കോഴിക്കോട് : ഇനി തിരയേണ്ട... കുറ്റ്യാടി ചങ്ങരംകുളത്ത് നിന്ന് രണ്ടു ദിവസമായി കാണാതായ യുവതിയെ കണ്ടെത്തി. ഇന്ന് രാത്രി 9 മണിയോടെയാണ് കണ്ടെത്തിയത്. കുന്ദമംഗലത്തുള്ള സുഹൃത്തിന്റെ വീട്ടിൽ യുവതി ഉണ്ടെന്നാണ് ലഭിക്കുന്ന വിവരം.
വിവരം ലഭിച്ചതിനെ തുടർന്ന് ഭർത്താവ് സുഹൃത്തിന്റെ വീട്ടിലേക്ക് പുറപ്പെട്ടിട്ടുണ്ടെന്നാണ് ബന്ധു ട്രൂ വിഷൻ ന്യൂസിനോട് പറഞ്ഞത്. ലിജിഷയെ ഇരുപത്തിയാറാം തീയതി മുതലാണ് കാണാതായത്.
ലിജിഷ ഉപയോഗിക്കുന്ന മൊബൈൽ ഫോണും സിം കാർഡും വീട്ടിലുണ്ട്. ലിജിഷയുടെ മൊബൈൽ ഫോൺ കഴിഞ്ഞ ദിവസം വീണ് പൊട്ടിയിരുന്നു. ഫോൺ തകരാറിലായതിനാൽ ആയിരിക്കണം ഫോൺ എടുക്കാതെയാണ് ലിജിഷ പോയതെന്ന് ബന്ധുക്കൾ പറഞ്ഞു.
സംഭവത്തിൽ കുറ്റ്യാടി പൊലീസ് കേസ് എടുത്തിരുന്നു. സൈബർ സെല്ലിന്റെ സഹായത്തോടുകൂടി പൊലീസ് അന്വേഷിച്ചുവരികെയാണ് യുവതിയെ കണ്ടെത്തിയത്.
The girl who went missing from Kuttyadi was at a friend's house in Kundamangalam