ഉറക്കത്തിൽ പറഞ്ഞതല്ല അതുകൊണ്ട് തന്നെ ഖേദം പ്രകടിപ്പിച്ചിട്ടുമില്ല; പറഞ്ഞത് ഇടതുമുന്നണിയുടെ നിലപാടാണെന്നും മന്ത്രി മുഹമ്മദ് റിയാസ്

ഉറക്കത്തിൽ പറഞ്ഞതല്ല അതുകൊണ്ട് തന്നെ ഖേദം പ്രകടിപ്പിച്ചിട്ടുമില്ല; പറഞ്ഞത് ഇടതുമുന്നണിയുടെ നിലപാടാണെന്നും മന്ത്രി മുഹമ്മദ് റിയാസ്
Oct 15, 2021 01:28 PM | By Vyshnavy Rajan

കോഴിക്കോട്: നിയമസഭയിൽ ഉറക്കത്തിൽ പറഞ്ഞതല്ല അതുകൊണ്ട് തന്നെ ഖേദം പ്രകടിപ്പിച്ചിട്ടുമില്ല, പറഞ്ഞത് ഇടതുമുന്നണിയുടെ നിലപാടാണെന്നും മന്ത്രി മുഹമ്മദ് റിയാസ്. എംഎൽഎമാരെ കൂട്ടി കരാറുകാർ കാണാൻ വരുന്നതുമായി ബന്ധപ്പെട്ട് തന്റെ പ്രസ്താവനയിൽ ഉറച്ച് നിൽക്കുന്നുവെന്നും ഒരടി പിന്നോട്ടില്ലെന്നും മന്ത്രി മുഹമ്മദ് റിയാസ്.

നിയമസഭയിൽ താൻ നടത്തിയ പ്രസംഗം ഇടതുമുന്നണിയുടെ നിലപാടാണെന്നും അത് പിൻവലിക്കേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. കരാറുകാരും ചില ഉദ്യോഗസ്ഥരും തമ്മിൽ അവിശുദ്ധ കൂട്ടുകെട്ടുണ്ടെന്നത് വസ്തുതയാണെന്നും മന്ത്രി പറഞ്ഞു.

എംഎൽഎമാർ വരേണ്ടതില്ലെന്ന് പറഞ്ഞത് മറ്റ് മണ്ഡലങ്ങളിലെ കരാറുകാരേയും കൂട്ടി വരുന്നതിനെക്കുറിച്ചാണ്. സ്വന്തം മണ്ഡലത്തിലെ എംഎൽഎമാരുമായി കരാറുകാർ വരുന്നതിൽ തെറ്റില്ല. ചില എം.എൽ.എമാർ മറ്റ് മണ്ഡലങ്ങളിൽ ഇടപെടുന്നുവെന്നും മന്ത്രി പറഞ്ഞു. അവിശുദ്ധ കൂട്ടുകെട്ടുണ്ടെന്നും കരാറുകാരെ സംബന്ധിച്ച കാര്യങ്ങൾ പറഞ്ഞത് ആലോചിച്ച് ഉറപ്പിച്ചാണെന്നും റിയാസ് പറഞ്ഞു.

ഉറക്കത്തിൽ പറഞ്ഞതല്ല അതുകൊണ്ട് തന്നെ ഖേദം പ്രകടിപ്പിച്ചിട്ടുമില്ല. കരാറുകാരുടെ പ്രശ്നങ്ങളിൽ ഇടപെട്ടിട്ടുണ്ട്. താൻ പറയുന്നത് എല്ലാ കരാറുകാരും ഉദ്യോഗസ്ഥരും ഒരുപോലെയാണെന്നല്ല. ചിലർ തമ്മിൽ അവിശുദ്ധ കൂട്ടുക്കെട്ടുണ്ടെന്നാണ് പറഞ്ഞത്. അവിശുദ്ധ കൂട്ടുകെട്ട് സംബന്ധിച്ച് താൻ പറഞ്ഞ കാര്യങ്ങൾ സിഎജി റിപ്പോർട്ടിലും പരാമർശമുള്ള കാര്യങ്ങളാണ്. കരാറുകാരുമായി ഇടപെടുമ്പോൾ അവർ ആരാണെന്ന് അന്വേഷിക്കുന്നത് സ്വാഭാവികമാണ്. അത്തരം ഇടപെടലുകളിൽ ശ്രദ്ധ വേണമെന്നത് ഇടതുമുന്നണിയുടെ നിലപാടാണ്. അതിൽ ഭരണകക്ഷി എംഎൽഎമാർ എതിർപ്പ് പ്രകടിപ്പിക്കുമെന്ന് കരുതുന്നില്ല. തനിക്കെതിരെ പടപ്പുറപ്പാടെന്ന് കേട്ട് സന്തോഷിക്കുന്നവർക്ക് മാത്രമാണ് ഈ മറുപടികളെന്നും മന്ത്രി പറഞ്ഞു.

മാർക്കറ്റ് വില കുറയുമ്പോഴും കൂടിയ സമയത്തെ വിലയിട്ട് കരാർ ഉണ്ടാക്കുന്നു.ഒ രു ജില്ലയുടെ ഇൻവോയിസ് മറ്റൊരു ജില്ലയുടേതെന്ന് കാണിക്കുന്നു. ഇത് കാരണം സർക്കാരിന് വലിയ സാമ്പത്തിക ബാധ്യതയുണ്ടാകുന്നുവെന്നും മന്ത്രി പറഞ്ഞു. ചില ഉദ്യോഗസ്ഥരുടെ അറിവോടെയാണ് ഇതെന്നും സമയബന്ധിതമായി പണികൾ തീർക്കാതിരിക്കുന്നതിലും ചില ഉദ്യോഗസ്ഥരുടെ ഇടപെടലുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആരെങ്കിലും തോണ്ടിയാൽ നിന്ന് പോകുന്നതല്ല വകുപ്പിന്റെ പ്രവർത്തനമെന്നും റിയാസ് മാധ്യമങ്ങളോട് പറഞ്ഞു.

