യുദ്ധത്തിന്റെ ഭീകരത ലോകത്തെ അറിയിച്ച ഒമ്പതുവയസ്സുകാരി; 50 വര്‍ഷങ്ങൾക്കുശേഷം ചികിത്സ പൂർത്തിയാക്കി

യുദ്ധത്തിന്റെ ഭീകരത ലോകത്തെ അറിയിച്ച ഒമ്പതുവയസ്സുകാരി; 50 വര്‍ഷങ്ങൾക്കുശേഷം ചികിത്സ പൂർത്തിയാക്കി
Advertisement
Jul 1, 2022 09:42 PM | By Vyshnavy Rajan

വിയറ്റ്‌നാം യുദ്ധമെന്ന് കേള്‍ക്കുമ്പോള്‍ ഭൂരിഭാഗം പേരുടേയും മനസിലേക്കെത്തുന്ന ഒരു ചിത്രമുണ്ട്. ബോംബേറില്‍ വിറങ്ങലിച്ച് വാവിട്ട് നിലവിളിച്ച് നഗ്നയായി ഓടുന്ന ഒരു കൊച്ചുപെണ്‍കുട്ടിയുടെ ചിത്രം. അസോസിയേറ്റഡ് പ്രസ് ഫോട്ടോഗ്രാഫര്‍ നിക് ഉട്ട് പകര്‍ത്തിയ ആ ചിത്രം പിന്നീട് ചരിത്രത്തിലെ ഏറ്റവും പ്രസിദ്ധമായ യുദ്ധചിത്രങ്ങളിലൊന്നായി.

Advertisement

വിയറ്റ്‌നാം യുദ്ധഭീകരകയ്‌ക്കെതിരെ ലോകജനതയ്ക്കിടയില്‍ പ്രത്യേകിച്ച് അമേരിക്കന്‍ ജനതയ്ക്കിടയില്‍ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ ആ ചിത്രത്തിന് സാധിച്ചു. നീണ്ട 50 വര്‍ഷക്കാലത്തിനൊടുവില്‍ യുദ്ധം തന്റെ ശരീരത്തില്‍ അവശേഷിപ്പിച്ച എല്ലാ പാടുകളും മായ്ച്ചിരിക്കുകയാണ് നപാം പെണ്‍കുട്ടിയെന്നറിയപ്പെടുന്ന കിം ഫുക്ക്. പൊള്ളിയ പാടുകള്‍ നീക്കം ചെയ്യാനുള്ള പതിനേഴാമത്തേയും അവസാനത്തേതുമായ ലേസര്‍ ചികിത്സയ്ക്കും ഫുക്ക് ചൊവ്വാഴ്ച വിധേയയായി.

മിയാമിയിലെ ഡെര്‍മറ്റോളജി ആന്‍ഡ് ലേസര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെത്തിയാണ് 59 വയസുകാരിയായ ഫുക്ക് ലേസര്‍ ചികിസ്തയ്ക്ക് വിധേയയായത്. ഡോ ജില്‍ വൈബലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ബോംബാക്രമണത്തില്‍ പൊള്ളിക്കരിഞ്ഞ ചര്‍മ്മ കോശങ്ങളെ നീക്കം ചെയ്തത്.

ശരീരത്തിന്റെ പിന്‍ ഭാഗത്ത് ബോംബാക്രമണത്തില്‍ കിം ഫുക്കിന് ഗുരുതരമായി പൊള്ളലേറ്റിരുന്നു. 17 സര്‍ജറികള്‍ക്കാണ് ഇവര്‍ പിന്നീട് വിധേയയായത്. ബോംബ് വര്‍ഷത്തില്‍ പൊള്ളലേറ്റും ഭയന്നും അലറിയോടിയിരുന്ന ഫുക്കിനെ ചിത്രം പകര്‍ത്തിയ ഫോട്ടോഗ്രാഫര്‍ നിക് ഉട്ട് തന്നെയാണ് ആശുപത്രിയിലെത്തിച്ചത്.

ഫോട്ടോ പകര്‍ത്തി ഒരു നിമിഷം പോലും വൈകാതെ അന്ന് 21 വയസ് മാത്രം പ്രായമുണ്ടായിരുന്ന നിക്ക് ഉട്ട് ഫുക്കിനെയും കാറില്‍ കയറ്റി ആശുപത്രിയിലേക്ക് കുതിക്കുകയായിരുന്നു. ആദ്യം കണ്ട ആശുപത്രിയില്‍ ഫുക്കിനെ കാണിച്ചപ്പോള്‍ അവരെ അഡ്മിറ്റ് ചെയ്യില്ല എന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.

