ലൈംഗിക ബന്ധത്തിനിടെ യുവാവ് മരിച്ച സംഭവം; വിദഗ്ധരായ ഡോക്ടർമാരുടെ ശാസ്ത്രീയമായ വിശദീകരണങ്ങൾ നോക്കാം

ലൈംഗിക ബന്ധത്തിനിടെ യുവാവ് മരിച്ച സംഭവം; വിദഗ്ധരായ ഡോക്ടർമാരുടെ ശാസ്ത്രീയമായ വിശദീകരണങ്ങൾ നോക്കാം
Jul 5, 2022 08:32 PM | By Vyshnavy Rajan

നാഗ്പൂർ : കാമുകിയുമായി ശാരീരിക ബന്ധത്തിലേർപ്പെടുന്നതിനിടെ യുവാവ് മരണത്തിന് കീഴടങ്ങിയ വാർത്ത പുറത്തുവന്നിരുന്നു. നാഗ്പൂർ സ്വദേശിയായ അജയ് പർടെകി (28)യെന്ന യൂവാവാണ് മരണത്തിന് കീഴടങ്ങിയത്. ഹൃദയാഘാതമാണ് മരണകാരണം എന്നാണ് പ്രാഥമിക വിവരം.

ഞായറാഴ്ച സാവോനറിലെ ലോഡ്ജിലാണ് അജയിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇയാൾ മയക്കുമരുന്നോ മറ്റ് ലഹരികളോ ഉപയോഗിച്ചതായും കണ്ടെത്തിയിട്ടില്ലെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.

കുറച്ച് ദിവസങ്ങളായി ഇയാൾക്ക് പനിയുണ്ടായിരുന്നതായി യുവാവിന്റെ കുടുംബം പൊലീസിന് മൊഴി നകിയിട്ടുണ്ട്. എന്നാൽ എങ്ങനെയാണ് ഇത്തരം മരണത്തിലേക്ക് നയിക്കുന്നതെന്ന ചോദ്യമാണ് അവശേഷിക്കുന്നത്.

ഇത് സംബന്ധിച്ച് വിദഗ്ധരായ ഡോക്ടർമാർക്ക് ശാസ്ത്രീയമായ വിശദീകരണങ്ങളുണ്ട്. അപൂർവമായി മാത്രമേ ഇത്തരം മരണങ്ങൾ സംഭവിക്കൂ എന്നാണ് ഇത്തരം മരണങ്ങളെ കുറിച്ച് ഡോക്ടർമാർ പറയുന്നത്.

ലൈംഗികബന്ധത്തിനിടെ ഹൃദയസ്തംഭനം മൂലം മരിക്കുന്നത് അപൂർവമാണെന്നും എന്നാൽ അങ്ങനെ സംഭവിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നു പ്രശസ്ത കാർഡിയോളജിസ്റ്റ് ഡോ. ആനന്ദ് സഞ്ചേതി പറഞ്ഞു. ചികിത്സയില്ലാത്ത കൊറോണറി ആർട്ടറി രോഗമുള്ളവർക്ക് ലൈംഗികത പോലുള്ള കഠിനമായ പ്രവർത്തനങ്ങൾ മാരകമാകാറുണ്ട്.

കാരണം, അത്തരം കഠിനമായ പ്രവർത്തനങ്ങളിൽ, ഹൃദയത്തിന് കൂടുതൽ രക്തവും ഓക്സിജനും ആവശ്യമാണ്. ഈ ആവശ്യം ശരീരം നിറവേറ്റപ്പെട്ടില്ലെങ്കിൽ, അത് മരണം ഉൾപ്പെടെയുള്ള ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുമെന്നും ഡോക്ടർ പറയുന്നു.

ഇന്നത്തെ കാലത്ത് യുവാക്കളിൽ കൂടുതൽ ഇത്തരം രോഗങ്ങൾ നാം കണ്ടുവരുന്നുണ്ട്. ആർക്കെങ്കിലും, തിരിച്ചറിയപ്പെടാതെയോ, ചികിത്സ ലഭിക്കാതെയോ കൊറോണറി ആർട്ടറി രോഗമുണ്ടെങ്കിൽ, സെക്‌സ് പോലുള്ള കഠിനമായ പ്രവർത്തനങ്ങളിൽ അത് മാരകമായേക്കാം.

