‘ദിപ്പി’ സ്റ്റൈൽ കലക്ഷൻ അവതരിപ്പിച്ച് ലീവൈസ്

‘ദിപ്പി’ സ്റ്റൈൽ കലക്ഷൻ അവതരിപ്പിച്ച് ലീവൈസ്
Oct 14, 2021 08:04 PM | By Shalu Priya

ചെറുപ്പക്കാരുടെ ഫാഷൻ ചിന്തകളെയും തിരഞ്ഞെടുപ്പുകളെയും സ്വാധീനിക്കുന്നതിൽ ബോളിവുഡ് താരം ദീപിക പദുക്കോണിനെപ്പോലെയുള്ള താരങ്ങൾ കുറവാണ്.

മോഡേൺ കാഷ്വൽ വേഷങ്ങളിൽ ‘ദിപ്പി’യുടെ സ്റ്റൈൽ വേറിട്ടതാണ്. അതുകൊണ്ടു തന്നെയാണ് രാജ്യാന്തര ലേബലുകളുടെ പരസ്യ ക്യാംപെയ്നുകൾക്ക് ദീപിക ഇഷ്ടതാരമാകുന്നതും.


ദീപിക ബ്രാൻ‍ഡ് അംബാസഡറായ രാജ്യാന്തര ഡെനിം ബ്രാൻഡ് ലീവൈസ് അടുത്തിടെ പുതിയ വസ്ത്രശേഖരം അവതരിപ്പിച്ചതു തന്നെ ദീപിക പദുക്കോണിന്റെ പേരിലാണ്. ലീവൈസിന്റെ സ്റ്റൈലിന്റെ ആധികാരികതയും പദുക്കോണിന്റെ സിഗ്നേച്ചർ സ്‌റ്റൈലും എന്ന സവിശേഷതയോടെയാണ് പുതിയ വസ്ത്രശേഖരം വിപണിയിലെത്തുന്നത്.

ദീപികയുടെ സ്റ്റൈൽ എന്നാൽ പുതുമയും ആത്മവിശ്വാസവും നൽകുന്ന വസ്ത്രരീതിയാണ്. അഴകളവുകളിൽ ആരാധകരെ ആഹ്ലാദിപ്പിക്കുമെങ്കിലും ദീപികയുടെ കാഷ്വൽ സ്റ്റൈലിൽ ശ്രദ്ധ നേടിയിട്ടുള്ളത് ഓവർ സൈസ്ഡ് ഷർട്ടും വൈഡ് ലെഗ്ഡ് ഡെനിമും അത്‌ലീഷർ ഫാഷനുമാണ്. ഇവയുൾപ്പെടുത്തിയിട്ടുള്ള വ്യത്യസ്ത സ്റ്റൈലുകളാണ് ലീവൈസ്– ദീപിക കൊളാബറേഷൻ എഡിഷനിലുള്ളത്.

ക്ലാസിക് ലീവൈസ് ജീൻസുകൾക്കും ഡെനിംസിനും ഒപ്പം ദീപികയുടെ അൾട്രാ- കാഷ്വൽ സ്‌റ്റൈൽ ശേഖരമാണിത്. നീളൻ വാഴ്സിറ്റി ജാക്കറ്റുകൾ, അത്‌ലീഷർ സെറ്റ്, ക്രോപ് ടോപ്, ബ്രാലെറ്റ്, എഡ്ജി ഫോക്‌സ് ലെതർ പാന്റ്‌സ്, സമ്പൂർണ ഡെനിം ജംപ്‌സ്യൂട്ട്, ഓവർസൈസ്ഡ് ഷർട്ട് എന്നിങ്ങനെയുള്ള ‘ദീപിക സ്റ്റൈൽ’ ഘടകങ്ങളെല്ലാം ഇതിലുണ്ട്.

നിലവിലെ ലീവൈസ് ഫാഷൻ ട്രെൻഡായ 70 സൈസ് ഹൈ വെയ്‌സ്റ്റ് ജീൻസ്, കട്ട് ആൻഡ് സ്യൂ വൈഡ് ലെഗ് സിൽഹൗട്ടേഴ്‌സോടു കൂടിയ എക്‌സ്ട്രാ ലോങ് ക്രോപ്പ്്ഡ് ട്രക്കർ ജാക്കറ്റുകൾ, ഓർഗൻസാ സ്ലീവോടുകൂടിയ റൊമാന്റിക് ടോപ്‌സ്, ഈസി ഗ്രാഫിക് ടി-ഷർട്ട്, എലിവേറ്റഡ് സ്വെറ്റ് ഷർട്ടുകൾ എന്നിവയും കലക്‌ഷന്റെ ഭാഗമാണ്.

ട്രെൻഡിയായ സ്റ്റൈൽ എന്നതു മാത്രമല്ല, കൂടുതൽ ശ്രദ്ധയോടെയുള്ള ഫാഷൻ എന്ന സമവാക്യം കൂടി പൂർണമാക്കുന്നതാണ് ഈ വസ്ത്രശേഖരം.

