എകെജി സെന്റർ ആക്രമണം; പ്രതിയെ കുറിച്ച് ഒരു തുമ്പും കിട്ടാതെ അന്വേഷണ സംഘം

എകെജി സെന്റർ ആക്രമണം; പ്രതിയെ കുറിച്ച് ഒരു തുമ്പും കിട്ടാതെ അന്വേഷണ സംഘം
Advertisement
Jul 2, 2022 06:18 AM | By Anjana Shaji

തിരുവനന്തപുരം : എകെജി സെന്റർ ആക്രമണക്കേസിലെ (AKG Center Attack) പ്രതിയെ കുറിച്ച് ഒരു തുമ്പും കിട്ടാതെ അന്വേഷണ സംഘം. സിസിടിവിയും ചില ഫേസ്ബുക്ക് അക്കൗണ്ടുകളും അടിസ്ഥാനമാക്കിയുള്ള അന്വേഷണം നടത്തിയെങ്കിലും പ്രതിയിലേക്ക് എത്താൻ ഇതേവരെ പൊലീസിന് കഴിഞ്ഞിട്ടില്ല.

Advertisement

എകെജി സെന്റിലേക്ക് സ്ഫോടക വസ്തുവെറിഞ്ഞ പ്രതി സംഭവത്തിന് ശേഷം ലോ കോളജ് ജംഗ്ഷൻ കഴിഞ്ഞ മുമ്പോട്ടേക്കാണ് പോയത്. പല സിസിടിവികളും പരിശോധിച്ചുവെങ്കിലും വണ്ടി നമ്പർ കൃത്യമായി ലഭിച്ചില്ലെന്ന് പൊലീസ് പറയുന്നു.

സ്ഫോടക വസ്തു ഉപയോഗിക്കാൻ പ്രാവീണ്യമുള്ള ഒരാളാണ് അക്രമിയെന്ന് ദൃശ്യങ്ങളിൽ വ്യക്തമാണ്. മിനിറ്റുകള്‍ക്കുള്ളിൽ സ്ഫോടകവസ്തുവെറിഞ്ഞ ശേഷം മിന്നൽ വേഗത്തിൽ രക്ഷപ്പെട്ട വൃക്തിക്ക് മുമ്പ് ക്രിമിനൽ പശ്ചാലത്തുമുണ്ടാകുമെന്നാണ് പൊലീസ് നിഗമനം.

അത്തരത്തിലുള്ള വ്യക്തികളെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. ഇതിനിടെ എകെജി സെന്റർ ആക്രമിക്കുമെന്ന് സൂചന നൽകുന്ന ഒരു ഫേസ്ബുക്ക് പോസ്റ്റ് അന്വേഷണ സംഘത്തിന്റെ ശ്രദ്ധയിൽപ്പെട്ടു. ഈ പോസ്റ്റിട്ടയാളെ ചോദ്യം ചെയ്ത പൊലീസ് വിട്ടയച്ചു.

ഇയാള്‍ക്ക് അക്രമത്തിൽ ബന്ധമില്ലെന്നാണ് പൊലീസ് പറയുന്നത്. വിവിധ സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം തുടരുകയാണ്. സിപിഎം സംസ്ഥാന സമിതി ഓഫീസ് ആക്രമിച്ച് ഒരു ദിവസം പിന്നിട്ടിട്ടും പ്രതിയെ പിടികൂടാനാകത്ത് പൊലീസിന് മുന്നിൽ നാണക്കേടായി നിൽക്കുകയാണ്.

അതേസമയം, എകെജി സെൻറിൽ സുരക്ഷ വീഴ്ചയുണ്ടാതിനെ കുറിച്ചും സിറ്റി പൊലീസ് കമ്മീഷണർ അന്വേഷിക്കുന്നുണ്ട്. എകെജി സെന്റർ ആക്രണക്കേസ് അന്വേഷിക്കുന്നിനിടെയാണ് പഴയൊരു കേസ് പ്രത്യേക സംഘത്തിന്റെ ശ്രദ്ധയിൽപ്പെടുന്നത്.

ബിജെപി സംസ്ഥാന കമ്മിറ്റി കുന്നുകുഴിയിൽ പ്രവർത്തിക്കുമ്പോള്‍ ബൈക്കിലെത്തിയ ഒരാള്‍ നാടൻ പടക്കമെറിഞ്ഞിരുന്നു. മ്യൂസിയം പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയെങ്കിലും പ്രതിയിലേക്ക് എത്തിയില്ല.

സമാനമായ സാഹചര്യമാണ് ഇപ്പോഴും ഉണ്ടായിരിക്കുന്നത്. ഈ കേസിലെ നടത്തിയിട്ടുള്ള അന്വേഷണവും തെളിവുകളും പരിശോധിക്കുന്നുണ്ട്.

