കോഴിക്കോട് മെഡിക്കൽ കോളജിൽ മരുന്ന് മാറി കുത്തിവച്ചതിനെ തുടർന്ന് വയോധിക മരിച്ചതായി പരാതി

കോഴിക്കോട് മെഡിക്കൽ കോളജിൽ മരുന്ന് മാറി കുത്തിവച്ചതിനെ തുടർന്ന് വയോധിക മരിച്ചതായി പരാതി
Oct 14, 2021 03:42 PM | By Vyshnavy Rajan

കോഴിക്കോട് : കോഴിക്കോട് മെഡിക്കൽ കോളജിൽ മരുന്ന് മാറി കുത്തിവച്ചതിനെ തുടർന്ന് വയോധിക മരിച്ചതായി പരാതി. ഫറോക്ക് അഴിഞ്ഞിലം സ്വദേശിനി സരോജിനിയാണ് മരിച്ചത്. ബന്ധുക്കൾ പൊലീസിലും ആശുപത്രി സൂപ്രണ്ടിനും പരാതിനൽകി.

വൃക്ക സംബന്ധമായ അസുഖങ്ങളെ തുടർന്ന് ശനിയാഴ്ചയാണ് സരോജിനിയെ കോഴിക്കോട് മെഡിക്കൽ കോളജിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. അലർജിയുണ്ടെന്ന് കണ്ടതിനാൽ ആദ്യം കുറിച്ച ഇഞ്ചക്ഷൻ ഒഴിവാക്കിയിരുന്നു. രോഗം ഭേദമായതിനെ തുടർന്ന് പിന്നീട് വാർഡിലേക്ക് മാറ്റുകയും ചെയ്തു.

എന്നാൽ, ചൊവ്വാഴ്ച വാർഡിൽ വച്ച് ഇഞ്ചക്ഷൻ നൽകിയതിനു പിന്നാലെ സരോജിനി അസ്വസ്ഥത പ്രകടിപ്പിച്ചു എന്ന് ബന്ധുക്കൾ പറയുന്നു. ഉടൻ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. അമ്മയ്ക്ക് ആൻ്റിബയോട്ടിക്സ് ഇഞ്ചക്ഷൻ അലർജിയാണ്.

അതാണോ നൽകിയതെന്ന് നഴ്സിനോട് ചോദിച്ചു എന്ന് മകൾ ബിന്ദു പറഞ്ഞു. അക്കാര്യം നേരത്തെ പറയേണ്ടതല്ലേ എന്ന നഴ്സിൻ്റെ ചോദ്യത്തിന് അതൊക്കെ ബുക്കിൽ എഴുതിയിട്ടില്ലേ എന്ന് താൻ ചോദിച്ചു എന്നും മകൾ മാധ്യമങ്ങളോട് പ്രതികരിച്ചു.എന്നാൽ, മരുന്ന് മാറി നൽകിയിട്ടില്ലെന്ന് ആശുപത്രി അധികൃതർ നല്‍കുന്ന വിശദീകരണം.

An elderly woman died after being injected with a drug at Kozhikode Medical College

Next TV

Related Stories
ഷവർമ വാങ്ങി കഴിച്ചു; കോഴിക്കോട് മൂന്നംഗ കുടുംബം ദിവസങ്ങളായി ചികിത്സയില്‍.

Oct 21, 2021 07:46 AM

ഷവർമ വാങ്ങി കഴിച്ചു; കോഴിക്കോട് മൂന്നംഗ കുടുംബം ദിവസങ്ങളായി ചികിത്സയില്‍.

ഷവർമ വാങ്ങി കഴിച്ചു; കോഴിക്കോട് മൂന്നംഗ കുടുംബം ദിവസങ്ങളായി ചികിത്സയില്‍....

Read More >>
തൊട്ടില്‍പ്പാലം പീഡനക്കേസ്; പ്രതികള്‍ക്കെതിരെ ശക്തമായ തെളിവുകള്‍, ഇന്ന് കോടതിയില്‍ ഹാജറാക്കും

Oct 21, 2021 07:25 AM

തൊട്ടില്‍പ്പാലം പീഡനക്കേസ്; പ്രതികള്‍ക്കെതിരെ ശക്തമായ തെളിവുകള്‍, ഇന്ന് കോടതിയില്‍ ഹാജറാക്കും

തൊട്ടില്‍പ്പാലം പീഡനക്കേസ്; പ്രതികള്‍ക്കെതിരെ ശക്തമായ തെളിവുകള്‍, ഇന്ന് കോടതിയില്‍...

Read More >>
കണ്ണൂരില്‍ ഒരാള്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു

Oct 20, 2021 11:19 PM

കണ്ണൂരില്‍ ഒരാള്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു

കണ്ണൂരില്‍ ഒരാള്‍ ഒഴുക്കില്‍പ്പെട്ട്...

Read More >>
 സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു; പാലക്കാടും മലപ്പുറത്തും ഉരുള്‍പൊട്ടല്‍

Oct 20, 2021 11:03 PM

സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു; പാലക്കാടും മലപ്പുറത്തും ഉരുള്‍പൊട്ടല്‍

സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു; പാലക്കാടും മലപ്പുറത്തും ഉരുള്‍പൊട്ടല്‍...

Read More >>
നാലുവയസുകാരിയെ ലൈംഗീകമായി ഉപദ്രവിച്ച വൈദികൻ പിടിയിൽ

Oct 20, 2021 08:24 PM

നാലുവയസുകാരിയെ ലൈംഗീകമായി ഉപദ്രവിച്ച വൈദികൻ പിടിയിൽ

നാലുവയസുകാരിയെ ലൈംഗീകമായി ഉപദ്രവിച്ച വൈദികൻ...

Read More >>
പശുക്കിടാവിനോട് ക്രൂരത കാട്ടി കൊലപ്പെടുത്തിയ യുവാക്കള്‍ പിടിയില്‍

Oct 20, 2021 08:14 PM

പശുക്കിടാവിനോട് ക്രൂരത കാട്ടി കൊലപ്പെടുത്തിയ യുവാക്കള്‍ പിടിയില്‍

പശുക്കിടാവിനോട് ക്രൂരത കാട്ടി കൊലപ്പെടുത്തിയ യുവാക്കള്‍...

Read More >>
Top Stories