പാർട്ടേകിയുടെ കേസിൽ ഇതാണ് സംഭവിച്ചതെന്ന് വ്യക്തമായിട്ടില്ലെങ്കിലും, ഇത്തരം കേസുകൾ വർധിക്കുന്ന സമയത്ത് ഹൃദയ പരിശോധനയ്ക്കുള്ള അടിസ്ഥാന പ്രായം 25 വയസ്സാക്കണമെന്ന് സഞ്ചേതി പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.

ധ്യപ്രദേശിലെ ഛിന്ദ്‌വാഡയിൽ നഴ്‌സായ 23 കാരിയും പാർടെകിയും കഴിഞ്ഞ മൂന്ന് വർഷമായി പ്രണയത്തിലായിരുന്നു. വീട്ടുകാർക്കും ഇക്കാര്യം അറിയാമായിരുന്നു. ഫേസ്ബുക്കിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്. വിവാഹത്തിനായി കാമുകിയുടെ കുടുംബത്തെ പാർടെകി സമീപിച്ചിരുന്നു.

ഇവരുടെ അറിവോടെ ഭാവിയിൽ ഇരുവരും വിവാഹിതരാകാൻ ഇരിക്കെയാണ് ദാരുണമായ സംഭവം. വൈകുന്നേരം നാല് മണിയോടെയാണ് ദമ്പതികൾ ലോഡ്ജിലെത്തിയെന്നും അരമണിക്കൂറിനുശേഷം ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നതിനിടെ കട്ടിലിൽ കുഴഞ്ഞു വീഴുകയായിരുന്നു എന്നും പോലീസ് പറഞ്ഞു.

യുവതി ലോഡ്ജ് മാനേജുമെന്റിനെ വിവരമറിയിച്ചതിന് പിന്നാലെ അവർ അനക്കിമില്ലാതിരുന്ന യുവാവിനെ ആശുപത്രിയിലെത്തിച്ചു. എന്നാൽ അവിടെ വച്ച് മരണം സ്ഥിരീകിരിക്കുകയായിരുന്നു. തങ്ങൾ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിനിടെ പർടെകി കുഴഞ്ഞു വീണതായാണ് യുവതി നൽകിയിരിക്കന്ന മൊഴി.

ഇവർ മയക്കുമരുന്ന് കഴിച്ചതിന് തെളിവുകളൊന്നും ഞങ്ങൾ കണ്ടെത്തിയിട്ടില്ല. തന്റെ സാന്നിധ്യത്തിൽ ഇത്തരത്തിൽ ഒന്നും ഉപയോഗിച്ചിട്ടില്ലെന്ന സ്ത്രീയും പറഞ്ഞതായി പൊലീസ് വ്യക്തമാക്കി. ഒപ്പം തന്നെ ആന്തരാവയവങ്ങളും രക്തവും രാസപരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും കേസ് അന്വേഷിക്കുന്ന അസിസ്റ്റന്റ് കമ്മീഷണർ പാട്ടീൽ അറിയിച്ചു.

പോസ്റ്റ്‌മോർട്ടത്തിൽ പ്രഥമദൃഷ്ട്യാ മരണകാരണം ഹൃദയാഘാതമാകാൻ സാധ്യതയുണ്ടെന്നാണ് ഡോക്ടർമാർ സൂചിപ്പിക്കുന്നത്. അതേസമയം അസ്വാഭാവിക മരണത്തിന് സാവോനർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

The incident of the death of a young man during sexual intercourse; Let's see the scientific explanations of expert doctors

Next TV

Related Stories
#health |ചൂടുകുരു കാരണം സമാധാനമില്ലേ? ചൂടുകുരു ശമിക്കാന്‍ വീട്ടിലിരുന്ന് പരീക്ഷിക്കാം ചില പൊടിക്കൈകള്‍

Apr 19, 2024 02:19 PM

#health |ചൂടുകുരു കാരണം സമാധാനമില്ലേ? ചൂടുകുരു ശമിക്കാന്‍ വീട്ടിലിരുന്ന് പരീക്ഷിക്കാം ചില പൊടിക്കൈകള്‍

കഴുത്തിലും പുറത്തും കൈകളിലുമൊക്കെ ചൂടുകുരു വേനല്‍ക്കാലത്ത് സ്വാഭാവികമാണ്. ചൂടുകുരു ശമിക്കാന്‍ വീട്ടിലിരുന്നു ചെയ്യാവുന്ന ചില...

