വിവാഹപ്പാർട്ടിക്കിടെ പാട്ടുവെക്കുന്നതിനെച്ചൊല്ലിയുണ്ടായ തർക്കം; 24കാരന് നേരെ ആസിഡ് ആക്രമണം

വിവാഹപ്പാർട്ടിക്കിടെ പാട്ടുവെക്കുന്നതിനെച്ചൊല്ലിയുണ്ടായ തർക്കം; 24കാരന് നേരെ ആസിഡ് ആക്രമണം
Jul 2, 2022 01:32 PM | By Vyshnavy Rajan

ബറേലി : ഉത്തർപ്രദേശിൽ വിവാഹപ്പാർട്ടിക്കിടെ പാട്ടുവെക്കുന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് 24കാരന് നേരെ ആസിഡ് ഒഴിച്ചു. രാംപൂർ ജില്ലയിലെ ഗ്രാമത്തിൽ വിവാഹ ചടങ്ങിൽ ഡിജെ പാടിയ പാട്ടിനെ ചൊല്ലി തർക്കമുണ്ടായതിനെ തുടർന്നാണ് രണ്ട് പേർ യുവാവിനെ നേരെ ആസിഡ് ഒഴിച്ചത്. 24 കാരന് 70% പൊള്ളലേറ്റ് ​ഗുരുതരാവസ്ഥയിലാണ്.

ബറേലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച രാജീവ് കുമാർ എന്ന യുവാവ് അതിജീവിക്കാനുള്ള സാധ്യത കുറവാണെന്ന് ഡോക്ടർമാർ പറഞ്ഞു. ഖജൂരിയ പൊലീസ് സ്റ്റേഷൻ പരിധിയിലെ അഹ്രോഹ് ഗ്രാമത്തിലാണ് സംഭവം റിപ്പോർട്ട് ചെയ്തത്.

ജൂൺ ഏഴിന് ബറേലിയിൽ നടന്ന ഒരു വിവാഹത്തിൽ കുമാർ പങ്കെടുത്തിരുന്നു. പ്രതികൾ നൃത്തം ചെയ്യുന്ന ട്രാക്ക് മാറ്റാൻ ഡിജെയോട് ആവശ്യപ്പെട്ടത് യുവാവ് അനുസരിച്ചില്ല. തുടർന്ന് ഗണേഷ് ലാൽ, അരവിന്ദ് കുമാർ എന്നിവരുമായി വഴക്കുണ്ടാക്കി. ആ സമയത്ത് നാട്ടുകാർ ഇടപെട്ട് പ്രശ്നം പരിഹരിച്ചു.

എന്നാൽ പിന്നീട് ഗണേഷും അരവിന്ദും ​ഗ്രാത്തിലെത്തി മകനെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് പിടിച്ചുകൊണ്ടുപോയി ആസിഡ് ഒഴിക്കുകയായിരുന്നുവെന്ന് പിതാവ് ആസിറാം പറഞ്ഞു. അടുത്തുള്ള കുളത്തിൽ ചാടിയതോടെ‌യാണ് രക്ഷപ്പെട്ടത്. എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടും പ്രതികളെ പിടികൂടിയി‌ട്ടില്ലെന്ന് പിതാവ് പറഞ്ഞു.

കേസ് പിൻവലിക്കണമെന്ന് പരസ്യമായി ഭീഷണിപ്പെടുത്തുന്ന പ്രതികളെ അറസ്റ്റ് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അല്ലെങ്കിൽ തന്നെയും ഉപദ്രവിക്കുമെന്ന് പിതാവ് കൂട്ടിച്ചേർത്തു. ഇരയുടെയും പിതാവിന്റെയും മൊഴി ഞങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ടെന്നും കുറ്റപത്രം ഉടൻ കോടതിയിൽ സമർപ്പിക്കുമെന്നും എസ്എച്ച്ഒ ഖജൂരിയ വിനയ് വർമ ​​പറഞ്ഞു.

A dispute over singing during a wedding party; Acid attack on 24 year old

Next TV

Related Stories
#rape | ദലിത് ബാലികയെ ബലാത്സംഗം ചെയ്ത് കൊന്നു

Apr 24, 2024 08:02 PM

#rape | ദലിത് ബാലികയെ ബലാത്സംഗം ചെയ്ത് കൊന്നു

ബാലികയുടെ മൃതദേഹം അർദ്ധനഗ്നനയായി, ജീർണ്ണിച്ച നിലയിൽ ഗണുതോല ഔട്ട്പോസ്റ്റിൽ നിന്ന്...

