ഭര്‍ത്താവിനെ പേടിച്ച്‌ ഗര്‍ഭസ്ഥ ശിശുമരിച്ച വിവരം ആരോടും പറഞ്ഞില്ല; ജ്യോതിഷിനെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം

ഭര്‍ത്താവിനെ പേടിച്ച്‌ ഗര്‍ഭസ്ഥ ശിശുമരിച്ച വിവരം ആരോടും പറഞ്ഞില്ല; ജ്യോതിഷിനെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം
Jul 5, 2022 10:13 PM | By Vyshnavy Rajan

കോഴഞ്ചേരി : ഗര്‍ഭിണിയായിരിക്കെ യുവതിയും ഗര്‍ഭസ്ഥ ശിശുവും മരിച്ച സംഭവത്തില്‍ ഭര്‍ത്താവിനെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം. മല്ലപ്പുഴശ്ശേരി സ്വദേശിനി അനിതയാണ് മരിച്ചത്. ഭര്‍ത്താവ് ജ്യോതിഷ് യുവതിയെ ക്രൂരമായി മര്‍ദിച്ചിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു.

രണ്ട് മുറി മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മര്‍ദിക്കുന്നത് ആരും അറിയാതിരിക്കാന്‍ അനിതയുടെ വായില്‍ ഇയാള്‍ തുണി തിരുകുമായിരുന്നുവെന്ന് മാതാപിതാക്കള്‍ പറഞ്ഞു. അനിതയുടേതും ജ്യോതിഷിന്റേതും പ്രണയ വിവാഹമായിരുന്നു. 35 പവന്‍ സ്വര്‍ണവും അഞ്ച് ലക്ഷം രൂപ വിലവരുന്ന കാറും വിവാഹസമയത്ത് അനിതയുടെ വീട്ടുകാര്‍ ജ്യോതിഷിന് നല്‍കിയിരുന്നു.

തുടക്കത്തില്‍ ഈ കാറില്‍ യുവാവ് ഓട്ടം പോയിരുന്നു. പിന്നീട് ഒരു സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ 80,000 രൂപയ്ക്ക് കാര്‍ പണയംവച്ചു. പണമടക്കാതായതോടെ കാര്‍ സ്ഥാപനം പിടിച്ചെടുത്തു. അതിനുശേഷം ഇയാള്‍ ജോലിക്കൊന്നും പോയിരുന്നില്ല. തങ്ങളുടെ ചെലവിലാണ് ജ്യോതിഷ് കഴിഞ്ഞിരുന്നതെന്നും അനിതയുടെ ബന്ധുക്കള്‍ പറഞ്ഞു.

ഗര്‍ഭസ്ഥ ശിശു മരിച്ച വിവരം പുറത്തറിയിക്കാതിരിക്കാന്‍ ജ്യോതിഷ് അനിതയെ ഭീഷണിപ്പെടുത്തി. ശ്വസിക്കുമ്പോള്‍ പോലും ദുര്‍ഗന്ധം ഉണ്ടാകുന്ന അവസ്ഥയായി, വേദനകൊണ്ട് പുളഞ്ഞിട്ടും ഭര്‍ത്താവിനെ പേടിച്ച്‌ അനിത ഒരക്ഷരം മിണ്ടിയില്ല. ആരോഗ്യസ്ഥിതി മോശമായതോടെ അമ്മയും സഹോദരനും ആശുപത്രിയിലെത്തിക്കുകയായിരുന്നു.

ആദ്യശസ്ത്രക്രിയയില്‍ ഗര്‍ഭസ്ഥ ശിശുവിനെയും, രണ്ടാമത് നടത്തിയ ശസ്ത്രക്രിയയില്‍ അനിതയുടെ ഗര്‍ഭപാത്രവും നീക്കം ചെയ്‌തെങ്കിലും യുവതിയുടെ ജീവന്‍ രക്ഷിക്കാനായില്ല. ശസ്ത്രക്രിയയില്‍ ഗര്‍ഭസ്ഥശിശുവിന്റെ കാല്‍പ്പാദം മാത്രമേ കണ്ടെത്താന്‍ കഴിഞ്ഞുള്ളൂ എന്ന് ഡോക്ടര്‍ പറഞ്ഞതായി അനിതയുടെ മാതാവ് വ്യക്തമാക്കി.