Read More >>
#health |തക്കാളി ജ്യൂസ് കുടിക്കുന്നത് പതിവാക്കൂ; ഈ ആരോഗ്യ പ്രശ്നങ്ങളെ തടയാം...

Apr 19, 2024 10:27 AM

#health |തക്കാളി ജ്യൂസ് കുടിക്കുന്നത് പതിവാക്കൂ; ഈ ആരോഗ്യ പ്രശ്നങ്ങളെ തടയാം...

ഫൈബര്‍ ധാരാളം അടങ്ങിയ തക്കാളി ജ്യൂസ് പതിവാക്കുന്നത് ദഹന പ്രശ്നങ്ങളെ അകറ്റാനും മലബന്ധത്തെ അകറ്റാനും...

Read More >>
#sex | ലൈംഗിക ബന്ധം ആരോഗ്യകരമാക്കൻ; എല്ലാ പുരുഷന്മാരും പാലിക്കേണ്ട ചില രഹസ്യങ്ങൾ!

Apr 19, 2024 07:21 AM

#sex | ലൈംഗിക ബന്ധം ആരോഗ്യകരമാക്കൻ; എല്ലാ പുരുഷന്മാരും പാലിക്കേണ്ട ചില രഹസ്യങ്ങൾ!

ആരോഗ്യകരമായ ലൈംഗിക ബന്ധത്തിന് എല്ലാ പുരുഷന്മാരും പാലിക്കേണ്ട ചില...

Read More >>
#health |ക്യാരറ്റ് ജ്യൂസ് ഇഷ്ടമുള്ളവരാണോ നിങ്ങള്‍? എങ്കില്‍ ഇക്കാര്യങ്ങള്‍ കൂടി അറിയുക

Apr 18, 2024 09:41 PM

#health |ക്യാരറ്റ് ജ്യൂസ് ഇഷ്ടമുള്ളവരാണോ നിങ്ങള്‍? എങ്കില്‍ ഇക്കാര്യങ്ങള്‍ കൂടി അറിയുക

കണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും കണ്ണിനെ ബാധിക്കുന്ന ചെറിയ അസുഖങ്ങളെ തടയാനും ക്യാരറ്റ് ജ്യൂസ് സഹായിക്കും....

Read More >>
#h5n1 | എച്ച്5എൻ1 വൈറസ്: മരണനിരക്ക് അസാധാരണമായി ഉയരുന്നു, വലിയ ആശങ്കയെന്ന് ലോകാരോഗ്യ സംഘടന

Apr 18, 2024 08:47 PM

#h5n1 | എച്ച്5എൻ1 വൈറസ്: മരണനിരക്ക് അസാധാരണമായി ഉയരുന്നു, വലിയ ആശങ്കയെന്ന് ലോകാരോഗ്യ സംഘടന

2020-ൽ ആരംഭിച്ച പക്ഷിപ്പനി ദശലക്ഷക്കണക്കിന് കോഴികളുടെ മരണത്തിന്...

Read More >>
#health |നാരങ്ങ വെള്ളമോ കരിക്കിൻ വെള്ളമോ? ചൂടുകാലത്ത് ഏറ്റവും നല്ലത് ഏതാണ്?

Apr 15, 2024 07:26 PM

#health |നാരങ്ങ വെള്ളമോ കരിക്കിൻ വെള്ളമോ? ചൂടുകാലത്ത് ഏറ്റവും നല്ലത് ഏതാണ്?

സാധാരണ ഗതിയിൽ ഒരു ആരോഗ്യമുള്ളയാൾ ശരാശരി 1.5 മുതൽ 2 ലിറ്റർ വെള്ളം ഒരു ദിവസം കുടിക്കണമെന്നതാണ്...

Read More >>
Top Stories