നബി വിരുദ്ധ പരാമർശം; നൂപുർ ശർമ്മ രാജ്യത്തോട് മാപ്പുപറയണമെന്ന് സുപ്രീം കോടതി

നബി വിരുദ്ധ പരാമർശം; നൂപുർ ശർമ്മ രാജ്യത്തോട് മാപ്പുപറയണമെന്ന് സുപ്രീം കോടതി
Jul 1, 2022 12:00 PM | By Vyshnavy Rajan

ന്യൂഡൽഹി : നബി വിരുദ്ധ പരാമർശം നടത്തിയ ബിജെപി മുൻ വക്താവ് നൂപുർ ശർമ്മക്കെതിരെ ആഞ്ഞടിച്ച് സുപ്രീംകോടതി. നൂപുർ ശർമ്മ രാജ്യത്തോട് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട കോടതി, ഉദയ്പൂർ സംഭവത്തിന് ഉത്തരവാദി നൂപുർ ശർമ്മയാണെന്നും കുറ്റപ്പെടുത്തി.

കോടതി പരിഗണനയിലുള്ള വിഷയം ടി വി ചാനലിൽ ചർച്ച ചെയ്തത് എന്തിനെന്ന് ചോദിച്ച സുപ്രീംകോടതി, പരാമർശം പിൻവലിക്കാൻ വൈകിയെന്നും വിമര്‍ശിച്ചു. രാജ്യത്തോട് മാപ്പ് പറയണമായിരുന്നുവെന്നും പറഞ്ഞ കോടതി, രാജ്യത്തുണ്ടായ അനിഷ്ട സംഭവങ്ങൾക്കെല്ലാം ഉത്തരവാദി നൂപുർ ശർമ്മയാണെന്നും കോടതി കുറ്റപ്പെടുത്തി.

പൊലീസ് അന്വേഷണത്തെ പരിഹസിച്ച കോടതി, നൂപുർ ശർമ്മക്ക് ചുവന്ന പരവതാനി കിട്ടിക്കാണുമെന്നും വിമര്‍ശിച്ചു. അറസ്റ്റ് നടക്കാത്തത് നൂപുറിൻ്റെ സ്വാധീനം വ്യക്തമാക്കുന്നതാണെന്നും കോടതി കുറ്റപ്പെടുത്തി. തനിക്കെതിരായ കേസുകൾ ഒന്നിച്ച് ദില്ലിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് നൂപുർ ശർമ്മ സുപ്രീംകോടതിയെ സമീപിച്ചപ്പോഴായിരുന്നു രൂക്ഷ വിമര്‍ശനം.

വിവിധ സംസ്ഥാനങ്ങള്‍ കേസ് രജിസ്റ്റര്‍ ചെയ്ത സാഹചര്യത്തിലായിരുന്നു നൂപുർ ശർമ്മയുടെ ഹര്‍ജി. ജീവന് ഭീഷണിയുണ്ടെന്നും അതിനാല്‍ പല സംസ്ഥാനങ്ങളിലേക്ക് പോകാന്‍ കഴിയില്ലെന്നും കേസുകൾ ഒന്നിച്ച് ദില്ലി പൊലീസിന്‍റെ അന്വേഷണ പരിധിയിലേക്ക് കൊണ്ടുവരണമെന്നുമാണ് നൂപുർ ശർമ്മ ആവശ്യപ്പെടുന്നത്.

ഹൈക്കോടതിയെ സമീപിക്കാന്‍ സുപ്രീംകോടതി നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്ന് നൂപുർ ശർമ്മ ഹർജി പിൻവലിച്ചു. ഹർജി പരിഗണിക്കാൻ മനസാക്ഷി അനുവദിക്കുന്നില്ലെന്നായിരുന്നു കോടതിയും പരാമര്‍ശം.

Anti-Nabi reference; Supreme Court asks Nupur Sharma to apologize to the nation

Next TV

Related Stories
'ഭർത്താവിന്റെ കാർ ഓടിക്കണം', സ്വപ്‌നങ്ങൾ ബാക്കി; ദുരഭിമാനക്കൊലയ്ക്കിരയായ യുവാവിൻ്റെ ഭാര്യ ജീവനൊടുക്കി

Apr 24, 2024 02:13 PM

'ഭർത്താവിന്റെ കാർ ഓടിക്കണം', സ്വപ്‌നങ്ങൾ ബാക്കി; ദുരഭിമാനക്കൊലയ്ക്കിരയായ യുവാവിൻ്റെ ഭാര്യ ജീവനൊടുക്കി

'പ്രവീണ്‍ എവിടെപ്പോയാലും ഞാനും അവിടെപോകും, പ്രവീണ്‍ ഇല്ലാത്ത ഈ ജീവിതം എനിക്ക് വേണ്ട' എന്നായിരുന്നു ശര്‍മിളയുടെ ആത്മഹത്യാക്കുറിപ്പില്‍...

