ഗർഭിണിയാണെന്ന് അറിഞ്ഞില്ല; യൂണിവേഴ്‌സിറ്റി വിദ്യാർത്ഥിനി ടോയ്ലറ്റില്‍ പ്രസവിച്ചു

ഗർഭിണിയാണെന്ന് അറിഞ്ഞില്ല; യൂണിവേഴ്‌സിറ്റി വിദ്യാർത്ഥിനി ടോയ്ലറ്റില്‍ പ്രസവിച്ചു
Advertisement
Jun 29, 2022 11:01 PM | By Vyshnavy Rajan

ലണ്ടന്‍ : യൂണിവേഴ്‌സിറ്റി വിദ്യാർത്ഥിനി ടോയ്ലറ്റില്‍ പ്രസവിച്ചു. കഴിഞ്ഞ ദിവസം 20 പിറന്നാള്‍ ആഘോഷിച്ച ജെസ് ഡേവിസിന് താൻ ഗർഭിണിയാണെന്ന് അറിയില്ലായിരുന്നു. പെട്ടെന്ന് ഉണ്ടായ അസഹ്യമായ വയറുവേദന തന്റെ ആർത്തവത്തിന്‍റെ ഭാഗമാണ് എന്നാണ് അവള്‍ കരുതിയത്.

Advertisement

ഇൻഡിപെൻഡന്റ് റിപ്പോര്‍ട്ട് അനുസരിച്ച്, സൌത്താംപ്ടണ്‍ യൂണിവേഴ്സിറ്റിയില്‍ രണ്ടാം വര്‍ഷ പൊളിറ്റിക്കല്‍ സയന്‍സ് വിദ്യാർത്ഥിനിയാണ് ഡേവിസ്. ബ്രിസ്റ്റോള്‍ സ്വദേശിയാണ് ഇവര്‍. ഡേവിസിന് പ്രകടമായ ഗർഭലക്ഷണങ്ങളൊന്നും ഇല്ലായിരുന്നു, കൂടാതെ ഒരു ബേബി ബമ്പും ഉണ്ടായിരുന്നില്ല.

തന്റെ ആർത്തവചക്രം എല്ലായ്‌പ്പോഴും ക്രമരഹിതമായിരിക്കുമെന്ന് ഡേവിസ് പറയുന്നു. അതിനാല്‍ തന്നെ ഒരു തരത്തിലുള്ള സംശയവും ഉണ്ടായിരുന്നില്ല. ജൂൺ 11 ന് വീട്ടിലെ ടോയ്ലെറ്റില്‍ വച്ച് ആണ്‍കുഞ്ഞാണ് ഇവള്‍ക്ക് പിറന്നത്. "അവൻ ജനിച്ചപ്പോൾ അത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഘാതമായിരുന്നു - ഞാൻ ആദ്യം സ്വപ്നം കാണുകയാണെന്ന് ഞാൻ കരുതി" -ഡേവിസ് പറയുന്നു.

"നവജാത ശിശു കരയുന്നതുവരെ എന്താണ് സംഭവിച്ചതെന്ന് എനിക്ക് മനസ്സിലായില്ലെന്ന്" ഡേവിസ് പറഞ്ഞു. "ആദ്യത്തെ ഞെട്ടലിൽ നിന്ന് കരകയറാനും കുട്ടിയുമായി പൊരുത്തപ്പെടാനും കുറച്ച് സമയമെടുത്തു, പക്ഷേ ഇപ്പോൾ ഞാന്‍ സന്തോഷവതിയാണ്" -ഡേവിസ് പറയുന്നു.

ഇപ്പോള്‍ ഒരു ശിശു സംരക്ഷണ ആശുപത്രിയിലാണ് അമ്മയുടെ കുഞ്ഞു. ഏറ്റവും 'കൂള്‍' ആയിട്ടുള്ള കുട്ടിയാണ് അവന്‍ ഇവിടെ. അധികം കരച്ചില്‍ ഒന്നും ഇല്ല അമ്മ പറയുന്നു. ജൂണ്‍ 11ന് കഠിനമായ വേദന ഉണ്ടായപ്പോള്‍ തന്റെ ആർത്തവത്തിന്റെ തുടക്കമാണെന്ന് കരുതിയത്.നടക്കാൻ പോലും പറ്റാത്ത അവസ്ഥയിലായി,

കട്ടിലിൽ കിടക്കാൻ പോലും കഴിഞ്ഞില്ല. എന്റെ ജന്മദിനത്തിന് അന്ന് രാത്രി ഞാൻ ഒരു വീട്ടിൽ പാർട്ടി നടത്തേണ്ടതായിരുന്നു, അതിനാൽ എന്നെത്തന്നെ സുഖപ്പെടുത്താൻ ഞാൻ കുളിക്കാന്‍ ബാത്ത് റൂമില്‍ കയറി. തനിക്ക് ടോയ്‌ലറ്റിൽ പോകണമെന്ന് പെട്ടെന്ന് തോന്നിയെന്നും അങ്ങനെ ഇരുന്നു തള്ളാൻ തുടങ്ങിയെന്നും ഇരുപതുകാരി പറഞ്ഞു. “ഒരു ഘട്ടത്തിലും ഞാൻ പ്രസവിക്കുകയാണെന്ന് ഞാൻ കരുതിയിരുന്നില്ല,” അവൾ പറഞ്ഞു.

