വാട്സാപ്പില്‍ സമ്പൂർണ എൻഡ് റ്റു എൻഡ് എൻക്രിപ്ഷൻ; ബാക്ക് അപ്പ് ചാറ്റുകള്‍ക്കും സുരക്ഷ

വാട്സാപ്പില്‍ സമ്പൂർണ എൻഡ് റ്റു എൻഡ് എൻക്രിപ്ഷൻ; ബാക്ക് അപ്പ് ചാറ്റുകള്‍ക്കും സുരക്ഷ
Oct 15, 2021 02:01 PM | By Vyshnavy Rajan

വാട്സാപ്പിന്റെ പ്രധാന സുരക്ഷാ സംവിധാനമാണ് എടുത്തുകാണിക്കപ്പെടുന്നതാണ് എൻഡ് റ്റു എൻഡ് എൻക്രിപ്ഷൻ. വാട്സാപ്പിൽ നടക്കുന്ന സന്ദേശക്കൈമാറ്റങ്ങൾക്കിടെ പുറത്തുനിന്നൊരാൾ നുഴഞ്ഞു കയറുന്നത് തടയുന്നതാണ് എൻഡ് റ്റു എൻഡ് എൻക്രിപ്ഷൻ.

നമ്മൾ അയക്കുന്ന സന്ദേശം വാട്സാപ്പിലൂടെ മറ്റാരും കാണില്ലെന്ന് കമ്പനി ഉറപ്പു നൽകുമ്പോഴും ഉപഭോക്താക്കൾ അവരുടെ ഫോണിലും ക്ലൗഡ് സ്റ്റോറേജിലുമായി ബാക്ക് അപ്പ് ചെയ്തുവെക്കുന്ന ചാറ്റുകൾക്ക് ഈ സുരക്ഷിതത്വം ഉണ്ടായിരുന്നില്ല. ആൻഡ്രോയിഡ് ഫോണിലും ഐഫോണിലും വാട്സാപ്പ് ചാറ്റ് ബാക്ക് ചെയ്യുന്നത് യഥാക്രമം ഗൂഗിൾ ക്ലൗഡിലേക്കും ഐ ക്ലൗഡിലേക്കുമാണ്.

ഈ ക്ലൗഡ് സ്റ്റോറേജിലേക്ക് പ്രവേശനം ലഭിച്ചാൽ ചാറ്റുകൾ ആർക്കും കവർന്നെടുക്കാനാവുന്ന സ്ഥിതി ആയിരുന്നു. വാട്സാപ്പിൽ ബാക്ക് അപ്പ് ചെയ്യുന്ന ചാറ്റുകൾക്കും എൻഡ് റ്റു എൻഡ് എൻക്രിപ്ഷൻ അവതരിപ്പിച്ചു. ഇതോടെ സമ്പൂർണ എൻഡ് റ്റു എൻഡ് എൻക്രിപ്ഷൻ വാഗ്ദാനം ചെയ്യുകയാണ് വാട്സാപ്പ്.

എൻഡ് റ്റു എൻഡ് എൻക്രിപ്റ്റഡ് ബാക്ക് അപ്പ് എങ്ങനെ ആക്റ്റീവ് ചെയ്യാം

  • ആദ്യം വാട്സാപ്പ് അപ്ഡേറ്റ് ചെയ്ത് ഏറ്റവും പുതിയ പതിപ്പാണെന്ന് ഉറപ്പ് വരുത്തുക
  • അതിന് ശേഷം Settings>Chats>Chat Backups>End-to-End Encrypted Backup എന്നിവ തിരഞ്ഞെടുക്കുക.
  • തുടർന്നുവരുന്ന നിർദേശങ്ങൾ പിന്തുടരുക.

ബാക്ക് അപ്പ് ചെയ്യുന്ന വാട്സാപ്പ് ചാറ്റുകൾ ഇനി ഉപഭോക്താവിന് മാത്രമെ എടുക്കാൻ സാധിക്കൂ. മറ്റൊരാൾക്കും ബാക്ക് അൺബ്ലോക്ക് ചെയ്യാനാവില്ല. വാട്സാപ്പിന് പോലും. പാസ്വേഡോ, 64 ഡിജിറ്റ് എൻക്രിപ്ഷൻ കീയോ ഉപയോഗിച്ച് ബാക്ക് അപ്പ് എൻക്രിപ്റ്റ് ചെയ്യാം. ഈ കീ ഇല്ലാതെ മറ്റാർക്കും അത് അൺബ്ലോക്ക് ചെയ്യാനാവില്ല. ആൻഡ്രോയിഡ് ഫോണുകളിലും ഐഓഎസിലും ഈ സൗകര്യം ലഭ്യമാവും. ക്ലൗഡ് ബാക്ക് അപ്പുകൾക്കാണ് എൻക്രിപ്ഷൻ ലഭിക്കുക.


