പൊള്ളാച്ചിയില്‍ നിന്ന് പിഞ്ചുകുഞ്ഞിനെ തട്ടിയെടുക്കല്‍; പാലക്കാട് സ്വദേശി അറസ്റ്റില്‍

പൊള്ളാച്ചിയില്‍ നിന്ന് പിഞ്ചുകുഞ്ഞിനെ തട്ടിയെടുക്കല്‍; പാലക്കാട് സ്വദേശി അറസ്റ്റില്‍
Advertisement
Jul 4, 2022 11:18 AM | By Vyshnavy Rajan

പൊള്ളാച്ചി : നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പാലക്കാട് കൊടുവായൂർ സ്വദേശി ഷംനയയെ പൊള്ളാച്ചി പോലീസ് അറസ്റ്റ് ചെയ്തു. ഭർതൃവീട്ടിലും നാട്ടിലും ഗർഭിണിയാണെന്ന് നുണ പറഞ്ഞതിനെ സാധുകരിക്കാനായിരുന്നു കുട്ടിയെ തട്ടിക്കൊണ്ടുപോകലെന്ന് പോലീസ് അറിയിച്ചു.

Advertisement

നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോകലില്‍ ഷംനയുടെ നുണക്കഥകൾ പൊളിയുകയായിരുന്നു. ഏപ്രിൽ 22 ന് പ്രസവിച്ചു എന്നാണ് ഷംന പറഞ്ഞത് .കുട്ടി ഐസിയു വിലാണെന്ന് ഭർതൃ വീട്ടുകാരെ വിശ്വസിപ്പിച്ചു.ഭർത്താവ് മണികണ്ഠനും കുട്ടിയെ കണ്ടിട്ടില്ല.നിർണായകമയത് ആശവർക്കറുടെ ഇടപെടലാണ്.പ്രസവ ശേഷം കുഞ്ഞിന്‍റെ വിവരം തിരക്കിയപ്പോൾ, പല നുണക്കഥകൾ പറഞ്ഞു.

സംശയം തോന്നിയപ്പോൾ പോലീസിൽ അറിയിച്ചു..പിടിക്കപ്പെടും എന്നായപ്പോൾ ആണ് ഷംന സഹസത്തിനു മുതിർന്നത്.ഇന്ന് പുലർച്ചെ 2മണിയോടെ പോലിസ് ഷംന, ഭർത്താവ് മണികണ്ഠൻ എന്നിവരെ കൊടുവായൂരില്‍ നിന്ന് കസ്റ്റഡിയിൽ എടുത്തു..ഇവരെ പൊള്ളാച്ചിയിലേക്ക് കൊണ്ട് പോയി.സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇന്ന് രാവിലെ നാല് മണിയോടെ കുട്ടിയെ വീണ്ടെടുത്തതത്.


ഇന്നലെ രാവിലെ അഞ്ച് മണിക്കാണ് രണ്ട് സ്ത്രീകൾ ചേർന്ന് പൊള്ളാച്ചി ജനറൽ ആശുപത്രിയിൽ നിന്ന് നാല് ദിവസം മാത്രം പ്രായമായ കുഞ്ഞിനെ കടത്തിക്കൊണ്ട് പോയത്. ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങളും കുട്ടിയേയും കൊണ്ട് സ്ത്രീകൾ ബസ് സ്റ്റാൻഡിലും റയിൽവേ സ്റ്റേഷനിലും എത്തുന്ന ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചു.

2 ഡിഎസ്പിമാരുടെ ചുമതലയിൽ 12 പ്രത്യേക അന്വേഷണ സംഘങ്ങൾ രൂപീകരിച്ച് ഉടനടി അന്വേഷണം തുടങ്ങി. 24 മണിക്കൂറിനുള്ളിൽ പരിശോധിച്ചത് 769 സിസിടിവി ക്യാമറകളുടെ ദൃശ്യങ്ങൾ. പൊള്ളാച്ചി മുതൽ കോയമ്പത്തൂർ വരേയും പിന്നീട് പാലക്കാട്ടേക്കും അന്വേഷണം നീണ്ടു.

