പേപ്പട്ടി കടിച്ച് പെണ്‍കുട്ടി മരിച്ച സംഭവം; മുറിവിന്‍റെ ആഴം കൂടിയത് കൊണ്ടാകാമെന്ന് ഡിഎംഒ

പേപ്പട്ടി കടിച്ച് പെണ്‍കുട്ടി മരിച്ച സംഭവം; മുറിവിന്‍റെ ആഴം കൂടിയത് കൊണ്ടാകാമെന്ന് ഡിഎംഒ
Advertisement
Jul 1, 2022 12:17 PM | By Vyshnavy Rajan

പാലക്കാട് : പേവിഷ ബാധയേറ്റ് ചികിത്സയിലായിരുന്ന കോളേജ് വിദ്യാർത്ഥിനി മരിച്ച സംഭവത്തില്‍ വിശദീകരണവുമായി ഡിഎംഒ രംഗത്ത്.മുറിവിന്‍റെ ആഴം കൂടിയത് മരണ കാരണമായിട്ടുണ്ടാകാം. വാക്സിന്‍റെ ഗുണനിലവാരത്തിലോ എടുത്തതിലോ സംശയിക്കേണ്ട ഒരു കാര്യവുമില്ല.കടിച്ച പട്ടിക്ക് വാക്സിന്‍ നല്‍കിയിട്ടില്ല. റാപ്പിഡ് റെസ്പോണ്‍സ് ടീം എല്ലാം വിശദമായി അന്വേഷിക്കുമെന്നും ഡിഎംഒ പറഞ്ഞു.

Advertisement

പാലക്കാട് മങ്കര സ്വദേശിനി ശ്രീലക്ഷ്മി ആണ് മരിച്ചത്. 19 വയസ്സായിരുന്നു. മെയ് 30 നാണ് ശ്രീലക്ഷ്മിയെ അയൽവീട്ടിലെ വളർത്തു നായ കടിച്ചത്. തുടര്‍ന്ന് തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ലക്ഷണം കാണിച്ചു തുടങ്ങിയതോടെ ശ്രീലക്ഷ്മിക്ക് റാബീസ് വാക്‌സിൻ എടുത്തിരുന്നുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പേവിഷ ബാധയ്ക്ക് ആരോഗ്യവകുപ്പ് നിര്‍ദേശിച്ച നാല് വാക്സീനുകളും ശ്രീലക്ഷ്മി സ്വീകരിച്ചിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്. പേവിഷബാധയുടെ യാതൊരു ലക്ഷണങ്ങളും ഇതുവരെ ശ്രീലക്ഷ്മിക്ക് ഉണ്ടായിരുന്നില്ല. രണ്ട് ദിവസം മുൻപാണ് ചില ലക്ഷണങ്ങൾ ശ്രീലക്ഷ്മി കാണിച്ചത്.

ഇതേ തുടര്‍ന്ന് ശ്രീലക്ഷ്മിയെ തൃശ്ശൂര്‍ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിക്കുകയും പരിശോധനകളിൽ പേവിഷബാധയേറ്റതായി സ്ഥിരീകരിക്കുകയും ചെയ്തു. തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെ ശ്രീലക്ഷ്മി മരണപ്പെടുകയായിരുന്നു. ശ്രീലക്ഷ്മിയെ നായ ആക്രമിക്കാൻ ശ്രമിച്ചപ്പോൾ ഉടമ തടയാൻ ശ്രമിക്കുകയും ഇദ്ദേഹത്തിന് കടിയേൽക്കുകയും ചെയ്തിരുന്നു.

എന്നാൽ ഇദ്ദേഹത്തിന് ഇതുവരെ യാതൊരു ആരോഗ്യപ്രശ്നങ്ങളും ഉണ്ടായിട്ടില്ല. അപൂര്‍വ്വമായി ചില ആളുകളിൽ വാക്സീൻ സ്വീകരിച്ചാലും പേവിഷ ബാധയുണ്ടാവാം എന്നാണ് ചില ആരോഗ്യവിദഗ്ദ്ധര്‍ പറയുന്നത്. ഇക്കാര്യത്തിൽ വിശദമായ പരിശോധനയ്ക്കും അന്വേഷണത്തിനും ആരോഗ്യവകുപ്പ് തുടക്കമിട്ടിട്ടുണ്ട്.

