മുരിക്കാശ്ശേരി: ഇടുക്കി മുരിക്കാശ്ശേരിയിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ നാൽപ്പതുകാരൻ പിടിയിൽ. കോതമംഗലം പോത്താനിക്കാട് സ്വദേശി വേലംപ്ലാക്കൽ സാജനെയാണ് മുരിക്കാശേരി പോലീസ് തമിഴ് നാട്ടിൽ നിന്നും പിടികൂടിയത്.
രണ്ടു മാസം മുൻപാണ് സംഭവം. പെൺകുട്ടിയുടെ അമ്മയുടെ പരാതിയിൽ പോലീസ് കേസെടുത്തതറിഞ്ഞ സാജൻ ഒളിവിൽ പോയി, മൊബൈൽ ഫോൺ ഉപയോഗിക്കാതെ കർണാടകം തമിഴ് നാട് എന്നീ സംസ്ഥാനങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു. പ്രതിയെ നാളെ കോടതിയിൽ ഹാജരാക്കും.
A 40-year-old man has been arrested for allegedly molesting a minor girl