ആലപ്പുഴ : കരുനാഗപ്പള്ളിയില്‍ മയക്കുമരുന്നുമായി സി പി ഐ എം ബ്രാഞ്ച് സെക്രട്ടറിയുടെ മകന് പിടിയില്‍. സിപിഎം തൊടിയൂര്‍ സൈക്കിള്‍മുക്ക് ബ്രാഞ്ച് സെക്രട്ടറിയും തൊടിയൂര്‍ ലോക്കല്‍ കമ്മിറ്റി അംഗവും കേരള പ്രവാസി സംഘം കരുനാഗപ്പള്ളി എരിയ സെക്രട്ടറിയുമായ പ്രാദേശിക സിപിഎം നേതാവ് സജീവ് കുറ്റിയിലിന്റെ മകനാണ് മയക്കു മരുന്ന് കേസില്‍ പിടിയിലായത്.
സ്വകാര്യ റിസോര്‍ട്ടിന് സമീപം എം.ഡി.എം.എയും, ഹാഷിഷ് ഓയിലും ഉള്‍പ്പെടെ മയക്കുമരുന്നുകളുമായി ബ്രാഞ്ച് സെക്രട്ടറിയുടെ മകനെയും സുഹൃത്തുക്കളെയും പിടികൂടുകയായിരുന്നു.
ക്ലാപ്പന വരവിള തലവടികുളങ്ങര പടിഞ്ഞാറ്റതില്‍ തന്‍വീര്‍(21), കിളികൊല്ലൂര്‍ പ്രിയദര്‍ശിനി നഗര്‍ പനയില്‍ അഭിലാഷ്(27), തെക്കുംഭാഗം ഞാറമൂട് കര്‍മ്മലിഭവനില്‍ ഡോണ്‍(21)എന്നിവരാണ് പിടിയിലായത്.
എന്നാല്‍ ഇതിനെതുടര്‍ന്ന് വലിയ ഭിന്നതയാണ് പാര്‍ട്ടിയില്‍ രൂപപ്പെട്ടിരിക്കുന്നത്. മകനെ അറസ്റ്റ് ചെയ്തത് കൊണ്ട് പിതാവായ സജീവന് രാജിവയ്ക്കണമെന്നാണ് ഒരുകൂട്ടം പ്രവര്‍ത്തകര്‍ പറയുന്നത്. ഇതിനെതുടര്‍ന്ന് പ്രവര്‍ത്തകര്‍ക്കിടയില്‍ സ്വരച്ചേര്‍ച്ചകളും പ്രശ്നങ്ങളും രൂപപ്പെട്ടിട്ടുണ്ട്.
Son of CPI (M) branch secretary arrested with drugs