The incident where the girl died after being bitten by papatti; DMO said it could be because of the depth of the wound

Next TV

Related Stories
പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗീകമായി ഉപദ്രവിച്ച കേസിൽ വൈദികൻ അറസ്റ്റിൽ

Aug 14, 2022 08:20 PM

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗീകമായി ഉപദ്രവിച്ച കേസിൽ വൈദികൻ അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗീകമായി ഉപദ്രവിച്ച കേസിൽ വൈദികൻ...

Read More >>
സ്ത്രീകൾ അശ്ലീലം എഴുതിയാൽ പുസ്തകം ചൂടപ്പം പോലെ വിറ്റഴിയും; വിവാദ പരാമര്‍ശവുമായി ടി പദ്മനാഭന്‍

Aug 14, 2022 08:11 PM

സ്ത്രീകൾ അശ്ലീലം എഴുതിയാൽ പുസ്തകം ചൂടപ്പം പോലെ വിറ്റഴിയും; വിവാദ പരാമര്‍ശവുമായി ടി പദ്മനാഭന്‍

സ്ത്രീകൾ അശ്ലീലം എഴുതിയാൽ പുസ്തകം ചൂടപ്പം പോലെ വിറ്റഴിയുമെന്ന് സാഹിത്യകാരൻ ടി പദ്മനാഭന്‍....

Read More >>
മാലിന്യങ്ങളുടെ കൂട്ടത്തിലിട്ട് പ്ലാസ്റ്റിക് ദേശീയ പതാക കത്തിച്ച സംഭവത്തിൽ ഒരാള്‍ അറസ്റ്റില്‍

Aug 14, 2022 07:42 PM

മാലിന്യങ്ങളുടെ കൂട്ടത്തിലിട്ട് പ്ലാസ്റ്റിക് ദേശീയ പതാക കത്തിച്ച സംഭവത്തിൽ ഒരാള്‍ അറസ്റ്റില്‍

മലപ്പുറം നിലമ്പൂര്‍ വഴിക്കടവില്‍ പ്ലാസ്റ്റിക് ദേശീയ പതാക കത്തിച്ചെന്ന പരാതിയിൽ പൊലീസ്...

Read More >>
ലോക്സഭാ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് സജ്ജമാക്കാനുള്ള നടപടികളുമായി സിപിഎം

Aug 14, 2022 07:24 PM

ലോക്സഭാ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് സജ്ജമാക്കാനുള്ള നടപടികളുമായി സിപിഎം

സർക്കാരിനേയും സംഘടനാ സംവിധാനത്തേയും ലോക്സഭാ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് സജ്ജമാക്കാനുള്ള നടപടികളുമായി സിപിഎം....

Read More >>
കൊച്ചിയിൽ യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തിൽ 3 പ്രതികൾ പിടിയിൽ

Aug 14, 2022 07:13 PM

കൊച്ചിയിൽ യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തിൽ 3 പ്രതികൾ പിടിയിൽ

കൊച്ചിയിൽ യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തിൽ 3 പ്രതികൾ...

Read More >>
കോഴിക്കോട് സീനിയർ സിവിൽ പൊലീസ് ഓഫീസർ തൂങ്ങി മരിച്ച നിലയിൽ

Aug 14, 2022 03:57 PM

കോഴിക്കോട് സീനിയർ സിവിൽ പൊലീസ് ഓഫീസർ തൂങ്ങി മരിച്ച നിലയിൽ

കോഴിക്കോട് സീനിയർ സിവിൽ പൊലീസ് ഓഫീസർ തൂങ്ങി മരിച്ച...

Read More >>
Top Stories