സമ്പാദിക്കുന്ന പണം മുഴുവന്‍ ഭാര്യ പള്ളിയ്ക്ക് ദാനം ചെയ്യുന്നു; രോഷാകുലനായി യുവാവ് പള്ളിക്ക് തീയിട്ടു

സമ്പാദിക്കുന്ന പണം മുഴുവന്‍ ഭാര്യ പള്ളിയ്ക്ക് ദാനം ചെയ്യുന്നു; രോഷാകുലനായി യുവാവ് പള്ളിക്ക് തീയിട്ടു
Jul 1, 2022 12:30 PM | By Vyshnavy Rajan

താന്‍ ജോലിചെയ്ത് സമ്പാദിക്കുന്ന പണം മുഴുവന്‍ ഭാര്യ പള്ളിയ്ക്ക് ദാനം ചെയ്യുന്നതില്‍ രോഷാകുലനായി യുവാവ് പള്ളിക്ക് തീയിട്ടു. റഷ്യയിലെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലെ പാര്‍ഗോലോവോ ഗ്രാമത്തിലാണ് സംഭവം. ജൂണ്‍ 26 -നാണ് പള്ളിയില്‍ തീപിടിത്തമുണ്ടായതെന്ന് റഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഭാര്യയുടെയും ഭര്‍ത്താവിന്റെയും പേരോ മറ്റ് വിശദാംശങ്ങളോ പുറത്തുവന്നിട്ടില്ല. മുപ്പത്താറ് വയസ്സുള്ള യുവാവാണ് പള്ളിക്ക് തീയിട്ടത്. നാല് കുട്ടികളുടെ പിതാവാണ് ഇയാള്‍. ഇയാളുടെ ഭാര്യ പള്ളിവക സന്നദ്ധസേവനത്തില്‍ സജീവമാണ്. കിട്ടുന്ന പണം മുഴുവന്‍ പള്ളിക്ക് സംഭാവന ചെയ്യുകയാണ് അവരുടെ രീതി.

രാപകലില്ലാതെ അധ്വാനിച്ച് ഭര്‍ത്താവ് കൊണ്ട് വരുന്ന പണം കുടുംബത്തിന് വേണ്ടി ചിലവഴിക്കാതെ ഭാര്യ പള്ളിയിലേയ്ക്ക് സംഭാവന ചെയ്തുകൊണ്ടിരുന്നു. പലവട്ടം ഭര്‍ത്താവ് ഈ വിഷയത്തില്‍ ഭാര്യയുമായി വഴക്കിട്ടു. അനേകം പ്രാവശ്യം അവരെ വിലക്കി. എന്നിട്ടും ഒരു ഫലവുമുണ്ടായില്ല. ഒരു ദിവസം ഇക്കാര്യത്തെ ചൊല്ലി ഇരുവരും വഴക്കായി.

തുടര്‍ന്ന് ദേഷ്യം കൊണ്ട് അന്ധനായ ഇയാള്‍ നേരെ പോയി പള്ളിക്ക് തീയിടുകയായിരുന്നു. പാര്‍ഗോലോവോയിലെ സെന്റ് ബേസില്‍ ദി ഗ്രേറ്റ് പള്ളിക്കാണ് ഇയാള്‍ തീയിട്ടത്. അന്ന് രാവിലെ വഴക്കിട്ട് വീട് വിട്ടിറങ്ങിയ ഭര്‍ത്താവ് കാറുമെടുത്ത് നേരെ പോയത് പള്ളിയിലേക്കായിരുന്നു. കാറില്‍ അദ്ദേഹം ഒരു പെട്രോള്‍ ക്യാനും കരുതിയിരുന്നു. പള്ളിയിലെത്തിയ അദ്ദേഹം ചുമരിലും തറയിലും ഒക്കെ പെട്രോള്‍ ഒഴിച്ചു.

