അമ്പത് വയസിനിടെ 12 വിവാഹം; ആറ്‌ വര്‍ഷമായി ഒളിവില്‍ കഴിയുകയായിരുന്ന പ്രതി പിടിയിൽ

അമ്പത് വയസിനിടെ 12 വിവാഹം; ആറ്‌ വര്‍ഷമായി ഒളിവില്‍ കഴിയുകയായിരുന്ന  പ്രതി പിടിയിൽ
Advertisement
Jun 27, 2022 03:54 PM | By Vyshnavy Rajan

ബിഹാര്‍: കിശന്‍ഗഞ്ചില്‍ ആറ്‌ വര്‍ഷമായി ഒളിവില്‍ കഴിയുകയായിരുന്ന വിവാഹത്തട്ടിപ്പ് കേസിലെ പ്രതി പിടിയിൽ. കിശന്‍ഗഞ്ച് അനാര്‍ക്കലി സ്വദേശി ശംശാദാണ് അറസ്റ്റിലായത് .

Advertisement

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിലാണ് പോലീസ് നടപടി. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ 12 തവണ വിവാഹം ചെയ്‌തിട്ടുണ്ടെന്ന് ഇയാള്‍ പൊലീസിനോട് വെളിപ്പെടുത്തുകയായിരുന്നു.

അവിവാഹിതനാണെന്ന് പറഞ്ഞാണ് ഓരോ തവണയും ഇയാള്‍ വിവാഹം കഴിച്ചത്. പതിമൂന്നാം വിവാഹത്തിന് ഇയാള്‍ തയ്യാറെടുക്കുകയായിരുന്നുവെന്നും ചോദ്യം ചെയ്യലില്‍ പോലീസിനോട് സമ്മതിച്ചു.

അതേസമയം 2015 ഡിസംബര്‍ 8ന്, പ്രായപൂര്‍ത്തിയാകാത്ത മകളെ തട്ടിക്കൊണ്ടുപോയതായി കാണിച്ച്‌ ബിജ്‌വര്‍ സ്വദേശി പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്‌ത പൊലീസ് ഒരു മാസത്തിനുള്ളില്‍ കിശന്‍ഗഞ്ചിലെ എല്‍ആര്‍പി ചൗക്ക് എന്ന പ്രദേശത്ത് നിന്ന് പെണ്‍കുട്ടിയെ കണ്ടെത്തി.

എന്നാല്‍ ശംശാദ് പൊലീസിന്‍റെ പിടിയില്‍ നിന്നും രക്ഷപ്പെട്ടു.തുടര്‍ന്ന് ഒളിവില്‍ പോയ ഇയാള്‍ക്ക് വേണ്ടി പൊലീസ് തിരച്ചില്‍ നടത്തുന്നുണ്ടായിരുന്നു. ഇതിനിടെ, ഇയാള്‍ ബഹാദുര്‍ഗഞ്ചിലെ കൊയിദാംഗി എന്ന പ്രദേശത്തുണ്ടെന്ന് പൊലീസിന് രഹസ്യ വിവരം ലഭിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ശംശാദ് പിടിയിലാവുകയായിരുന്നു.

12 marriages by the age of fifty; The accused, who had been absconding for 60 years, was arrested

Next TV

Related Stories
കുടുംബ കോടതിയിൽ വച്ച് ഭാര്യയുടെ കഴുത്തറുത്ത് ഭർത്താവ്

Aug 14, 2022 11:55 AM

കുടുംബ കോടതിയിൽ വച്ച് ഭാര്യയുടെ കഴുത്തറുത്ത് ഭർത്താവ്

കുടുംബ കോടതിയിൽ വച്ച് ഭാര്യയുടെ കഴുത്തറുത്ത്...

Read More >>
ഇന്റര്‍നെറ്റിന്റെ പാസ് വേഡ് മാറ്റുന്നതിനെ ചൊല്ലി തർക്കം; യുവാവ് സഹോദരനെ കൊലപ്പെടുത്തി

Aug 13, 2022 11:35 PM

ഇന്റര്‍നെറ്റിന്റെ പാസ് വേഡ് മാറ്റുന്നതിനെ ചൊല്ലി തർക്കം; യുവാവ് സഹോദരനെ കൊലപ്പെടുത്തി

ഇന്റര്‍നെറ്റിന്റെ പാസ് വേഡ് മാറ്റുന്നതിനെ ചൊല്ലി തർക്കം; യുവാവ് സഹോദരനെ...

Read More >>
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; അഞ്ചുപേർ അറസ്റ്റിൽ

Aug 13, 2022 06:34 PM

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; അഞ്ചുപേർ അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; അഞ്ചുപേർ അറസ്റ്റിൽ...

Read More >>
മകളെ വിവാഹം കഴിപ്പിച്ചു നല്‍കാം എന്ന വാക്ക് മാറ്റി പറഞ്ഞു; പിതാവിന്റെ മൂക്കും മുറിച്ച് പ്രതിശ്രുത വരന്‍

Aug 12, 2022 08:45 AM

മകളെ വിവാഹം കഴിപ്പിച്ചു നല്‍കാം എന്ന വാക്ക് മാറ്റി പറഞ്ഞു; പിതാവിന്റെ മൂക്കും മുറിച്ച് പ്രതിശ്രുത വരന്‍

മകളെ വിവാഹം കഴിപ്പിച്ചു നല്‍കാം എന്ന വാക്ക് മാറ്റി പറഞ്ഞു; പിതാവിന്റെ മൂക്കും മുറിച്ച് പ്രതിശ്രുത വരന്‍...

Read More >>
ആന്ധ്രാപ്രദേശില്‍ അമ്മായിമ്മ മരുമകളുടെ തലവെട്ടിമാറ്റി; പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി

Aug 11, 2022 10:15 PM

ആന്ധ്രാപ്രദേശില്‍ അമ്മായിമ്മ മരുമകളുടെ തലവെട്ടിമാറ്റി; പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി

ആന്ധ്രാപ്രദേശില്‍ അമ്മായിമ്മ മരുമകളുടെ തലവെട്ടിമാറ്റി; പൊലീസ് സ്റ്റേഷനിലെത്തി...

Read More >>
വ്ലോ​ഗറുടെ അറസ്റ്റ്; വിഡിയോ ദൃശ്യങ്ങൾ ചോർന്നത് പെൺകുട്ടിയുടെ മൊബൈൽ ഫോണിൽ നിന്ന്

Aug 10, 2022 11:35 AM

വ്ലോ​ഗറുടെ അറസ്റ്റ്; വിഡിയോ ദൃശ്യങ്ങൾ ചോർന്നത് പെൺകുട്ടിയുടെ മൊബൈൽ ഫോണിൽ നിന്ന്

വ്ലോ​ഗറുടെ അറസ്റ്റ്; വിഡിയോ ദൃശ്യങ്ങൾ ചോർന്നത് പെൺകുട്ടിയുടെ മൊബൈൽ ഫോണിൽ...

Read More >>
Top Stories