കുറുവ വീണ്ടും സഞ്ചാരികൾക്കായി അണിഞ്ഞൊരുങ്ങി

കുറുവ വീണ്ടും സഞ്ചാരികൾക്കായി അണിഞ്ഞൊരുങ്ങി
Oct 14, 2021 09:16 PM | By Anjana Shaji

വിനോദസഞ്ചാര മേഖലക്ക്‌ കൂടുതൽ ഉണർവേകി  പ്രധാന വിനോദസഞ്ചാരകേന്ദ്രമായ കുറുവ ദ്വീപും തുറക്കുന്നു. ഒക്‌ടോബർ രണ്ട്‌ മുതൽ ദ്വീപിലേക്ക്‌ പ്രവേശനം അനുവദിച്ചു .


കേരളത്തിലെ ഏറ്റവും വലിയ നദീജന്യദ്വീപാണ്‌ കുറുവ. 157 ഹെക്‌ട‌‌റിൽ നൂറോളം ചെറുതുരുത്തുകളുടെ ഒരു സമൂഹമാണ്‌ ഈ ദ്വീപ്‌.നിരവധി ഇനങ്ങളിലുള്ള ഉരഗങ്ങളുടെയും വൈവിധ്യങ്ങളായ ചിത്രശലഭങ്ങളുടെയും താവളം കൂടിയാണ്‌ പൈൻമരങ്ങൾ നിറഞ്ഞ ദ്വീപ്‌. ചങ്ങാടസവാരിയും മുഖ്യ ആകർഷണമാണ്‌.

കേന്ദ്രം തുറക്കുന്നതിന്‌ മുന്നോടിയായി ശുചീകരണ പ്രവൃത്തികൾ പൂർത്തിയായി. ഒരേസമയം നൂറുപേർക്ക്‌ മാത്രമെന്ന നിലയിൽ ദിവസം 1150 പേർക്കാണ്‌ പ്രവേശനം. പാക്കം ചെറിയമല ഭാഗത്തെ ഫോറസ്‌റ്റ്‌ കവാടത്തിലൂടെയും മാനന്തവാടി പാൽവെളിച്ചം ഭാഗത്തെ ഡിടിപിസി കവാടത്തിലൂടെയുമാണ്‌ പ്രവേശനം അനുവദിച്ചിട്ടുള്ളത്‌.


കോവിഡ്‌ മാനദണ്ഡപ്രകാരമാണ്‌ പ്രവേശനം. ഒരു വാക്‌സിനെങ്കിലും എടുത്തവർക്കും 72 മണിക്കുറിനകം എടുത്ത ആർടിപിസിആർ നെഗറ്റീവ്‌ സർട്ടിഫിക്കറ്റ്‌ ഉള്ളവർക്കും പ്രവേശിക്കാം. ഒരു മാസം മുമ്പ്‌ കോവിഡ്‌ പോസിറ്റീവായവരെയും പരിഗണിക്കും. രാവിലെ ഒമ്പതിന്‌ തുറക്കുന്ന കേന്ദ്രം വൈകിട്ട്‌ അഞ്ചിന്‌ അടയ്‌ക്കും. ആളുകൾ കൂട്ടംകൂടുന്നത്‌ തടഞ്ഞ്‌ സഞ്ചാരികളെ നിയന്ത്രിക്കാൻ ദ്വീപിനകത്ത്‌ അഞ്ച്‌ പോയിന്റുകളിലായി ഗൈഡുമാരെ നിയോഗിച്ചിട്ടുണ്ട്‌.

ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളെല്ലാം കഴിഞ്ഞ ഒരു മാസക്കാലമായി സജീവമായിരുന്നെങ്കിലും കുറുവയുടെ വശ്യമനോഹര കാഴ്‌ചകൾ ആസ്വദിക്കാൻ സഞ്ചാരികൾക്ക്‌ കഴിഞ്ഞിരുന്നില്ല. കോവിഡ്‌ വ്യാപനവും മൺസൂൺ സീസണും കാരണമാണ്‌ കേന്ദ്രം അടച്ചിരുന്നത്‌. മൺസൂൺ സീസൺ അവസാനിക്കുന്നതോടെയാണ്‌ കുറുവ വീണ്ടും സഞ്ചാരികൾക്കായി അണിഞ്ഞൊരുങ്ങുന്നത്‌.