ഒടുവിൽ ഇന്ന് പുലർച്ചെ നാല് മണിയോടെ പൊള്ളാച്ചി, പാലക്കാട് പൊലീസിന്‍റെ സംയുക്ത പരിശോധനയിൽ കൊടുവായൂർ സ്വദേശിനിയുടെ വീട്ടിൽ നിന്ന് കുട്ടിയെ കണ്ടെത്തുകയായിരുന്നു. പൊലീസ് സംഘം തിരികെ പൊള്ളാച്ചിയിലെത്തി ജൂലൈ കുമാരൻ നഗർ സ്വദേശി യൂനിസ്,ഭാര്യ ദിവ്യ ഭാരതി എന്നിവർക്ക് കുഞ്ഞിനെ തിരികെ ഏൽപ്പിച്ചു.

Abduction of toddler from Pollachi; A native of Palakkad was arrested

Next TV

Related Stories
കേരളത്തിലെ 12 ഉദ്യോഗസ്ഥർക്ക് രാഷ്ട്രപതിയുടെ പൊലീസ് മെഡൽ

Aug 14, 2022 11:47 AM

കേരളത്തിലെ 12 ഉദ്യോഗസ്ഥർക്ക് രാഷ്ട്രപതിയുടെ പൊലീസ് മെഡൽ

കേരളത്തിലെ 12 ഉദ്യോഗസ്ഥർക്ക് രാഷ്ട്രപതിയുടെ പൊലീസ്...

Read More >>
 പ്രസവത്തെ തുടർന്ന് രക്തസ്രാവം; കണ്ണൂരിൽ അമ്മയും കുഞ്ഞും മരിച്ചു

Aug 14, 2022 10:50 AM

പ്രസവത്തെ തുടർന്ന് രക്തസ്രാവം; കണ്ണൂരിൽ അമ്മയും കുഞ്ഞും മരിച്ചു

പ്രസവത്തെ തുടർന്ന് രക്തസ്രാവം; കണ്ണൂരിൽ അമ്മയും കുഞ്ഞും...

Read More >>
ഖത്തറിൽ നിന്ന് മടങ്ങിയശേഷം കാണാതായ നാദാപുരം സ്വദേശി തിരിച്ചെത്തി; തിരിച്ചെത്തിയത് കുടുംബസമേതം

Aug 14, 2022 10:32 AM

ഖത്തറിൽ നിന്ന് മടങ്ങിയശേഷം കാണാതായ നാദാപുരം സ്വദേശി തിരിച്ചെത്തി; തിരിച്ചെത്തിയത് കുടുംബസമേതം

ഖത്തറിൽ നിന്ന് മടങ്ങിയശേഷം കാണാതായ നാദാപുരം സ്വദേശി തിരിച്ചെത്തി; തിരിച്ചെത്തിയത് കുടുംബസമേതം...

Read More >>
പൊലീസ് ഉദ്യോഗസ്ഥനെന്ന് തെറ്റിദ്ധരിപ്പിച്ച് വിവാഹ തട്ടിപ്പ് നടത്തുന്ന പ്രതി പിടിയില്‍

Aug 13, 2022 11:41 PM

പൊലീസ് ഉദ്യോഗസ്ഥനെന്ന് തെറ്റിദ്ധരിപ്പിച്ച് വിവാഹ തട്ടിപ്പ് നടത്തുന്ന പ്രതി പിടിയില്‍

പൊലീസ് ഉദ്യോഗസ്ഥനെന്ന് തെറ്റിദ്ധരിപ്പിച്ച് വിവാഹ തട്ടിപ്പ് നടത്തുന്ന പ്രതി...

Read More >>
രണ്ട് ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം; പ്രതിശ്രുത വരൻ ഉൾപ്പെടെ രണ്ട് പേർക്ക് ദാരുണാന്ത്യം

Aug 13, 2022 07:08 PM

രണ്ട് ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം; പ്രതിശ്രുത വരൻ ഉൾപ്പെടെ രണ്ട് പേർക്ക് ദാരുണാന്ത്യം

രണ്ട് ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം; പ്രതിശ്രുത വരൻ ഉൾപ്പെടെ രണ്ട് പേർക്ക് ദാരുണാന്ത്യം...

Read More >>
പാലക്കാട് ആൾമറയില്ലാത്ത കിണറ്റിൽ കാട്ടുപന്നിക്കൂട്ടം ചത്തനിലയിൽ

Aug 13, 2022 06:41 PM

പാലക്കാട് ആൾമറയില്ലാത്ത കിണറ്റിൽ കാട്ടുപന്നിക്കൂട്ടം ചത്തനിലയിൽ

പാലക്കാട് ആൾമറയില്ലാത്ത കിണറ്റിൽ കാട്ടുപന്നിക്കൂട്ടം...

Read More >>
Top Stories