ഗോഡൗണുകളിലെ എൻഡോസൾഫാൻ നിർവീര്യമാക്കാൻ ഉത്പാദക കമ്പനിക്ക് തിരിച്ച് കൊടുക്കണം. - ഡോ.ദിനേശ് കർത്ത

ഗോഡൗണുകളിലെ എൻഡോസൾഫാൻ നിർവീര്യമാക്കാൻ ഉത്പാദക കമ്പനിക്ക് തിരിച്ച് കൊടുക്കണം. - ഡോ.ദിനേശ് കർത്ത
Oct 15, 2021 02:53 PM | By Vyshnavy Rajan

കാസർഗോഡ് : കാസർഗോഡ് ജില്ലയിലെ വിവിധ സ്ഥലങ്ങളിലെ പ്ലാന്‍റേഷൻ കോർപറേഷൻ ഗോഡൗണുകളിൽ സൂക്ഷിച്ചിരിക്കുന്ന എൻഡോസൾഫാൻ ജനസുരക്ഷക്ക് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത് എന്ന് കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഡോ.ദിനേശ് കർത്ത പറഞ്ഞു.

ഏകദേശം 1438 ലിറ്റർ എൻഡോസൾഫാൻ കീടനാശിനിയാണ് 20 വർഷത്തോളമായി പി.സി.കെ ഗോഡൗണുകളിൽ സംഭരണികളിൽ സൂക്ഷിച്ചിരിക്കുന്നത്. പെരിയയിലെ ഗോഡൗണിൽ 914.55 ലിറ്റർ, ചീമേനിയിൽ 73.75 ലിറ്റർ, രാജപുരത്ത് 450 ലിറ്റർ എന്നിങ്ങനെ വീതമാണ് ഗോഡൗണുകളിൽ എൻഡോസൾഫാൻ ലായനി സൂക്ഷിച്ചിരിക്കുന്നത്.

എൻഡോസൾഫാൻ പഴകിയ സംഭരണികളിൽ നിന്ന് ചോർന്നത് ഭീക്ഷണിയായപ്പോൾ 2012 ൽ ഓപ്പറേഷൻ ബ്ലോസം സ്പ്രിങ് എന്ന പദ്ധതിയിലൂടെ അവ പുതിയ സംഭരണികളിലേക്ക് മാറ്റിയിരുന്നു. സംഭരണികളിലെ എൻഡോസൾഫാൻ ഉടൻ നിർവീര്യമാക്കുമെന്ന് അന്ന് അധികൃതർ പ്രഖ്യാപിച്ചിരുന്നുവെങ്കിലും നടപടി ഒന്നുമുണ്ടായില്ല.

എൻഡോസൾഫാൻ നിർവീര്യമാക്കുന്ന പ്രക്രിയ കാസർഗോഡ് തന്നെ നടത്തുന്നത് ജില്ലയിലെ ജനങ്ങളിൽ വലിയ ആശങ്ക ഉയർത്തുന്നുണ്ട്. എൻഡോസൾഫാൻ്റെ ദുരിതം ഏറ്റവും കൂടുതൽ അനുഭവിച്ച കാസർഗോഡിനെ വീണ്ടും ഒരു രാസ പരീക്ഷണശാലയാക്കരുത് എന്ന് ഡോ.ദിനേശ് കർത്ത ആവശ്യപ്പെട്ടു.

കാസർഗോഡ് ജില്ലയിൽ വെച്ച് എൻഡോസൾഫാൻ നിർവീര്യമാക്കാനുള്ള തീരുമാനം പിൻവലിക്കണമെന്നും, ഗോഡൗണുകളിലെ എൻഡോസൾഫാൻ ഉത്പാദക കമ്പനിക്ക് തിരിച്ചു കൊടുക്കുകയാകും ഉചിതമെന്നും അദ്ദേഹം പറഞ്ഞു.

The endosulfan in the warehouses must be returned to the manufacturing company for neutralization. - Dr. Dinesh Kartha

Next TV

Related Stories
#tvrajesh | 'കണ്ണൂരിൽ കള്ളവോട്ട്, നേതൃത്വം നൽകിയത് ബിഎൽഒ': തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ആസൂത്രിത നീക്കമെന്ന് രാജേഷ്

Apr 20, 2024 04:18 PM

#tvrajesh | 'കണ്ണൂരിൽ കള്ളവോട്ട്, നേതൃത്വം നൽകിയത് ബിഎൽഒ': തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ആസൂത്രിത നീക്കമെന്ന് രാജേഷ്

ബി.എല്‍.ഒയുടെ നേതൃത്വത്തിലാണ് ഇവിടെ കള്ള വോട്ട് രേഖപ്പെടുത്തിയതെന്ന് രാജേഷ്...