Kuruva was once again ready for the tourists

Next TV

Related Stories
പട്ടുപോലെ മിനുത്ത മണല്‍ത്തരികള്‍... സ്ഫടികം പോലെ തെളിമയേറിയ ജലം, ടൈറ്റാനിക് നായകന്‍ ലോകത്തിനു മുന്നിലെത്തിച്ച സുന്ദരയിടം; വിസ്മയതീരം തുറക്കുന്നു

Nov 25, 2021 09:25 PM

പട്ടുപോലെ മിനുത്ത മണല്‍ത്തരികള്‍... സ്ഫടികം പോലെ തെളിമയേറിയ ജലം, ടൈറ്റാനിക് നായകന്‍ ലോകത്തിനു മുന്നിലെത്തിച്ച സുന്ദരയിടം; വിസ്മയതീരം തുറക്കുന്നു

ആരും കൊതിക്കുന്ന സുന്ദരിയാണ് തായ്‌ലൻഡിലെ മായ ബീച്ച്. ടൈറ്റാനിക് നായകന്‍ ലിയോനാർഡോ ഡികാപ്രിയോയുടെ 'ദി ബീച്ച്' എന്ന ചിത്രത്തിലൂടെയാണ് ഇവിടം...

Read More >>
മഞ്ഞ് മൂടിയ താഴ്‌വരയിലെ അതിമനോഹര ഗ്രാമം…ഹിമാലയത്തിന്റെ മടിത്തട്ടിലൂടെ ഒരു യാത്ര

Nov 25, 2021 08:19 PM

മഞ്ഞ് മൂടിയ താഴ്‌വരയിലെ അതിമനോഹര ഗ്രാമം…ഹിമാലയത്തിന്റെ മടിത്തട്ടിലൂടെ ഒരു യാത്ര

ഹിമാലയത്തിന്റെ മടിത്തട്ടിലൂടെയുള്ള യാത്ര മിക്കയാത്ര പ്രേമികളുടെയും സ്വപ്നമാണ്. മഞ്ഞ് വീണ താഴ്വരയിൽ പ്രകൃതിയുടെ സൗന്ദര്യം ആസ്വദിച്ച് കുറച്ച്...

Read More >>
വിനോദസഞ്ചാരികള്‍ക്ക് ഇനി സൈക്കിളില്‍ ഉല്ലാസയാത്ര നടത്തി മൂന്നാറിന്റെ സൗന്ദര്യം ആസ്വാദിക്കാം

Nov 23, 2021 12:03 PM

വിനോദസഞ്ചാരികള്‍ക്ക് ഇനി സൈക്കിളില്‍ ഉല്ലാസയാത്ര നടത്തി മൂന്നാറിന്റെ സൗന്ദര്യം ആസ്വാദിക്കാം

വിനോദസഞ്ചാരികള്‍ക്ക് ഇനി സൈക്കിളില്‍ ഉല്ലാസയാത്ര നടത്തി മൂന്നാറിന്റെ സൗന്ദര്യം...

Read More >>
അഹമമ്ദാബാദും പോണ്ടിച്ചേരിയും കാണേണ്ടിടം തന്നെ

Nov 22, 2021 02:59 PM

അഹമമ്ദാബാദും പോണ്ടിച്ചേരിയും കാണേണ്ടിടം തന്നെ

ആളുകളു‌ടെ യാത്രാ ലിസ്റ്റില്‍ പൊതുവേ ഇ‌ടം പി‌ടിക്കാത്ത സ്ഥലങ്ങളില്‍ ഒന്നായാണ് അഹമമ്ദാബാദിനെ കണക്കാക്കുന്നത്. ഇന്ത്യയിലെ പൈതൃകത്തിന്റെ...

Read More >>
മരുഭൂമിയിലെ നിഗൂഢ സ്ഥലങ്ങളിലേക്ക് ...

Nov 21, 2021 03:29 PM

മരുഭൂമിയിലെ നിഗൂഢ സ്ഥലങ്ങളിലേക്ക് ...

മരുഭൂമികളുടെ ഹൃദയത്തിൽ മറഞ്ഞിരിക്കുന്ന ഏറ്റവും മികച്ചതും അവിശ്വസനീയവുമായ ചില നിഗൂഢ സ്ഥലങ്ങൾ...

Read More >>
കര്‍താപൂര്‍ ഇടനാഴി തീര്‍ത്ഥാടന കേന്ദ്രം തുറന്നു

Nov 20, 2021 06:16 PM

കര്‍താപൂര്‍ ഇടനാഴി തീര്‍ത്ഥാടന കേന്ദ്രം തുറന്നു

കര്‍താപൂര്‍ പ്രത്യേകതകള്‍ സിക്ക് മത സ്ഥാപകനായ ഗുഗു നാനാക്ക് ആദ്യ സിക്ക് സമൂഹത്തെ തയ്യാറാക്കിയെടുത്ത ഇടമാണ് പാക്കിസ്ഥാൻ പ‍ഞ്ചാബിലെ നാരോവാൽ...

Read More >>
Top Stories