Read More >>
#Murder | സഹോദരിക്ക് വിവാഹസമ്മാനം വളയും ടിവിയും: ഭാര്യ പിണങ്ങി; യുവാവിനെ ബന്ധുക്കള്‍ അടിച്ചുകൊന്നു

Apr 24, 2024 02:07 PM

#Murder | സഹോദരിക്ക് വിവാഹസമ്മാനം വളയും ടിവിയും: ഭാര്യ പിണങ്ങി; യുവാവിനെ ബന്ധുക്കള്‍ അടിച്ചുകൊന്നു

തുടര്‍ന്ന് ഭര്‍ത്താവിനെ പാഠം പഠിപ്പിക്കാന്‍ ചാബി തന്റെ സഹോദരന്മാരെ വിളിച്ചുവരുത്തി. വീട്ടിലെത്തിയ ചാബിയുടെ സഹോദരന്മാര്‍ വടികള്‍ ഉപയോഗിച്ച്...

Read More >>
#Murder | കൂട്ടുകാർക്കൊപ്പം കളിച്ചുകൊണ്ടിരുന്ന ഏഴ് വയസുകാരിയുടെ മൃതദേഹം അഴുക്കുചാലിൽ

Apr 24, 2024 02:00 PM

#Murder | കൂട്ടുകാർക്കൊപ്പം കളിച്ചുകൊണ്ടിരുന്ന ഏഴ് വയസുകാരിയുടെ മൃതദേഹം അഴുക്കുചാലിൽ

പെൺകുട്ടിയുടെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. എന്നാൽ പ്രതിയെ ഇതുവരെ പിടികൂടാൻ...

Read More >>
#murder |ഫോൺ മോഷ്ടിച്ചെന്നാരോപിച്ച് 17 കാരനെ കൊലപ്പെടുത്തി, പിന്നാലെ 'കാണാതായ' ഫോൺ വീട്ടിൽ നിന്ന് കണ്ടെത്തി; അറസ്റ്റ്

Apr 24, 2024 12:43 PM

#murder |ഫോൺ മോഷ്ടിച്ചെന്നാരോപിച്ച് 17 കാരനെ കൊലപ്പെടുത്തി, പിന്നാലെ 'കാണാതായ' ഫോൺ വീട്ടിൽ നിന്ന് കണ്ടെത്തി; അറസ്റ്റ്

ഏപ്രിൽ 12 ന് രാത്രി ഒരു വിവാഹ ഘോഷയാത്രയ്ക്കിടെ കപിലിനെ തട്ടിക്കൊണ്ടുപോകുകയായിരുന്നു....

Read More >>
#murder | റൊട്ടി തീർന്നതിനെച്ചൊല്ലി തർക്കം; സഹോദരിയുമായി വഴക്കിട്ടയാളെ മർദ്ദിച്ചു കൊലപ്പെടുത്തി

Apr 24, 2024 10:13 AM

#murder | റൊട്ടി തീർന്നതിനെച്ചൊല്ലി തർക്കം; സഹോദരിയുമായി വഴക്കിട്ടയാളെ മർദ്ദിച്ചു കൊലപ്പെടുത്തി

22 കാരനായ രാകേഷ് ഫയാസിന്റെ സഹോദരിയുടെ കടയിൽ റൊട്ടി വാങ്ങാനായി പോയി. എന്നാൽ കടയിലുണ്ടായിരുന്ന റൊട്ടികളെല്ലാം വിറ്റുതീർന്നതായി പ്രതിയുടെ സഹോദരി...

Read More >>
#murder |മകളുടെ വിവാഹ ചടങ്ങിനിടെ വച്ച പാട്ടിനെ ചൊല്ലി തർക്കം, കല്യാണപിറ്റേന്ന് 57കാരനെ തല്ലിക്കൊന്ന് ബന്ധുക്കൾ

Apr 23, 2024 02:46 PM

#murder |മകളുടെ വിവാഹ ചടങ്ങിനിടെ വച്ച പാട്ടിനെ ചൊല്ലി തർക്കം, കല്യാണപിറ്റേന്ന് 57കാരനെ തല്ലിക്കൊന്ന് ബന്ധുക്കൾ

57കാരന്റെ സഹോദരന്റെ പരാതിയിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പ്രാദേശിക മാധ്യമങ്ങളോട്...

Read More >>
Top Stories