വീട്ടിൽ തനിച്ചായിരുന്ന ഡേവിസ്, അവളുടെ ഉറ്റസുഹൃത്തായ ലിവ് കിംഗിനെ വിളിച്ചു. എന്നാല്‍ താന്‍‍ ടോയ്ലെറ്റില്‍ പ്രസവിച്ചുവെന്ന് പറഞ്ഞപ്പോള്‍ അവളുടെ സുഹൃത്ത് വിശ്വസിച്ചില്ല.ഇതോടെ ഡേവിസ് തന്റെ നവജാത ശിശുവിന്‍റെ ഫോട്ടോ സുഹൃത്തിന് അയച്ചതിന് ശേഷം ആംബുലൻസ് വിളിക്കാൻ കൂട്ടുകാരി ഡേവിസിനെ ഉപദേശിച്ചു.

Did not know she was pregnant; University student gives birth in toilet

Next TV

Related Stories
അഞ്ചുവയസുകാരിയെ സ്കൂളിൽ നിന്നും പുറത്താക്കി; കാരണം വിചിത്രം

Aug 13, 2022 06:19 PM

അഞ്ചുവയസുകാരിയെ സ്കൂളിൽ നിന്നും പുറത്താക്കി; കാരണം വിചിത്രം

അഞ്ചുവയസുകാരിയെ സ്കൂളിൽ നിന്നും പുറത്താക്കി; കാരണം വിചിത്രം...

Read More >>
കുത്തേറ്റ സല്‍മാന്‍ റുഷ്ദിയുടെ സംസാരശേഷി നഷ്ടപ്പെട്ടതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ട്

Aug 13, 2022 11:36 AM

കുത്തേറ്റ സല്‍മാന്‍ റുഷ്ദിയുടെ സംസാരശേഷി നഷ്ടപ്പെട്ടതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ട്

കുത്തേറ്റ സല്‍മാന്‍ റുഷ്ദിയുടെ സംസാരശേഷി നഷ്ടപ്പെട്ടതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ട്...

Read More >>
കുത്തേറ്റ സൽമാൻ റുഷ്ദി വെന്‍റിലേറ്ററിൽ; 24 കാരനായ പ്രതിയെ തിരിച്ചറിഞ്ഞു

Aug 13, 2022 08:02 AM

കുത്തേറ്റ സൽമാൻ റുഷ്ദി വെന്‍റിലേറ്ററിൽ; 24 കാരനായ പ്രതിയെ തിരിച്ചറിഞ്ഞു

ന്യൂയോർക്കിലെ പരിപാടിക്കിടെ കുത്തേറ്റ പ്രശസ്ത ബ്രിട്ടീഷ് ഇന്ത്യൻ എഴുത്തുകാരൻ സൽമാൻ റഷ്ദിയുടെ ആരോഗ്യനില ഗുരുതരം....

Read More >>
ജോൺസൺ ആൻഡ് ജോൺസൺ കമ്പനി ടാൽക്കം പൗഡർ വിപണനം നിർത്തുന്നു

Aug 12, 2022 01:29 PM

ജോൺസൺ ആൻഡ് ജോൺസൺ കമ്പനി ടാൽക്കം പൗഡർ വിപണനം നിർത്തുന്നു

ജോൺസൺ ആൻഡ് ജോൺസൺ കമ്പനി ടാൽക്കം പൗഡർ വിപണനം...

Read More >>
പെലോസി തായ്‌വാനിൽ; യുദ്ധ വിമാനങ്ങൾ വിന്യസിച്ച് ചൈന

Aug 2, 2022 09:13 PM

പെലോസി തായ്‌വാനിൽ; യുദ്ധ വിമാനങ്ങൾ വിന്യസിച്ച് ചൈന

പെലോസി തായ്‌വാനിൽ; യുദ്ധ വിമാനങ്ങൾ വിന്യസിച്ച്...

Read More >>
ഒരുദിവസം 4,000ത്തോളം ആളുകൾക്ക് എച്ച്‌ഐവി അണുബാധ; ഞെട്ടിക്കുന്ന കണക്ക് പുറത്തുവിട്ട് ഐക്യരാഷ്ട്രസഭ

Aug 1, 2022 01:24 PM

ഒരുദിവസം 4,000ത്തോളം ആളുകൾക്ക് എച്ച്‌ഐവി അണുബാധ; ഞെട്ടിക്കുന്ന കണക്ക് പുറത്തുവിട്ട് ഐക്യരാഷ്ട്രസഭ

ഒരുദിവസം 4,000ത്തോളം ആളുകൾക്ക് എച്ച്‌ഐവി അണുബാധ; ഞെട്ടിക്കുന്ന കണക്ക് പുറത്തുവിട്ട്...

Read More >>
Top Stories