ചെന്നൈയിൽ മറീന ബീച്ചിൽ ഫൊട്ടോഗ്രാഫറെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമം

ചെന്നൈയിൽ മറീന ബീച്ചിൽ ഫൊട്ടോഗ്രാഫറെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമം
Advertisement
Jul 4, 2022 02:24 PM | By Vyshnavy Rajan

ചെന്നൈ : ദിവസവും ആയിരക്കണക്കിനു വിനോദ സഞ്ചാരികളെത്തുന്ന ചെന്നൈ മറീന ബീച്ചിൽ ഫൊട്ടോഗ്രഫറെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമം. ഞായറാഴ്ച രാവിലെ കുടുംബവുമൊത്തു ഫോട്ടോഷൂട്ട് നടത്തുകയായിരുന്ന യുവാവിനെ വടിവാളും കത്തികളുമായെത്തിയ സംഘം ആക്രമിക്കുകയായിരുന്നു.

Advertisement

ദൃശ്യങ്ങൾ പുറത്തു വന്നതിനു പിന്നാലെ മൂന്നു കുട്ടികളടക്കം നാലു പേരെ ചെന്നൈ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രഭാത സവാരിക്കാർ നോക്കിനിൽക്കെ വടിവാളുമായി ഫൊട്ടോഗ്രഫറെ ഓടിച്ചിട്ടു വെട്ടാൻ ശ്രമിക്കുന്ന ദൃശ്യങ്ങളും പുറത്തു വന്നു. മറീന ബീച്ചിലെ നമ്മ ചെന്നൈ സെൽഫി പോയിന്റിനു സമീപം ഇളമാരൻ എന്ന ഫൊട്ടോഗ്രഫർ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ചിത്രങ്ങളെടുക്കുകയായിരുന്നു.

ആ സമയം ഇവർക്കിടയിലേക്കു കയറിവന്ന സംഘം ഇളമാരന്റെ വിലകൂടിയ ഫോൺ ആവശ്യപ്പെട്ടു. നൽകില്ലെന്നു പറഞ്ഞതോടെ ഭീഷണിപ്പെടുത്താൻ തുടങ്ങി. കത്തിയെടുത്തു കുത്താൻ ശ്രമിച്ചതോടെ ഇളമാരന്റെ സംഘത്തിലെ മറ്റുള്ളവരും ഇടപെട്ടു.

ഇതോടെ സമീപത്തുണ്ടായിരുന്ന അക്രമിസംഘത്തിലെ ബാക്കിയുള്ളവരും വടിവാളുമായി ഓടിയടുത്തു. ഇതോടെ ഇളമാരൻ സർവീസ്‍ റോഡിലൂടെ ഓടി. ഇടപെടാൻ ശ്രമിച്ചവരെ ആയുധം കാട്ടി സംഘം ഭീഷണിപ്പെടുത്തി. ബീച്ചിലുണ്ടായിരുന്നവരിൽ ചിലർ എടുത്ത ദൃശ്യങ്ങൾ പുറത്തു വന്നതോടെ പൊലീസ് വ്യാപക തിരച്ചിൽ തുടങ്ങി.

ബീച്ചിനു സമീപത്തു നിന്നു മൂന്നു കുട്ടികളടക്കം 4 പേരെ സംശയത്തിന്റെ പേരിൽ കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്യുന്നതു തുടരുകയാണ്. അതേ സമയം പരുക്കേറ്റ ഇളമാരനെ ഓമന്തുരാർ സൂപ്പർ സൂപ്പർ സ്പെഷ്യല്‍റ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പരുക്കു ഗുരുതരമായതിനെ തുടർന്നു രാജീവ് ഗാന്ധി ജനറൽ ആശുപത്രിയിലേക്കു മാറ്റി. മറീന ബീച്ചിൽ സാമൂഹിക വിരുദ്ധർ അഴിഞ്ഞാടുന്നുവെന്ന പരാതി നേരത്തേയും ഉയർന്നിരുന്നു.