തുടര്‍ന്ന് അകത്ത് ആരും ഇല്ലെന്ന് ഉറപ്പാക്കിയ ശേഷം, പള്ളിയ്ക്ക് തീയിട്ടു. പള്ളിയുടെ മേല്‍ക്കൂരയും ഭിത്തികളും തടി കൊണ്ടാണ് നിര്‍മിച്ചിരുന്നത്. അതുകൊണ്ട് തന്നെ തീ കെട്ടിടത്തെ ആകമാനം വിഴുങ്ങി. എന്നാല്‍ പെട്ടെന്ന് തന്നെ ഇടവകക്കാര്‍ ഓടിക്കൂടുകയും, തീ അണക്കുകയും ചെയ്തു. അഗ്‌നിശമന സേനാംഗങ്ങള്‍ എത്തുന്നതുവരെ കാത്തിരുന്നെങ്കില്‍ പള്ളി മാത്രമല്ല പരിസരത്തെ വീടുകളും മൊത്തം കത്തി ചാമ്പലായേനെ. എന്നാലും, തീ പിടുത്തത്തില്‍ പള്ളിയ്ക്ക് വലിയ രീതിയിലുള്ള നാശനഷ്ടമുണ്ടായി.

തീപിടിത്തത്തില്‍ പള്ളിയുടെ പുറം ഭാഗമാണ് കൂടുതലും നശിച്ചത്, അകത്ത് കാര്യമായ കേടുപാടുകള്‍ ഒന്നും സംഭവിച്ചില്ല. പ്രാദേശിക വാര്‍ത്താ ഏജന്‍സികള്‍ സംഭവം റിപ്പോര്‍ട്ട് ചെയ്തു. തങ്ങളുടെ ആരാധനാലയത്തിന്റെ ദുര്‍ഗതി കണ്ട ആളുകള്‍ കണ്ണുനീരൊഴുക്കി. ഇലക്ട്രിക്കല്‍ വയറിങ്ങിന്റെ തകരാര്‍ മൂലമാണ് തീപിടുത്തമുണ്ടായതെന്നാണ് ആദ്യം ആളുകള്‍ കരുതിയത്.

ഇതിലും വലിയൊരു പള്ളി പണിയാന്‍ ദൈവം കാട്ടി തന്ന ഒരു സൂചനയായി മറ്റ് ചിലര്‍ അതിനെ കണ്ടു. എന്തായാലും യഥാര്‍ത്ഥ പ്രതിയെ പിടികൂടാന്‍ പൊലീസിന് അധികം സമയമൊന്നും വേണ്ടി വന്നില്ല. വൈദ്യുതി തകരാറല്ല, മറിച്ച് കൂട്ടത്തിലുള്ള ഒരാള്‍ തന്നെയായാണ് ഈ അക്രമം ചെയ്തതെന്ന് നാട്ടുകാര്‍ തിരിച്ചറിഞ്ഞു.

പിടിക്കപെട്ടപ്പോള്‍, ഇയാള്‍ ഒരിക്കലും തന്റെ കുറ്റം നിഷേധിച്ചില്ല. മറിച്ച് പൊലീസിനോട് എല്ലാം തുറന്ന് പറഞ്ഞു. തന്നെ ജയിലിലടക്കൂ എന്നദ്ദേഹം പൊലീസിനോട് അപേക്ഷിച്ചു. അതേസമയം അദ്ദേഹത്തിന്റെ കഥ കേട്ട് മനസ്സലിവ് തോന്നിയ ജഡ്ജി അദ്ദേഹത്തെ വെറുതെ വിട്ടതായി റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

The wife donates all the money she earns to the church; Enraged, the young man set the church on fire

Next TV

Related Stories
#babydeath |കുഞ്ഞിന് സൂര്യപ്രകാശം മാത്രം നൽകി, മുലയൂട്ടാൻ സമ്മതിച്ചില്ല, ദാരുണാന്ത്യം; ഇൻഫ്ലുവൻസർക്ക് തടവുശിക്ഷ

Apr 17, 2024 12:44 PM

#babydeath |കുഞ്ഞിന് സൂര്യപ്രകാശം മാത്രം നൽകി, മുലയൂട്ടാൻ സമ്മതിച്ചില്ല, ദാരുണാന്ത്യം; ഇൻഫ്ലുവൻസർക്ക് തടവുശിക്ഷ

ഒരു മാസം പ്രായമുള്ള കുഞ്ഞാണ് പോഷകാഹാരക്കുറവ് കാരണം മരിച്ചത്. തുടർന്ന് മാക്സിം ല്യുട്ടി എന്ന റഷ്യൻ ഇൻഫ്ലുവൻസർക്കാണ് തടവുശിക്ഷ...