Read More >>
#suicide |വിവാഹം കഴിഞ്ഞ് ആറ് മാസം; ഭാര്യ അപകടത്തിൽ മരിച്ചു, പിന്നാലെ ഭർത്താവിന്റെ ആത്മഹത്യ

Apr 24, 2024 01:02 PM

#suicide |വിവാഹം കഴിഞ്ഞ് ആറ് മാസം; ഭാര്യ അപകടത്തിൽ മരിച്ചു, പിന്നാലെ ഭർത്താവിന്റെ ആത്മഹത്യ

തഡിയാവാനയിലെ പ്രാഥമികാരോ​ഗ്യ കേന്ദ്രത്തിൽ നഴ്സായിരുന്നു മണികർണിക....

Read More >>
#ramaspicture |ശ്രീരാമന്റെ ചിത്രമുള്ള പ്ലേറ്റിൽ ബിരിയാണി: ഡൽഹിയിൽ ഹോട്ടലുടമയെ ചോദ്യംചെയ്തു

Apr 24, 2024 10:57 AM

#ramaspicture |ശ്രീരാമന്റെ ചിത്രമുള്ള പ്ലേറ്റിൽ ബിരിയാണി: ഡൽഹിയിൽ ഹോട്ടലുടമയെ ചോദ്യംചെയ്തു

നി​​​​ര​​​​പ​​​​രാ​​​​ധി​​​​ത്വം തെ​​​​ളി​​​​ഞ്ഞ​​​​തോ​​​​ടെ പ്ലേ​​​​റ്റു​​​​ക​​​​ൾ...

Read More >>
#exampass | പീഡനശ്രമത്തിനിടെ ട്രാക്കിലേക്ക് തള്ളിയിട്ടു; കൈകാലുകൾ നഷ്‌ടമായ പെൺകുട്ടിക്ക് +2 പരീക്ഷയിൽ വിജയം

Apr 24, 2024 10:00 AM

#exampass | പീഡനശ്രമത്തിനിടെ ട്രാക്കിലേക്ക് തള്ളിയിട്ടു; കൈകാലുകൾ നഷ്‌ടമായ പെൺകുട്ടിക്ക് +2 പരീക്ഷയിൽ വിജയം

കഴിഞ്ഞ വർഷം പിറന്നാൾ ദിനത്തിലാണ് പീഡനശ്രമത്തിനിടെ ട്രെയിനിൽ നിന്നുവീണ് ഈ പെൺകുട്ടിക്ക് തന്റെ കൈകാലുകൾ...

Read More >>
#accident |  പാർക്ക് ചെയ്യുന്നതിനിടെ പിതാവിന്‍റെ കാറിടിച്ച് പിഞ്ചു കുഞ്ഞിന് ദാരുണാന്ത്യം

Apr 24, 2024 08:21 AM

#accident | പാർക്ക് ചെയ്യുന്നതിനിടെ പിതാവിന്‍റെ കാറിടിച്ച് പിഞ്ചു കുഞ്ഞിന് ദാരുണാന്ത്യം

ച​ന്ന​പ​ട്ട​ണ​യി​ൽ വി​വാ​ഹ​ത്തി​ന് പ​ങ്കെ​ടു​ത്ത ശേ​ഷം തി​രി​ച്ചെ​ത്തി​യ​താ​യി​രു​ന്നു...

Read More >>
#bridgecollapse | ശക്തമായ കാറ്റ്: തെലങ്കാനയിൽ എട്ട് വർഷമായി നിർമാണത്തിലിരുന്ന പാലം തകർന്നുവീണു

Apr 24, 2024 08:18 AM

#bridgecollapse | ശക്തമായ കാറ്റ്: തെലങ്കാനയിൽ എട്ട് വർഷമായി നിർമാണത്തിലിരുന്ന പാലം തകർന്നുവീണു

ബാക്കിയുള്ള മൂന്നും അധികം വൈകാതെ താഴെ വീണേക്കുമെന്ന ഭീതിയിലാണ് പ്രദേശവാസികൾ. 2016ലാണ് അന്നത്തെ തെലങ്കാന നിയമസഭാ സ്പീക്കർ എസ്. മധുസുധന ചാരിയും...

Read More >>
Top Stories