കൽപറ്റയിലെ തന്‍റെ ഓഫിസ് ആക്രമണം നിർഭാഗ്യകരമെന്ന് രാഹുൽഗാന്ധി എം.പി

 കൽപറ്റയിലെ തന്‍റെ ഓഫിസ് ആക്രമണം നിർഭാഗ്യകരമെന്ന് രാഹുൽഗാന്ധി എം.പി
Jul 1, 2022 05:50 PM | By Vyshnavy Rajan

വയനാട് : കൽപറ്റയിലെ തന്‍റെ ഓഫിസ് ആക്രമണം നിർഭാഗ്യകരമെന്ന് രാഹുൽഗാന്ധി എം.പി. ഇത് വയനാട്ടിലെ എം പിയുടെ ഓഫിസല്ല. മറിച്ച് വയനാട്ടിലെ ജനങ്ങളുടെ ഓഫിസാണ്. അതിന് നേരെയാണ് ആക്രമണം ഉണ്ടായത്.

അക്രമം നടത്തിയത് കുട്ടികളാണ്. നിരുത്തവാദപരമായ രീതിയായിരുന്നുവെങ്കിലും കുട്ടികളാണ് അത് ചെയ്തത്. കുട്ടികളായതുകൊണ്ട് തന്നെ എനിക്ക് അവരോട് പരിഭവമില്ല. ദേഷ്യവുമില്ല. കുട്ടികളുടെ ഈ പ്രവർത്തി മറക്കാവുന്നതേയുള്ളു. പക്ഷേ അക്രമം ഒന്നിനും ഒരു പരിഹാരമല്ലെന്ന് ഇവർ തിരിച്ചറിയണമെന്നും രാഹുൽഗാന്ധി പറഞ്ഞു.

കൽപറ്റയിൽ എസ് എഫ് ഐ പ്രവർത്തകഡ ആക്രമിച്ച ഓഫിസ് സന്ദർശിച്ച ശേഷമാണ് രാഹുൽഗാന്ധിയുടെ പ്രതികരണം. കല്‍പ്പറ്റയിലെ രാഹുല്‍ ഗാന്ധി എംപിയുടെ ഓഫിസിലേക്ക് കഴിഞ്ഞ മാസം 24ന് ആണ് എസ് എഫ് ഐ ആക്രമണം ഉണ്ടായത്. ബഫര്‍സോൺ ഉത്തരവില്‍ രാഹുല്‍ ഗാന്ധി ഇടപെടുന്നില്ലെന്ന് ആരോപിച്ചായിരുന്നു അതിക്രമം.

ഓഫീസിലേക്ക് പ്രവര്‍ത്തകര്‍ തള്ളിക്കയറി സാധനങ്ങള്‍ അടിച്ചുതകര്‍ത്തു. എംപിയുടെ ഓഫീസിന്‍റെ ഷട്ടറുകൾ എസ് എഫ് ഐ പ്രവർത്തകർ തകർത്തു. ജനാലവഴി കയറിയ ചില പ്രവർത്തകർ വാതിലുകളും തകർത്തു. ഫയലുകൾ വലിച്ചെറിഞ്ഞു. കസേരയിൽ വാഴയും വച്ചശേഷമാണ് എസ് എഫ് ഐ പ്രവർത്തകർ പ്രതിഷേധം അവസാനിപ്പിച്ചത്.

പൊലീസ് നോക്കി നിൽക്കേയായിരുന്നു എസ് എഫ് ഐ പ്രവർത്തകരുടെ ആക്രമണം. ആക്രമണത്തിനെതിരെ കോൺഗ്രസ് പ്രവർത്തകർ കൂടി എത്തിയതോടെ സ്ഥലത്ത് മണിക്കൂറുകളോളം സംഘർഷാവസ്ഥയായിരുന്നു. രാഹുല്‍ ഗാന്ധിയുടെ ഓഫീസ് സ്റ്റാഫ് അഗസ്റ്റിന്‍ പുല്‍പ്പള്ളിക്ക് ആക്രമണത്തിൽ മര്‍ദനമേറ്റു.

എസ്എഫ്ഐ പ്രവര്‍ത്തകരെ പറഞ്ഞയച്ചത് സിപിഎം ആണെന്നായിരുന്നു കോൺഗ്രസ് ആരോപണം, ആക്രമണത്തിന് പൊലീസ് ഒത്താശയുണ്ടെന്നും കോണ്‍ഗ്രസ് ആരോപിച്ചു. തുടർന്ന് സമരത്തെ അപലപിച്ച് മുഖ്യമന്ത്രി തന്നെ രംഗത്തെത്തി. അക്രമം അപലപനീയമെന്ന് പറഞ്ഞ മുഖ്യമന്ത്രി കർശന നടപടിക്കും നിർദേശം നൽകി.