Read More >>
#KSurendran | പൂരം തടസ്സപ്പെടുത്താൻ ആസൂത്രിത നീക്കം നടന്നതായി സംശയിക്കുന്നു - കെ.സുരേന്ദ്രൻ

Apr 20, 2024 03:50 PM

#KSurendran | പൂരം തടസ്സപ്പെടുത്താൻ ആസൂത്രിത നീക്കം നടന്നതായി സംശയിക്കുന്നു - കെ.സുരേന്ദ്രൻ

ബോധപൂർവ്വമായ ശ്രമം ഇക്കാര്യത്തിൽ ഉണ്ടായിട്ടുണ്ടോ എന്ന് അന്വേഷണ...

Read More >>
#suicidecase |മോഷണ കേസിൽ നിരപരാധിത്വം തെളിയിക്കാൻ വീട് വിറ്റ് നിയമ പോരാട്ടം; സാമ്പത്തിക ബാധ്യത, പിന്നാലെ യുവാവ് ജീവനൊടുക്കി

Apr 20, 2024 03:48 PM

#suicidecase |മോഷണ കേസിൽ നിരപരാധിത്വം തെളിയിക്കാൻ വീട് വിറ്റ് നിയമ പോരാട്ടം; സാമ്പത്തിക ബാധ്യത, പിന്നാലെ യുവാവ് ജീവനൊടുക്കി

‘പ്രൈവറ്റ് ബസിലായിരുന്നു രതീഷ്. അവൻ കള്ളനാണ്, കള്ളന്റെ വണ്ടിയിൽ കേറരുതെന്ന് പറഞ്ഞ് പൊലീസ് എപ്പോഴും ദ്രോഹിക്കുമായിരുന്നു’- ഭാര്യ...

Read More >>
#KSHamza | ഹൈദരലി തങ്ങളെ ഭീഷണിപ്പെടുത്തി സമ്മര്‍ദ്ദത്തിലാക്കി; കുഞ്ഞാലിക്കുട്ടിക്കെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി കെ.എസ് ഹംസ

Apr 20, 2024 03:46 PM

#KSHamza | ഹൈദരലി തങ്ങളെ ഭീഷണിപ്പെടുത്തി സമ്മര്‍ദ്ദത്തിലാക്കി; കുഞ്ഞാലിക്കുട്ടിക്കെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി കെ.എസ് ഹംസ

കൂടാതെ അസുഖബാധിതനായി ഹൈദരലി തങ്ങള്‍ ചികിത്സയിലായപ്പോള്‍ പകരം വര്‍ക്കിംഗ് പ്രസിഡന്റായി സാദിഖലി തങ്ങളെ അവരോധിക്കാന്‍ കുഞ്ഞാലിക്കുട്ടി...

Read More >>
#attack | താമരശ്ശേരിയിൽ ഏറ്റുമുട്ടിയും വീടാക്രമിച്ചും ലഹരിസംഘങ്ങൾ; കുടുക്കിൽ ഉമ്മരത്ത് നാട്ടുകാർ ഭീതിയിൽ

Apr 20, 2024 03:43 PM

#attack | താമരശ്ശേരിയിൽ ഏറ്റുമുട്ടിയും വീടാക്രമിച്ചും ലഹരിസംഘങ്ങൾ; കുടുക്കിൽ ഉമ്മരത്ത് നാട്ടുകാർ ഭീതിയിൽ

അമ്പലമുക്ക് സംഘർഷത്തിൽ വെട്ടേറ്റ ഇർഷാദും ലഹരിവിരുദ്ധ സമിതി പ്രവർത്തകരും വിവാഹത്തിന്...

Read More >>
#KKShailaja | മോർഫ് ചെയ്ത വീഡിയോ ഇറങ്ങിയെന്ന് പറഞ്ഞിട്ടില്ല; കേട്ടുനോക്കൂ, സൈബർ ആക്രമണ പരാതിയിൽ വിശദീകരണവുമായി കെകെ ശൈലജ

Apr 20, 2024 03:27 PM

#KKShailaja | മോർഫ് ചെയ്ത വീഡിയോ ഇറങ്ങിയെന്ന് പറഞ്ഞിട്ടില്ല; കേട്ടുനോക്കൂ, സൈബർ ആക്രമണ പരാതിയിൽ വിശദീകരണവുമായി കെകെ ശൈലജ

അതിന് വേണ്ടിയിറങ്ങിയിരിക്കുകയാണിവർ. ആ സംഘം തന്നെയാണ് ഇത് ചെയ്യുന്നത്'. പൊലീസ് അന്വേഷണം കാര്യക്ഷമമായി നടക്കുന്നുവെന്നുംശൈലജ...

Read More >>
Top Stories