ബോധപൂർവ്വം സംഘർഷമുണ്ടാക്കാനുള്ള ശ്രമങ്ങളെയും പൊലീസ് തള്ളിക്കളയുന്നില്ല. എകെജി സെന്‍ററിന് നേരെയുണ്ടായ ആക്രമണം സ്ഫോടകവസ്തു ഉപയോഗിച്ച് നാശനഷ്ടം വരുത്താനാണെന്നാണ് എഫ്ഐആർ തയാറാക്കിയിരിക്കുന്നത്.

സ്ഫോടക വസ്തു നിരോധന നിയമവും സ്ഫോടനമുണ്ടാക്കി സ്വത്തിനും ജീവനും നാശം വരുത്തുന്ന വകുപ്പും ചുമത്തിയാണ് സംഭവത്തില്‍ പൊലീസ് കേസെടുത്തിരിക്കുന്നത്. എഫ്ഐആറിന്‍റെ പകര്‍പ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചിരുന്നു.

AKG Center Attack; The investigation team did not find any clue about the suspect

Next TV

Related Stories
പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗീകമായി ഉപദ്രവിച്ച കേസിൽ വൈദികൻ അറസ്റ്റിൽ

Aug 14, 2022 08:20 PM

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗീകമായി ഉപദ്രവിച്ച കേസിൽ വൈദികൻ അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗീകമായി ഉപദ്രവിച്ച കേസിൽ വൈദികൻ...

Read More >>
സ്ത്രീകൾ അശ്ലീലം എഴുതിയാൽ പുസ്തകം ചൂടപ്പം പോലെ വിറ്റഴിയും; വിവാദ പരാമര്‍ശവുമായി ടി പദ്മനാഭന്‍

Aug 14, 2022 08:11 PM

സ്ത്രീകൾ അശ്ലീലം എഴുതിയാൽ പുസ്തകം ചൂടപ്പം പോലെ വിറ്റഴിയും; വിവാദ പരാമര്‍ശവുമായി ടി പദ്മനാഭന്‍

സ്ത്രീകൾ അശ്ലീലം എഴുതിയാൽ പുസ്തകം ചൂടപ്പം പോലെ വിറ്റഴിയുമെന്ന് സാഹിത്യകാരൻ ടി പദ്മനാഭന്‍....

Read More >>
മാലിന്യങ്ങളുടെ കൂട്ടത്തിലിട്ട് പ്ലാസ്റ്റിക് ദേശീയ പതാക കത്തിച്ച സംഭവത്തിൽ ഒരാള്‍ അറസ്റ്റില്‍

Aug 14, 2022 07:42 PM

മാലിന്യങ്ങളുടെ കൂട്ടത്തിലിട്ട് പ്ലാസ്റ്റിക് ദേശീയ പതാക കത്തിച്ച സംഭവത്തിൽ ഒരാള്‍ അറസ്റ്റില്‍

മലപ്പുറം നിലമ്പൂര്‍ വഴിക്കടവില്‍ പ്ലാസ്റ്റിക് ദേശീയ പതാക കത്തിച്ചെന്ന പരാതിയിൽ പൊലീസ്...

Read More >>
ലോക്സഭാ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് സജ്ജമാക്കാനുള്ള നടപടികളുമായി സിപിഎം

Aug 14, 2022 07:24 PM

ലോക്സഭാ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് സജ്ജമാക്കാനുള്ള നടപടികളുമായി സിപിഎം

സർക്കാരിനേയും സംഘടനാ സംവിധാനത്തേയും ലോക്സഭാ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് സജ്ജമാക്കാനുള്ള നടപടികളുമായി സിപിഎം....

Read More >>
കൊച്ചിയിൽ യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തിൽ 3 പ്രതികൾ പിടിയിൽ

Aug 14, 2022 07:13 PM

കൊച്ചിയിൽ യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തിൽ 3 പ്രതികൾ പിടിയിൽ

കൊച്ചിയിൽ യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തിൽ 3 പ്രതികൾ...

Read More >>
കോഴിക്കോട് സീനിയർ സിവിൽ പൊലീസ് ഓഫീസർ തൂങ്ങി മരിച്ച നിലയിൽ

Aug 14, 2022 03:57 PM

കോഴിക്കോട് സീനിയർ സിവിൽ പൊലീസ് ഓഫീസർ തൂങ്ങി മരിച്ച നിലയിൽ

കോഴിക്കോട് സീനിയർ സിവിൽ പൊലീസ് ഓഫീസർ തൂങ്ങി മരിച്ച...

Read More >>
Top Stories