Fearing her husband, she did not tell anyone about the unborn child's death; The family has made serious allegations against the husband

Next TV

Related Stories
#murder |  ആൺകുട്ടിയുമായി ഫോണിൽ സംസാരിച്ചു; പത്താംക്ലാസുകാരിയെ പിതാവ് കൊലപ്പെടുത്തി

Apr 18, 2024 01:09 PM

#murder | ആൺകുട്ടിയുമായി ഫോണിൽ സംസാരിച്ചു; പത്താംക്ലാസുകാരിയെ പിതാവ് കൊലപ്പെടുത്തി

പെൺകുട്ടിയുടെ ശരീരത്തിൽ ആഴത്തിലുള്ള മുറിവുകളും കണ്ടെത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. പെൺകുട്ടിയെ കുത്തിപ്പരിക്കേൽപ്പിക്കാനായി ഉപയോഗിച്ച...

Read More >>
#murder | ഭാര്യയെയും ഭാര്യാസഹോദരനെയും സ്‌ക്രൂഡ്രൈവർ കൊണ്ട് കുത്തിക്കൊന്ന് യുവാവ്

Apr 18, 2024 12:24 PM

#murder | ഭാര്യയെയും ഭാര്യാസഹോദരനെയും സ്‌ക്രൂഡ്രൈവർ കൊണ്ട് കുത്തിക്കൊന്ന് യുവാവ്

രാവിലെ പത്തുമണിയോടെ വീട്ടില്‍നിന്ന് കരച്ചിലും ബഹളവും കേട്ടതോടെ അയല്‍ക്കാരാണ് പോലീസില്‍...

Read More >>
 #stabbed  | മദ്യക്കുപ്പി പൊട്ടിച്ചിട്ടത് ചോദ്യംചെയ്തു, അയൽവാസിയുടെ കുത്തേറ്റ യുവാവ് ഗുരുതരാവസ്ഥയിൽ

Apr 18, 2024 08:08 AM

#stabbed | മദ്യക്കുപ്പി പൊട്ടിച്ചിട്ടത് ചോദ്യംചെയ്തു, അയൽവാസിയുടെ കുത്തേറ്റ യുവാവ് ഗുരുതരാവസ്ഥയിൽ

ശ്വാസകോശത്തിനു മുറിവേറ്റ അമർ ഗുരുതരാവസ്ഥയിൽ കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്....

Read More >>
#murder | അവിഹിത ബന്ധമെന്ന് സംശയം; മകളെയും അമ്മാവനേയും കഴുത്തറുത്ത് കൊന്ന് പിതാവും മകനും

Apr 17, 2024 08:25 PM

#murder | അവിഹിത ബന്ധമെന്ന് സംശയം; മകളെയും അമ്മാവനേയും കഴുത്തറുത്ത് കൊന്ന് പിതാവും മകനും

താനും പിതാവും ചേർന്ന് സഹോദരിയെയും അമ്മാവനെയും കൊലപ്പെടുത്തിയെന്നും കീഴടങ്ങാൻ ആഗ്രഹിക്കുന്നുവെന്നും വിളിച്ചയാൾ...

Read More >>
#murder |ഭാര്യയെയും സഹോദരനെയും കൊന്ന് ഐ.ടി ജീവനക്കാരന്‍ പൊലീസിൽ കീഴടങ്ങി

Apr 17, 2024 07:22 PM

#murder |ഭാര്യയെയും സഹോദരനെയും കൊന്ന് ഐ.ടി ജീവനക്കാരന്‍ പൊലീസിൽ കീഴടങ്ങി

സംഭവം നടന്ന് മൂന്ന് മണിക്കൂറുകൾക്ക് ശേഷം പ്രതി പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി....

Read More >>
#Murder | മദ്യപിച്ച് ബഹളമുണ്ടാക്കിയ സഹോദരനെ അനുജൻ കുത്തി കൊന്നു; പ്രതി അറസ്റ്റിൽ

Apr 16, 2024 07:02 PM

#Murder | മദ്യപിച്ച് ബഹളമുണ്ടാക്കിയ സഹോദരനെ അനുജൻ കുത്തി കൊന്നു; പ്രതി അറസ്റ്റിൽ

ആശുപത്രി അധികൃതർക്ക് സംശയം തോന്നിയതിനാൽ അവർ കൊഴിഞ്ഞാമ്പാറ പൊലീസിൽ അറിയിച്ചു. ചോദ്യം ചെയ്യലിലാണ് മഹേന്ദ്രൻ കുറ്റം...

Read More >>
Top Stories