സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ചു; ഓട്ടോറിക്ഷാ ഡ്രൈവര്‍ അറസ്റ്റില്‍.

സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ചു; ഓട്ടോറിക്ഷാ ഡ്രൈവര്‍ അറസ്റ്റില്‍.
Oct 15, 2021 03:05 PM | By Vyshnavy Rajan

പത്തനംതിട്ട: സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ച കേസില്‍ ഓട്ടോറിക്ഷാ ഡ്രൈവര്‍ അറസ്റ്റില്‍. ചിറ്റയം പ്രശാന്ത് ഭവനില്‍ പ്രദീപ് ഡി.നായരാണ് (44) പിടിയിലായത്.

വിദേശത്ത് ജോലി ചെയ്യുകയായിരുന്ന വിവാഹ ബന്ധം വേര്‍പെടുത്തിയ തിരുവനന്തപുരം സ്വദേശിനിയായ യുവതിയെ സമൂഹ മാധ്യമം വഴിയാണ് പ്രദീപ് പരിചയപ്പെട്ടത്. തുടര്‍ന്ന് സൗഹൃദം പ്രണയമാകുകയും, വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവും ആണെന്ന വിവരം മറച്ചു വച്ചു പ്രദീപ് യുവതിക്ക് വിവാഹ വാഗ്ദാനം നല്‍കുകയുമായിരുന്നു.

തുടര്‍ന്ന് യുവതി നാട്ടിലെത്തിയപ്പോള്‍ ആരും അറിയാതെ നിയമപരമല്ലാതെ വിവാഹവും കഴിച്ചു. തുടര്‍ന്ന് വീട്ടിലും തിരുവനന്തപുരത്തും എത്തിച്ച്‌ യുവതിയെ പീഡിപ്പിച്ചു. പീഡന ദൃശ്യങ്ങള്‍ യുവതി അറിയാതെ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തു. യുവതി ലീവ് കഴിഞ്ഞ് വിദേശത്തേക്ക് പോയ ശേഷമാണ് പ്രദീപ് വിവാഹിതനാണെന്ന വിവരം അറിയുന്നത്.

സംഭവം ചോദ്യം ചെയ്തതോടെ പീഡന ദൃശ്യങ്ങള്‍ യുവതിയുടെ സുഹൃത്തുക്കള്‍ക്ക് അയച്ചു കൊടുത്തു. തുടര്‍ന്ന് യുവതി സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് നല്‍കിയ പരാതിയില്‍ സിഐ സി.ദേവരാജന്‍, എസ്‌ഐമാരായ ശ്യാം, ശബ്ന, ലഗേഷ് എന്നിവരുടെ നേതൃത്വത്തില്‍ പ്രദീപിനെ കസ്റ്റഡിയിലെടുത്തത്. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Molested a young woman he met through social media; Autorickshaw driver arrested.

Next TV

Related Stories
എറണാകുളത്ത് മകളെ ശല്യം ചെയ്തത് ചോദ്യം ചെയ്ത പിതാവിന് കുത്തേറ്റു

Nov 27, 2021 11:02 PM

എറണാകുളത്ത് മകളെ ശല്യം ചെയ്തത് ചോദ്യം ചെയ്ത പിതാവിന് കുത്തേറ്റു

പ്രായപൂര്‍ത്തിയാകാത്ത മകളെ ശല്യം ചെയ്തത് ചോദ്യം ചെയ്ത പിതാവിന്...

Read More >>
യുവതിയേയും യുവാവിനേയും ഭര്‍ത്താവ് തൂണില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു

Nov 27, 2021 08:55 PM

യുവതിയേയും യുവാവിനേയും ഭര്‍ത്താവ് തൂണില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു

അവിഹിതബന്ധമാരോപിച്ച് മുപ്പതുകാരിയായ യുവതിയേയും 24കാരനായ യുവാവിനേയും തൂണില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു. കര്‍ണാടകയിലെ മൈസൂരുവിലാണ് സംഭവം. മൂന്ന്...

Read More >>
മുംബൈയിലെ ഇരുപതുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ നിലയില്‍

Nov 27, 2021 02:19 PM

മുംബൈയിലെ ഇരുപതുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ നിലയില്‍

മുംബൈയിലെ ഇരുപതുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ...

Read More >>
നാലര വയസ്സുകരിയെ ലൈംഗികമായി പീഡിപ്പിച്ചു; പ്രതിക്ക് 43 വർഷം തടവും പിഴയും ശിക്ഷ

Nov 27, 2021 08:04 AM

നാലര വയസ്സുകരിയെ ലൈംഗികമായി പീഡിപ്പിച്ചു; പ്രതിക്ക് 43 വർഷം തടവും പിഴയും ശിക്ഷ

നാലര വയസ്സുകരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 43 വർഷം തടവും പിഴയും ശിക്ഷ. തൃശൂർ പുന്നയൂർ സ്വദേശി ജിതിനെ ആണ് കുന്നംകുളം അതിവേഗ പോക് സോ...

Read More >>
വിദ്യാര്‍ത്ഥിയായ ഭര്‍ത്താവ് സ്കൂളില്‍ പോയ സമയം ഭര്‍തൃപിതാവ് പീഡിപ്പിച്ചെന്ന പരാതിയുമായി പെണ്‍കുട്ടി

Nov 26, 2021 04:22 PM

വിദ്യാര്‍ത്ഥിയായ ഭര്‍ത്താവ് സ്കൂളില്‍ പോയ സമയം ഭര്‍തൃപിതാവ് പീഡിപ്പിച്ചെന്ന പരാതിയുമായി പെണ്‍കുട്ടി

വിദ്യാര്‍ത്ഥിയായ ഭര്‍ത്താവ് സ്കൂളില്‍ പോയ സമയം ഭര്‍തൃപിതാവ് പീഡിപ്പിച്ചെന്ന പരാതിയുമായി...

Read More >>
നാല്‍പ്പത് ദിവസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തി; 15 വയസ്സുകാരി അറസ്റ്റില്‍

Nov 26, 2021 02:26 PM

നാല്‍പ്പത് ദിവസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തി; 15 വയസ്സുകാരി അറസ്റ്റില്‍

നാല്‍പ്പത് ദിവസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവത്തിൽ 15 വയസ്സുകാരിയെ പോലീസ് അറസ്റ്റ് ചെയ്തു. മധ്യപ്രദേശിലെ ദാമോഹ് ജില്ലയിലാണ് സംഭവം....

Read More >>
Top Stories