സുസ്ഥിര ഫാഷനോടു പ്രതിബദ്ധത പുലർത്തി ഒരുക്കിയിട്ടുള്ളതാണ് ഇതിലെ 60% വസ്ത്രങ്ങളും. ഓർഗാനിക് കോട്ടൺ, മരത്തിന്റെ പൾപ്പിൽ നിന്നുണ്ടാക്കുന്ന സൂപ്പർ-സോഫ്റ്റ് ടെൻസൽ, കോട്ടണൈസ്ഡ് ഹെംപ്, ജലരഹിത സാങ്കേതിക വിദ്യയിൽ നിർമിച്ച ഡെനിം എന്നിവയും ലീവൈസ് – ദീപിക വസ്ത്രശേഖരത്തിൽ ഉൾപ്പെടുന്നു.

അത്‌ലീഷർ ശ്രേണിയും ഫോക്സ് ലെതറും നീളൻ വാഴ്സിറ്റി ജാക്കറ്റും പോലുള്ള വസ്ത്രങ്ങൾ ലീവൈസിന് പുതിയ തുണിത്തരങ്ങളും കട്ടും ഫിറ്റും പരീക്ഷിക്കാനുള്ള സാധ്യതകളുടെ വ്യത്യസ്ത അവസരം നൽകിയതായി കമ്പനി വക്താവ് പറഞ്ഞു. ലീവൈസ് റീട്ടെയിൽ ഔട്ട്‌ലെറ്റുകളിലും ഇ-കൊമേഴ്‌സ് പ്ലാറ്റ് ഫോമുകളിലും പുതിയ വസ്ത്രശ്രേണി ലഭ്യമാണ്.

Levi's presents 'Dipy' style collection

Next TV

Related Stories
ബ്ലാക്കില്‍ ബ്യൂട്ടിഫുളായി മലൈക അറോറ

Nov 25, 2021 07:46 PM

ബ്ലാക്കില്‍ ബ്യൂട്ടിഫുളായി മലൈക അറോറ

ഇപ്പോഴിതാ മലൈകയുടെ ഏറ്റവും പുത്തന്‍ ചിത്രങ്ങളാണ് സൈബര്‍ ലോകത്ത്...

Read More >>
 ലെഹങ്കയിൽ ഗ്ലാമറസ് ഹോട്ട് ലുക്കായ്  മാളവിക മോഹനൻ

Nov 24, 2021 01:17 PM

ലെഹങ്കയിൽ ഗ്ലാമറസ് ഹോട്ട് ലുക്കായ് മാളവിക മോഹനൻ

ഡിസൈനർ ഷീഹ്ലാ ഖാൻ ഒരുക്കിയ ലെഹങ്കയിൽ ഗ്ലാമറസ് ഫോട്ടോഷൂട്ടുമായി നടി മാളവിക...

Read More >>
‘റെഡ് മാജിക്’; ഗോവയിൽ തിളങ്ങി സമാന്ത

Nov 24, 2021 01:05 PM

‘റെഡ് മാജിക്’; ഗോവയിൽ തിളങ്ങി സമാന്ത

ഗോവയിൽ നടക്കുന്ന ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യയിൽ തിളങ്ങി നടി സമാന്ത...

Read More >>
കെഎഫ്സിയുടെ പാക്കറ്റുകള്‍ കൊണ്ട് വസ്ത്രം ഡിസൈന്‍ ചെയ്ത് ഫാഷന്‍ ലോകത്തെ ഞെട്ടിച്ച്‌ മോഡല്‍

Nov 21, 2021 10:52 PM

കെഎഫ്സിയുടെ പാക്കറ്റുകള്‍ കൊണ്ട് വസ്ത്രം ഡിസൈന്‍ ചെയ്ത് ഫാഷന്‍ ലോകത്തെ ഞെട്ടിച്ച്‌ മോഡല്‍

ന്യൂസ്പേപ്പര്‍ (newspaper) കൊണ്ട് വസ്ത്രം ഡിസൈന്‍ ചെയ്യുന്ന പലരെയും ഈ കൊറേണ കാലത്ത് നാം കണ്ടതാണ്. ഇപ്പോഴിതാ അത്തരത്തില്‍ മറ്റൊരു ഫാഷന്‍ (fashion)...

Read More >>
ആദിത്യ-അനുഷ്ക വിവാഹത്തിൽ ആലിയ ധരിച്ച വസ്ത്രം വൈറലാകുന്നു

Nov 21, 2021 10:42 PM

ആദിത്യ-അനുഷ്ക വിവാഹത്തിൽ ആലിയ ധരിച്ച വസ്ത്രം വൈറലാകുന്നു

ബോളിവുഡ് നടൻ ആദിത്യ സീൽ (Aditya Seal)- നടി അനുഷ്ക രഞ്ജൻ (Anushka Ranjan) വിവാഹ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍...

Read More >>
റാംപിൽ തിളങ്ങി കുട്ടി മോഡലുകൾ

Nov 21, 2021 04:05 PM

റാംപിൽ തിളങ്ങി കുട്ടി മോഡലുകൾ

ശിശുദിനത്തോട് അനുബന്ധിച്ച് ഫാഷൻ ഫ്ലെയിംസ് സംഘടിപ്പിച്ച കിഡ്സ് ഷോ...

Read More >>
Top Stories