Minister Mohammad Riyaz said that he did not say in his sleep in the assembly that he did not regret it and that what he said was the position of the Left Front.

Next TV

Related Stories
#kcvenugopal | ‘കോൺ​ഗ്രസ് പാർട്ടിയെ പാപ്പരാക്കുക ലക്ഷ്യം; ആദായ നികുതി വകുപ്പിൻ്റെ നടപടിക്ക് പിന്നിൽ നരേന്ദ്ര മോദിയും ബിജെപിയും’ -കെ സി വേണു​ഗോപാൽ

Mar 29, 2024 10:58 AM

#kcvenugopal | ‘കോൺ​ഗ്രസ് പാർട്ടിയെ പാപ്പരാക്കുക ലക്ഷ്യം; ആദായ നികുതി വകുപ്പിൻ്റെ നടപടിക്ക് പിന്നിൽ നരേന്ദ്ര മോദിയും ബിജെപിയും’ -കെ സി വേണു​ഗോപാൽ

ബിജെപി കണക്ക് സമർപ്പിച്ചിട്ടില്ല. അവർക്ക് കുഴപ്പമില്ല. തെരഞ്ഞെടുപ്പിന് മുൻപ് ഞങ്ങളുടെ അക്കൗണ്ട് മരവിപ്പിച്ചു. ഇപ്പോൾ ഇത്രയും പണം അടക്കാൻ...

Read More >>
#SavitriJindal | പത്ത് വ‍ർഷം എംഎൽഎ; രാജ്യത്തെ ഏറ്റവും ധനികയായ വനിത നേതാവ്; കോൺ​ഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നു

Mar 28, 2024 05:08 PM

#SavitriJindal | പത്ത് വ‍ർഷം എംഎൽഎ; രാജ്യത്തെ ഏറ്റവും ധനികയായ വനിത നേതാവ്; കോൺ​ഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നു

രണ്ടു തവണ പിലിഭിത്തിൽ മത്സരിച്ച് എംപിയായ വരുണിന് ഇത്തവണ ബിജെപി സീറ്റ്...

Read More >>
#MSreekumar | ആലപ്പുഴ ഡിസിസി ജനറൽ സെക്രട്ടറി എം. ശ്രീകുമാർ രാജിവച്ചു; ഭാവി പരിപാടികൾ പിന്നീടെന്ന് കോൺഗ്രസ് നേതാവ്

Mar 28, 2024 03:48 PM

#MSreekumar | ആലപ്പുഴ ഡിസിസി ജനറൽ സെക്രട്ടറി എം. ശ്രീകുമാർ രാജിവച്ചു; ഭാവി പരിപാടികൾ പിന്നീടെന്ന് കോൺഗ്രസ് നേതാവ്

ചെന്നിത്തല പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനം സംബന്ധിച്ചു പാർട്ടിയുണ്ടാക്കിയ കരാർ ലംഘിക്കുന്നതിൽ പ്രതിഷേധിച്ചാണു രാജിയെന്നു...

Read More >>
#VDSatheesan | സംഘ്പരിവാറുകാര്‍ ആട്ടിൻതോലിട്ട ചെന്നായ്ക്കൾ; ഈസ്റ്റർ അവധി റദ്ദാക്കിയതിൽ പ്രതികരിച്ച് വി.ഡി. സതീശൻ

Mar 28, 2024 01:33 PM

#VDSatheesan | സംഘ്പരിവാറുകാര്‍ ആട്ടിൻതോലിട്ട ചെന്നായ്ക്കൾ; ഈസ്റ്റർ അവധി റദ്ദാക്കിയതിൽ പ്രതികരിച്ച് വി.ഡി. സതീശൻ

രാജ്യത്ത് വിഭജനം ഉണ്ടാക്കി ജനങ്ങള്‍ക്കിടയില്‍ വിദ്വേഷം പരത്തി അതില്‍ നിന്ന് ലാഭം കൊയ്യാന്‍ ശ്രമിക്കുന്ന വര്‍ഗീയവാദികളാണ്...

Read More >>
#farzinmajeed | 'കെഎം കാണിച്ച പത്തിലൊന്നെ് തന്റേടം എകെയിൽ നിന്ന് കോൺഗ്രസ് പ്രവർത്തകർ പ്രതീക്ഷിക്കുന്നു', വിമർശനവുമായി ഫർസിൻ

Mar 28, 2024 07:03 AM

#farzinmajeed | 'കെഎം കാണിച്ച പത്തിലൊന്നെ് തന്റേടം എകെയിൽ നിന്ന് കോൺഗ്രസ് പ്രവർത്തകർ പ്രതീക്ഷിക്കുന്നു', വിമർശനവുമായി ഫർസിൻ

ഇതിന് മറുപടി എന്നോണമാണ് ആന്റണിയെ അടക്കം വിമർശിച്ചുള്ള ഫർസീന്റെ ഫേസ്ബുക്ക്...

Read More >>
Top Stories