ലോകത്താകമാനം കൊവിഡ് ബാധിതരുടെ എണ്ണം 53 ലക്ഷം കടന്നു. ഇപ്പോഴും ലോകത്ത് ഏറ്റവുമധികം കൊവിഡ് രോഗികളുള്ള രാജ്യമായി അമേരിക്ക തന്നെ തുടരുകയാണ്.

16.45 ലക്ഷം രോഗികളാണ് ഇവിടെ മാത്രമുള്ളത്. എന്നാല്‍, എല്ലാവരേയും ആശങ്കപ്പെടുത്തി രണ്ടാമത്തെ രാജ്യമായി ബ്രസീല്‍ എത്തിയിരിക്കുകയാണ്. 3.40 ലക്ഷം രോഗികളാണ് ബ്രസീലില്‍ ഉണ്ടായിരിക്കുന്നത്.
മരണനിരക്ക് കുറവാണെങ്കിലും റഷ്യയിലായിരുന്നു കൂടുതല്‍ രോഗികളുണ്ടായിരുന്നത്. ഇത്രയും കാലം രോഗികളുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്ത് ഉണ്ടായിരുന്നത് റഷ്യയായിരുന്നു.
വെള്ളിയാഴ്ച ലോകത്താകമാനം അയ്യായിരത്തിലധികം രോഗികളാണ് മരിച്ചത്. ഒറ്റ ദിവസം കൊണ്ട് ഒരു ലക്ഷത്തിലധികം പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
ട്രൂവിഷന്‍ ന്യൂസ് ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
News from our Regional Network
No items found
Next Tv