപിതാവ് പീഡിപ്പിച്ചെന്ന പരാതിയുമായി പെണ്‍കുട്ടി

വിദ്യാര്‍ത്ഥിയായ ഭര്‍ത്താവ് സ്കൂളില്‍ പോയ സമയം ഭര്‍തൃപിതാവ് പീഡിപ്പിച്ചെന്ന പരാതിയുമായി...

Read More >>
നാല്‍പ്പത് ദിവസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തി; 15 വയസ്സുകാരി അറസ്റ്റില്‍

Nov 26, 2021 02:26 PM

നാല്‍പ്പത് ദിവസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തി; 15 വയസ്സുകാരി അറസ്റ്റില്‍

നാല്‍പ്പത് ദിവസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവത്തിൽ 15 വയസ്സുകാരിയെ പോലീസ് അറസ്റ്റ് ചെയ്തു. മധ്യപ്രദേശിലെ ദാമോഹ് ജില്ലയിലാണ് സംഭവം....

Read More >>
Top Stories