ഗര്‍ഭിണിയായിരുന്ന അധ്യാപിക കുത്തേറ്റ് മരിച്ച സംഭവം; 17കാരന്‍ അറസ്റ്റില്‍

 ഗര്‍ഭിണിയായിരുന്ന അധ്യാപിക കുത്തേറ്റ് മരിച്ച സംഭവം; 17കാരന്‍ അറസ്റ്റില്‍
Advertisement
Jul 3, 2022 11:41 PM | By Vyshnavy Rajan

ന്യൂഡല്‍ഹി : ഗര്‍ഭിണിയായിരുന്ന അധ്യാപിക കുത്തേറ്റ് മരിച്ച സംഭവത്തില്‍ 17കാരന്‍ അറസ്റ്റില്‍. 17കാരനായ വിദ്യാര്‍ഥിയെയാണ് കൊലപാതകത്തിന് പൊലീസ് അറസ്റ്റ് ചെയ്തത്. ജൂണ്‍ ഒന്നിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. 30കാരിയായ അധ്യാപികയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

Advertisement

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. അധ്യാപികയുമായി വിദ്യാര്‍ഥി അടുപ്പത്തിലായിരുന്നു. എന്നാല്‍ ബന്ധം അവസാനിപ്പിക്കാന്‍ വിദ്യാര്‍ഥി ആവശ്യപ്പെട്ടിരുന്നെങ്കിലും അധ്യാപിക സമ്മതിച്ചില്ലായിരുന്നു. ഇതാണ് കൊലപാതകത്തില്‍ കലാശിച്ചത്.

സംഭവസമയത്ത് അവര്‍ വീട്ടില്‍ തനിച്ചായിരുന്നുവെന്ന് പോലീസ് പറഞ്ഞു. അധ്യാപികയും വിദ്യാര്‍ഥിയും ഒരേ പ്രദേശത്താണ് താമസിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. 'അധ്യാപികയുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ ആണ്‍കുട്ടി ആഗ്രഹിച്ചിരുന്നു.

എന്നാല്‍, യുവതി ഇതിന് എതിരായിരുന്നു. ബന്ധം തുടരാന്‍ സമ്മര്‍ദം ചെലുത്തുകയും ചെയ്തു. തുടര്‍ന്ന് യുവതിയുടെ വീട്ടിലെത്തി പ്രതി കൊലപ്പെടുത്തുകയായിരുന്നു' അയോധ്യ സീനിയര്‍ പൊലീസ് സൂപ്രണ്ട് ശൈലേഷ് പാണ്ഡെ പറഞ്ഞു.

കവര്‍ച്ച നടന്നതായി വരുത്തിത്തീര്‍ക്കാന്‍ യുവതിയുടെ മുറിയിലെ അലമാരയുടെ പൂട്ട് തകര്‍ത്ത് 50,000 രൂപയും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും പ്രതി കൈക്കലാക്കി പൊലീസിനെ തെറ്റിദ്ധരിപ്പിച്ചുവെന്ന് എസ്‌എസ്പി പറഞ്ഞു. പ്രതിയെ പിടികൂടിയതായും ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നില്‍ ഹാജരാക്കുമെന്നും പൊലീസ് അറിയിച്ചു.

The incident where a pregnant teacher was stabbed to death; 17-year-old arrested

Next TV

Related Stories
കുടുംബ കോടതിയിൽ വച്ച് ഭാര്യയുടെ കഴുത്തറുത്ത് ഭർത്താവ്

Aug 14, 2022 11:55 AM

കുടുംബ കോടതിയിൽ വച്ച് ഭാര്യയുടെ കഴുത്തറുത്ത് ഭർത്താവ്

കുടുംബ കോടതിയിൽ വച്ച് ഭാര്യയുടെ കഴുത്തറുത്ത്...

Read More >>
ഇന്റര്‍നെറ്റിന്റെ പാസ് വേഡ് മാറ്റുന്നതിനെ ചൊല്ലി തർക്കം; യുവാവ് സഹോദരനെ കൊലപ്പെടുത്തി

Aug 13, 2022 11:35 PM

ഇന്റര്‍നെറ്റിന്റെ പാസ് വേഡ് മാറ്റുന്നതിനെ ചൊല്ലി തർക്കം; യുവാവ് സഹോദരനെ കൊലപ്പെടുത്തി

ഇന്റര്‍നെറ്റിന്റെ പാസ് വേഡ് മാറ്റുന്നതിനെ ചൊല്ലി തർക്കം; യുവാവ് സഹോദരനെ...

Read More >>
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; അഞ്ചുപേർ അറസ്റ്റിൽ

Aug 13, 2022 06:34 PM

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; അഞ്ചുപേർ അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; അഞ്ചുപേർ അറസ്റ്റിൽ...

Read More >>
മകളെ വിവാഹം കഴിപ്പിച്ചു നല്‍കാം എന്ന വാക്ക് മാറ്റി പറഞ്ഞു; പിതാവിന്റെ മൂക്കും മുറിച്ച് പ്രതിശ്രുത വരന്‍

Aug 12, 2022 08:45 AM

മകളെ വിവാഹം കഴിപ്പിച്ചു നല്‍കാം എന്ന വാക്ക് മാറ്റി പറഞ്ഞു; പിതാവിന്റെ മൂക്കും മുറിച്ച് പ്രതിശ്രുത വരന്‍

മകളെ വിവാഹം കഴിപ്പിച്ചു നല്‍കാം എന്ന വാക്ക് മാറ്റി പറഞ്ഞു; പിതാവിന്റെ മൂക്കും മുറിച്ച് പ്രതിശ്രുത വരന്‍...

Read More >>
ആന്ധ്രാപ്രദേശില്‍ അമ്മായിമ്മ മരുമകളുടെ തലവെട്ടിമാറ്റി; പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി

Aug 11, 2022 10:15 PM

ആന്ധ്രാപ്രദേശില്‍ അമ്മായിമ്മ മരുമകളുടെ തലവെട്ടിമാറ്റി; പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി

ആന്ധ്രാപ്രദേശില്‍ അമ്മായിമ്മ മരുമകളുടെ തലവെട്ടിമാറ്റി; പൊലീസ് സ്റ്റേഷനിലെത്തി...

Read More >>
വ്ലോ​ഗറുടെ അറസ്റ്റ്; വിഡിയോ ദൃശ്യങ്ങൾ ചോർന്നത് പെൺകുട്ടിയുടെ മൊബൈൽ ഫോണിൽ നിന്ന്

Aug 10, 2022 11:35 AM

വ്ലോ​ഗറുടെ അറസ്റ്റ്; വിഡിയോ ദൃശ്യങ്ങൾ ചോർന്നത് പെൺകുട്ടിയുടെ മൊബൈൽ ഫോണിൽ നിന്ന്

വ്ലോ​ഗറുടെ അറസ്റ്റ്; വിഡിയോ ദൃശ്യങ്ങൾ ചോർന്നത് പെൺകുട്ടിയുടെ മൊബൈൽ ഫോണിൽ...

Read More >>
Top Stories