താന്‍ പകര്‍ത്തിയ ചിത്രം കാണിച്ചുകൊണ്ട് നിക്ക് ഉട്ട് ആശുപത്രി അധികൃതര്‍ക്ക് നേരെ അലറി. ഈ കുട്ടി മരിച്ചാല്‍ എല്ലാ പ്രമുഖ പത്രങ്ങളുടേയും ഒന്നാം പേജില്‍ ഈ ചിത്രമുണ്ടാകുമെന്നും വേണ്ടത് ചെയ്യണമെന്നുമുള്ള ഉട്ടിന്റെ വാക്കുകളില്‍ ആശുപത്രി അധികൃതര്‍ അലിഞ്ഞു. അവര്‍ ഫുക്കിന് മികച്ച ചികിത്സ തന്നെ നല്‍കി. നിലവില്‍ കിം ഫുക്ക് കാനഡയിലാണ് താമസിക്കുന്നത്.

A nine-year-old girl who told the world the horrors of war; The treatment was completed 50 years later

Next TV

Related Stories
അഞ്ചുവയസുകാരിയെ സ്കൂളിൽ നിന്നും പുറത്താക്കി; കാരണം വിചിത്രം

Aug 13, 2022 06:19 PM

അഞ്ചുവയസുകാരിയെ സ്കൂളിൽ നിന്നും പുറത്താക്കി; കാരണം വിചിത്രം

അഞ്ചുവയസുകാരിയെ സ്കൂളിൽ നിന്നും പുറത്താക്കി; കാരണം വിചിത്രം...

Read More >>
കുത്തേറ്റ സല്‍മാന്‍ റുഷ്ദിയുടെ സംസാരശേഷി നഷ്ടപ്പെട്ടതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ട്

Aug 13, 2022 11:36 AM

കുത്തേറ്റ സല്‍മാന്‍ റുഷ്ദിയുടെ സംസാരശേഷി നഷ്ടപ്പെട്ടതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ട്

കുത്തേറ്റ സല്‍മാന്‍ റുഷ്ദിയുടെ സംസാരശേഷി നഷ്ടപ്പെട്ടതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ട്...

Read More >>
കുത്തേറ്റ സൽമാൻ റുഷ്ദി വെന്‍റിലേറ്ററിൽ; 24 കാരനായ പ്രതിയെ തിരിച്ചറിഞ്ഞു

Aug 13, 2022 08:02 AM

കുത്തേറ്റ സൽമാൻ റുഷ്ദി വെന്‍റിലേറ്ററിൽ; 24 കാരനായ പ്രതിയെ തിരിച്ചറിഞ്ഞു

ന്യൂയോർക്കിലെ പരിപാടിക്കിടെ കുത്തേറ്റ പ്രശസ്ത ബ്രിട്ടീഷ് ഇന്ത്യൻ എഴുത്തുകാരൻ സൽമാൻ റഷ്ദിയുടെ ആരോഗ്യനില ഗുരുതരം....

Read More >>
ജോൺസൺ ആൻഡ് ജോൺസൺ കമ്പനി ടാൽക്കം പൗഡർ വിപണനം നിർത്തുന്നു

Aug 12, 2022 01:29 PM

ജോൺസൺ ആൻഡ് ജോൺസൺ കമ്പനി ടാൽക്കം പൗഡർ വിപണനം നിർത്തുന്നു

ജോൺസൺ ആൻഡ് ജോൺസൺ കമ്പനി ടാൽക്കം പൗഡർ വിപണനം...

Read More >>
പെലോസി തായ്‌വാനിൽ; യുദ്ധ വിമാനങ്ങൾ വിന്യസിച്ച് ചൈന

Aug 2, 2022 09:13 PM

പെലോസി തായ്‌വാനിൽ; യുദ്ധ വിമാനങ്ങൾ വിന്യസിച്ച് ചൈന

പെലോസി തായ്‌വാനിൽ; യുദ്ധ വിമാനങ്ങൾ വിന്യസിച്ച്...

Read More >>
ഒരുദിവസം 4,000ത്തോളം ആളുകൾക്ക് എച്ച്‌ഐവി അണുബാധ; ഞെട്ടിക്കുന്ന കണക്ക് പുറത്തുവിട്ട് ഐക്യരാഷ്ട്രസഭ

Aug 1, 2022 01:24 PM

ഒരുദിവസം 4,000ത്തോളം ആളുകൾക്ക് എച്ച്‌ഐവി അണുബാധ; ഞെട്ടിക്കുന്ന കണക്ക് പുറത്തുവിട്ട് ഐക്യരാഷ്ട്രസഭ

ഒരുദിവസം 4,000ത്തോളം ആളുകൾക്ക് എച്ച്‌ഐവി അണുബാധ; ഞെട്ടിക്കുന്ന കണക്ക് പുറത്തുവിട്ട്...

Read More >>
Top Stories