കെട്ടിടത്തിന്റെ 29ാം നിലയിൽ നിന്നു വീണ് മൂന്നു വയസ്സുകാരന് ദാരുണാന്ത്യം

കെട്ടിടത്തിന്റെ 29ാം നിലയിൽ നിന്നു വീണ് മൂന്നു വയസ്സുകാരന് ദാരുണാന്ത്യം
Advertisement
Jul 3, 2022 04:48 PM | By Vyshnavy Rajan

ന്യൂയോർക്ക് : യുഎസിൽ കെട്ടിടത്തിന്റെ 29ാം നിലയിലെ ബാൽക്കണിയിൽനിന്നു വീണ് മൂന്നു വയസ്സുകാരന് ദാരുണാന്ത്യം. ന്യൂയോർക്ക് സിറ്റിയിലെ അപാർട്മെന്റിൽ ശനിയാഴ്ച രാവിലെയോടെയാണ് സംഭവം.

Advertisement

കെട്ടിടത്തിന്റെ അഞ്ചാം നിലയിലേക്കു വീണ കുട്ടിയെ പെട്ടെന്നുതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവ സമയത്ത് അച്ഛനും അമ്മയും കുഞ്ഞിന്റെ സമീപം ഇല്ലായിരുന്നെന്നാണ് വിവരം. കുഞ്ഞ് താഴേക്കു വീണതറിഞ്ഞ് അച്ഛൻ താഴെയെത്തി രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.

കുട്ടി ജനലിൽകൂടി താഴേക്കു വീണതായാണ് വിവരം. അഞ്ചാം നിലയിലേക്ക് വലിയ ശബ്ദത്തോടെയാണ് കുട്ടി വീണതെന്നും ഈ ശബ്ദം കേട്ടാണ് എത്തിയതെന്നും ദൃക്സാക്ഷികൾ പറയുന്നു.

പത്തോ അതിൽ താഴെയോ പ്രായമുള്ള കുട്ടി താമസിക്കുന്നുണ്ടെങ്കിൽ, മൂന്നോ അതിലധികമോ അപാർട്മെന്റുകളുള്ള കെട്ടിടങ്ങളുടെ ഉടമകൾ വിൻഡോ ഗാർഡുകൾ സ്ഥാപിക്കണമെന്ന് ന്യൂയോർക്ക് സിറ്റി നിയമങ്ങളിൽ പറയുന്നുണ്ട്. ഈ അപാർട്മെന്റിൽ അത്തരത്തിൽ വിൻഡോ ഗാർഡുകൾ സ്ഥാപിച്ചിട്ടുണ്ടോ എന്ന് വ്യക്തമല്ല. സംഭവത്തെകുറിച്ച് അന്വേഷിച്ചു വരികയാണെന്ന് പൊലീസ് അറിയിച്ചു.

A three-year-old boy fell from the 29th floor of the building and met a tragic end

Next TV

Related Stories
അഞ്ചുവയസുകാരിയെ സ്കൂളിൽ നിന്നും പുറത്താക്കി; കാരണം വിചിത്രം

Aug 13, 2022 06:19 PM

അഞ്ചുവയസുകാരിയെ സ്കൂളിൽ നിന്നും പുറത്താക്കി; കാരണം വിചിത്രം

അഞ്ചുവയസുകാരിയെ സ്കൂളിൽ നിന്നും പുറത്താക്കി; കാരണം വിചിത്രം...

Read More >>
കുത്തേറ്റ സല്‍മാന്‍ റുഷ്ദിയുടെ സംസാരശേഷി നഷ്ടപ്പെട്ടതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ട്

Aug 13, 2022 11:36 AM

കുത്തേറ്റ സല്‍മാന്‍ റുഷ്ദിയുടെ സംസാരശേഷി നഷ്ടപ്പെട്ടതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ട്

കുത്തേറ്റ സല്‍മാന്‍ റുഷ്ദിയുടെ സംസാരശേഷി നഷ്ടപ്പെട്ടതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ട്...

Read More >>
കുത്തേറ്റ സൽമാൻ റുഷ്ദി വെന്‍റിലേറ്ററിൽ; 24 കാരനായ പ്രതിയെ തിരിച്ചറിഞ്ഞു

Aug 13, 2022 08:02 AM

കുത്തേറ്റ സൽമാൻ റുഷ്ദി വെന്‍റിലേറ്ററിൽ; 24 കാരനായ പ്രതിയെ തിരിച്ചറിഞ്ഞു

ന്യൂയോർക്കിലെ പരിപാടിക്കിടെ കുത്തേറ്റ പ്രശസ്ത ബ്രിട്ടീഷ് ഇന്ത്യൻ എഴുത്തുകാരൻ സൽമാൻ റഷ്ദിയുടെ ആരോഗ്യനില ഗുരുതരം....

Read More >>
ജോൺസൺ ആൻഡ് ജോൺസൺ കമ്പനി ടാൽക്കം പൗഡർ വിപണനം നിർത്തുന്നു

Aug 12, 2022 01:29 PM

ജോൺസൺ ആൻഡ് ജോൺസൺ കമ്പനി ടാൽക്കം പൗഡർ വിപണനം നിർത്തുന്നു

ജോൺസൺ ആൻഡ് ജോൺസൺ കമ്പനി ടാൽക്കം പൗഡർ വിപണനം...

Read More >>
പെലോസി തായ്‌വാനിൽ; യുദ്ധ വിമാനങ്ങൾ വിന്യസിച്ച് ചൈന

Aug 2, 2022 09:13 PM

പെലോസി തായ്‌വാനിൽ; യുദ്ധ വിമാനങ്ങൾ വിന്യസിച്ച് ചൈന

പെലോസി തായ്‌വാനിൽ; യുദ്ധ വിമാനങ്ങൾ വിന്യസിച്ച്...

Read More >>
ഒരുദിവസം 4,000ത്തോളം ആളുകൾക്ക് എച്ച്‌ഐവി അണുബാധ; ഞെട്ടിക്കുന്ന കണക്ക് പുറത്തുവിട്ട് ഐക്യരാഷ്ട്രസഭ

Aug 1, 2022 01:24 PM

ഒരുദിവസം 4,000ത്തോളം ആളുകൾക്ക് എച്ച്‌ഐവി അണുബാധ; ഞെട്ടിക്കുന്ന കണക്ക് പുറത്തുവിട്ട് ഐക്യരാഷ്ട്രസഭ

ഒരുദിവസം 4,000ത്തോളം ആളുകൾക്ക് എച്ച്‌ഐവി അണുബാധ; ഞെട്ടിക്കുന്ന കണക്ക് പുറത്തുവിട്ട്...

Read More >>
Top Stories