എസ് എഫ് ഐ പ്രവർത്തകരുടെ സമരം തടയുന്നതിൽ വീഴച വരുത്തിയ ഡി വൈ എസ് പിയെ അടക്കം സസ്പെൻഡ് ചെയ്തായിരുന്നു സർക്കാർ നടപടികളുടെ തുടക്കം. അന്വേഷണത്തിന് എ ഡി ജി പി മനോജ് എബ്രഹാമിനെ ചുമതലപ്പെടുത്തുകയും ചെയ്തു, അക്രമ സംഭവവുമായി ബന്ധപ്പെട്ട് എസ് എഫ് ഐ ജില്ലാ നേതാക്കളും പെൺകുട്ടികളുമടക്കം 30ലേറെ പേർ അറസ്റ്റിലായി.

Rahul Gandhi MP says attack on his office in Kalpetta is unfortunate

Next TV

Related Stories
#released | വടകരയിൽ കഞ്ചാവുമായി പിടിയിലായ യുവാവിനെ വിട്ടയച്ചു

Apr 16, 2024 09:07 PM

#released | വടകരയിൽ കഞ്ചാവുമായി പിടിയിലായ യുവാവിനെ വിട്ടയച്ചു

എൻ.ഡി.പി.എസ്സ് ആക്ട് പ്രകാരമുള്ള കേസ് പിടികൂടുമ്പോൾ പോലീസ് പാലിക്കേണ്ട നടപടിക്രമങ്ങൾ...

Read More >>
#drowned |സുഹൃത്തുക്കൾക്കൊപ്പം കനാലിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു

Apr 16, 2024 09:04 PM

#drowned |സുഹൃത്തുക്കൾക്കൊപ്പം കനാലിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു

മറ്റൊരു കടവിൽ കുളിക്കുകയായിരുന്നവർ ചേർന്നാണ് അഖിലിനെ...

Read More >>
#peanutstuck |2 വയസുകാരിക്ക് അപസ്മാരമെന്ന് കരുതി, സ്കാനിങ്ങിൽ കാര്യമറിഞ്ഞു, ശ്വാസനാളത്തിൽ കണ്ടത് 1 മാസം പഴക്കമുള്ള കടല

Apr 16, 2024 08:52 PM

#peanutstuck |2 വയസുകാരിക്ക് അപസ്മാരമെന്ന് കരുതി, സ്കാനിങ്ങിൽ കാര്യമറിഞ്ഞു, ശ്വാസനാളത്തിൽ കണ്ടത് 1 മാസം പഴക്കമുള്ള കടല

അപസ്മാരമാണെന്ന സംശയത്തിൽ വിദഗ്ധ ചികിത്സക്കായാണ് പെരിന്തൽമണ്ണയിലെ മൗലാന ആശുപത്രിയിലെത്തിച്ചത്....

Read More >>
#arrest |പൊലീസ് സ്റ്റേഷനിൽ സൂക്ഷിച്ച കാറുമായി മുങ്ങി; സാഹസികമായി പിന്തുടർന്ന് പൊക്കി

Apr 16, 2024 08:34 PM

#arrest |പൊലീസ് സ്റ്റേഷനിൽ സൂക്ഷിച്ച കാറുമായി മുങ്ങി; സാഹസികമായി പിന്തുടർന്ന് പൊക്കി

പൊലീസ് നോക്കി നിൽക്കെയാണ് സ്റ്റേഷൻ വളപ്പിലെ കസ്റ്റഡിയിലെടുത്ത വാഹനങ്ങൾ സൂക്ഷിക്കുന്ന ഏരിയയിൽ നിന്ന് സിറാജുദ്ദീൻ വാഹനം...

Read More >>
#Manojdeath | മനോജിന്റെ മരണത്തിന് ഇടയാക്കിയ വടം കെട്ടിയത് ഡിജിപിയുടെ നിർദേശം ലംഘിച്ച്; വഴിതിരിയാൻ ബോർഡുമില്ല

Apr 16, 2024 08:05 PM

#Manojdeath | മനോജിന്റെ മരണത്തിന് ഇടയാക്കിയ വടം കെട്ടിയത് ഡിജിപിയുടെ നിർദേശം ലംഘിച്ച്; വഴിതിരിയാൻ ബോർഡുമില്ല

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിനു മുന്നോടിയായി ഗതാഗത നിയന്ത്രണത്തിനു പൊലീസ് റോഡിൽ കെട്ടിയ വടം കഴുത്തിൽ കുരുങ്ങിയാണു രവിപുരം...

Read More >>
#PocsoCase | പതിനഞ്ചുകാരിയായ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍; പ്രതിക്ക് 32 വര്‍ഷം തടവുശിക്ഷ

Apr 16, 2024 07:59 PM

#PocsoCase | പതിനഞ്ചുകാരിയായ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍; പ്രതിക്ക് 32 വര്‍ഷം തടവുശിക്ഷ

പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ടി.ബീന കാര്‍ത്തികേയന്‍, അഡ്വ.ഭാഗ്യലക്ഷ്മി എന്നിവര്‍...

Read More >>
Top Stories