Read More >>
#stabbed | സിഡ്നിയിലെ പള്ളിയിൽ ബിഷപ്പിനെ കുത്തിയ സംഭവം ഭീകരാക്രമണം; 16 കാരൻ അറസ്റ്റിൽ

Apr 17, 2024 07:24 AM

#stabbed | സിഡ്നിയിലെ പള്ളിയിൽ ബിഷപ്പിനെ കുത്തിയ സംഭവം ഭീകരാക്രമണം; 16 കാരൻ അറസ്റ്റിൽ

പരുക്കേറ്റത് ഫാ. ഐസക് റോയെൽ, ബിഷപ് മാർ മാരി ഇമ്മാനുവൽ എന്നിവർക്കാണെന്ന് പള്ളി അധികാരികൾ വെളിപ്പെടുത്തി. പള്ളിയിലെ ആരാധന ലൈവ് ആയി സംപ്രേഷണം...

Read More >>
#Iran | ഇസ്രയേലിന് നേരെ ബാലിസ്റ്റിക് മിസൈൽ തൊടുത്ത് ഇറാൻ; രാജ്യമെങ്ങും യുദ്ധ ഭീതി, എല്ലാ സ്‌കൂളുകളും അടച്ചു

Apr 14, 2024 06:47 AM

#Iran | ഇസ്രയേലിന് നേരെ ബാലിസ്റ്റിക് മിസൈൽ തൊടുത്ത് ഇറാൻ; രാജ്യമെങ്ങും യുദ്ധ ഭീതി, എല്ലാ സ്‌കൂളുകളും അടച്ചു

ഇറാനില്‍ നിന്നും സഖ്യ രാജ്യങ്ങളില്‍ നിന്നുമാണ് ഡ്രോണ്‍ തൊടുത്തത്....

Read More >>
#CrocodileMeat | മുതലയിറച്ചി സ്ഥിരമായി കഴിച്ചത് പണിയായി, രണ്ട് വർഷമായി സ്ത്രീയുടെ കണ്ണിൽ വളർന്നത് ആർമിലിഫർ ​​ഗ്രാൻഡിസ്

Apr 12, 2024 05:02 PM

#CrocodileMeat | മുതലയിറച്ചി സ്ഥിരമായി കഴിച്ചത് പണിയായി, രണ്ട് വർഷമായി സ്ത്രീയുടെ കണ്ണിൽ വളർന്നത് ആർമിലിഫർ ​​ഗ്രാൻഡിസ്

മുതലയുടെ മാംസം കഴിക്കുന്നവരിൽ മുമ്പ് ആർമിലിഫർ ​​ഗ്രാൻഡിസ് അണുബാധ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും, മുതലകൾക്ക് പെൻ്റാസ്റ്റോമിഡുകൾ വഹിക്കാൻ...

Read More >>
#OJSimpson | പ്രശസ്ത അമേരിക്കന്‍ ഫുട്‌ബോള്‍ താരം ഒ.ജെ.സിംപ്‌സണ്‍ അന്തരിച്ചു

Apr 11, 2024 11:02 PM

#OJSimpson | പ്രശസ്ത അമേരിക്കന്‍ ഫുട്‌ബോള്‍ താരം ഒ.ജെ.സിംപ്‌സണ്‍ അന്തരിച്ചു

അങ്ങനെയാണെങ്കില്‍ അതിനു കാരണം ഞാന്‍ അവളെ അത്രമേല്‍ സ്‌നേഹിച്ചുപോയി...

Read More >>
Top Stories