Complete end-to-end encryption; WhatsApp guarantees security for backup chats

Next TV

Related Stories
#Telegram |ടെല​ഗ്രാമിന്‍റെ ആ പരിപാടി വെറുതെയല്ല :പിന്നില്‍ വേറെ വലിയ പണി വരുന്നുണ്ട്

Mar 28, 2024 12:48 PM

#Telegram |ടെല​ഗ്രാമിന്‍റെ ആ പരിപാടി വെറുതെയല്ല :പിന്നില്‍ വേറെ വലിയ പണി വരുന്നുണ്ട്

പ്രീമിയം സബ്സ്ക്രിപ്ഷൻ‌ സൗജന്യമായി ഉപയോ​ഗിക്കാൻ ഉപഭോക്താക്കൾക്ക് അവസരം നല്കിയിരിക്കുകയാണ് മെസേജിങ് പ്ലാറ്റ്‌ഫോമായ...

Read More >>
#whatsapp | വാട്സ്ആപിൽ സ്റ്റാറ്റസ് ഇടുമ്പോൾ നേരിടുന്ന വലിയൊരു പ്രശ്നത്തിന് പരിഹാരമാവുന്നു; വീഡിയോകൾക്ക് ഇനി നീളം കൂട്ടാം

Mar 19, 2024 02:13 PM

#whatsapp | വാട്സ്ആപിൽ സ്റ്റാറ്റസ് ഇടുമ്പോൾ നേരിടുന്ന വലിയൊരു പ്രശ്നത്തിന് പരിഹാരമാവുന്നു; വീഡിയോകൾക്ക് ഇനി നീളം കൂട്ടാം

ക്യു.ആർ കോഡ് ഉപയോഗിച്ച് പണം നൽകാൻ സാധിക്കുന്നതാണ് പ്രധാന മാറ്റം. ഇതിനായി ക്യു.ആർ കോഡ് സ്കാൻ ചെയ്യാനുള്ള ഓപ്ഷൻ...

Read More >>
#iPhone | ഐഫോണ്‍ ആദ്യ മോഡല്‍ ലേലത്തിന്; പ്രാരംഭ വില റെക്കോര്‍ഡിലെത്തുമോ?

Mar 16, 2024 05:43 PM

#iPhone | ഐഫോണ്‍ ആദ്യ മോഡല്‍ ലേലത്തിന്; പ്രാരംഭ വില റെക്കോര്‍ഡിലെത്തുമോ?

2007 ല്‍ അന്നത്തെ ആപ്പിള്‍ മേധാവി സ്റ്റീവ് ജോബ്‌സ് ആദ്യ ഐഫോണ്‍ അവതരിപ്പിച്ചത് മുതൽ ഇന്ന് വരെയും ഒരേ കൗതുകത്തോടെയാണ് ആളുകൾ ഐഫോണിന്റെ വ്യത്യസ്ത...

Read More >>
#iPhone | ഐ ഫോൺ യൂസറാണോ, ഇനി ആ തലവേദനയില്ല; ഡാറ്റ എളുപ്പത്തിൽ മാറ്റാം, പുതിയ അപ്ഡേറ്റ്, എളുപ്പവഴിയുണ്ട്

Mar 11, 2024 09:44 PM

#iPhone | ഐ ഫോൺ യൂസറാണോ, ഇനി ആ തലവേദനയില്ല; ഡാറ്റ എളുപ്പത്തിൽ മാറ്റാം, പുതിയ അപ്ഡേറ്റ്, എളുപ്പവഴിയുണ്ട്

ഇത് പാലിക്കുന്നതിന് നിർബന്ധിതരായാണ് ആപ്പിൾ ഇപ്പോൾ സുഗമമായ ഡാറ്റാ കൈമാറ്റ സംവിധാനം ഒരുക്കുമെന്ന് പ്രഖ്യാപിരിക്കുന്നത്. തേഡ് പാർട്ടി ആപ്പ്...

Read More >>
#Apple | പുതിയ ഐ.ഒ.എസ് അപ്ഡേറ്റിൽ കിടിലൻ മാറ്റങ്ങൾ

Mar 8, 2024 08:03 PM

#Apple | പുതിയ ഐ.ഒ.എസ് അപ്ഡേറ്റിൽ കിടിലൻ മാറ്റങ്ങൾ

ഇന്‍ ആപ്പ് പര്‍ച്ചേസുകള്‍ക്കും നിശ്ചിത തുക ഡെവലപ്പര്‍മാർ ആപ്പിളിന് കൊടുക്കണം. തേർഡ് പാർട്ടി ആപ്പുകൾക്കുള്ള എൻ.എഫ്.സി പിന്തുണയാണ് മ​റ്റൊരു...

Read More >>
Top Stories