An attempt was made to attack and kill a photographer at Marina Beach in Chennai

Next TV

Related Stories
കുടുംബ കോടതിയിൽ വച്ച് ഭാര്യയുടെ കഴുത്തറുത്ത് ഭർത്താവ്

Aug 14, 2022 11:55 AM

കുടുംബ കോടതിയിൽ വച്ച് ഭാര്യയുടെ കഴുത്തറുത്ത് ഭർത്താവ്

കുടുംബ കോടതിയിൽ വച്ച് ഭാര്യയുടെ കഴുത്തറുത്ത്...

Read More >>
ഇന്റര്‍നെറ്റിന്റെ പാസ് വേഡ് മാറ്റുന്നതിനെ ചൊല്ലി തർക്കം; യുവാവ് സഹോദരനെ കൊലപ്പെടുത്തി

Aug 13, 2022 11:35 PM

ഇന്റര്‍നെറ്റിന്റെ പാസ് വേഡ് മാറ്റുന്നതിനെ ചൊല്ലി തർക്കം; യുവാവ് സഹോദരനെ കൊലപ്പെടുത്തി

ഇന്റര്‍നെറ്റിന്റെ പാസ് വേഡ് മാറ്റുന്നതിനെ ചൊല്ലി തർക്കം; യുവാവ് സഹോദരനെ...

Read More >>
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; അഞ്ചുപേർ അറസ്റ്റിൽ

Aug 13, 2022 06:34 PM

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; അഞ്ചുപേർ അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; അഞ്ചുപേർ അറസ്റ്റിൽ...

Read More >>
മകളെ വിവാഹം കഴിപ്പിച്ചു നല്‍കാം എന്ന വാക്ക് മാറ്റി പറഞ്ഞു; പിതാവിന്റെ മൂക്കും മുറിച്ച് പ്രതിശ്രുത വരന്‍

Aug 12, 2022 08:45 AM

മകളെ വിവാഹം കഴിപ്പിച്ചു നല്‍കാം എന്ന വാക്ക് മാറ്റി പറഞ്ഞു; പിതാവിന്റെ മൂക്കും മുറിച്ച് പ്രതിശ്രുത വരന്‍

മകളെ വിവാഹം കഴിപ്പിച്ചു നല്‍കാം എന്ന വാക്ക് മാറ്റി പറഞ്ഞു; പിതാവിന്റെ മൂക്കും മുറിച്ച് പ്രതിശ്രുത വരന്‍...

Read More >>
ആന്ധ്രാപ്രദേശില്‍ അമ്മായിമ്മ മരുമകളുടെ തലവെട്ടിമാറ്റി; പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി

Aug 11, 2022 10:15 PM

ആന്ധ്രാപ്രദേശില്‍ അമ്മായിമ്മ മരുമകളുടെ തലവെട്ടിമാറ്റി; പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി

ആന്ധ്രാപ്രദേശില്‍ അമ്മായിമ്മ മരുമകളുടെ തലവെട്ടിമാറ്റി; പൊലീസ് സ്റ്റേഷനിലെത്തി...

Read More >>
വ്ലോ​ഗറുടെ അറസ്റ്റ്; വിഡിയോ ദൃശ്യങ്ങൾ ചോർന്നത് പെൺകുട്ടിയുടെ മൊബൈൽ ഫോണിൽ നിന്ന്

Aug 10, 2022 11:35 AM

വ്ലോ​ഗറുടെ അറസ്റ്റ്; വിഡിയോ ദൃശ്യങ്ങൾ ചോർന്നത് പെൺകുട്ടിയുടെ മൊബൈൽ ഫോണിൽ നിന്ന്

വ്ലോ​ഗറുടെ അറസ്റ്റ്; വിഡിയോ ദൃശ്യങ്ങൾ ചോർന്നത് പെൺകുട്ടിയുടെ മൊബൈൽ ഫോണിൽ...

Read More >>
Top Stories