ക്യാപ്റ്റനായുള്ള അരങ്ങേറ്റത്തില്‍ തന്നെ റെക്കോര്‍ഡ് സ്വന്തമാക്കി ഹാര്‍ദിക്

ക്യാപ്റ്റനായുള്ള അരങ്ങേറ്റത്തില്‍ തന്നെ റെക്കോര്‍ഡ് സ്വന്തമാക്കി  ഹാര്‍ദിക്
Jun 27, 2022 10:50 AM | By Vyshnavy Rajan

ഡബ്ലിന്‍ : ടി20 ക്രിക്കറ്റില്‍ ക്യാപ്റ്റനായുള്ള അരങ്ങേറ്റത്തില്‍ തന്നെ റെക്കോര്‍ഡ് സ്വന്തമാക്കി ഹാര്‍ദിക് പണ്ഡ്യ. ടി20യില്‍ വിക്കറ്റ് നേടുന്ന ആദ്യ ഇന്ത്യന്‍ നായകന്‍ എന്ന റെക്കോര്‍ഡാണ് ഹാര്‍ദിക് അയര്‍ലന്‍ഡിനെതിരെ സ്വന്തമാക്കിയത്.

പോള്‍ സ്റ്റെര്‍ലിംഗിനെ ദീപക് ഹൂഡയുടെ കൈകളില്‍ എത്തിച്ചാണ് ഹാര്‍ദിക് ചരിത്രം കുറിച്ചത്. ഇന്ത്യന്‍ നായകനായി ഹാര്‍ദിക്കിന്റെ ആദ്യ മത്സരംകൂടിയായിരുന്നു ഇത്. ഇന്ത്യയുടെ ഒമ്പതാം ടി20 നായകനാണ് ഹാര്‍ദിക് പണ്ഡ്യ. നായകനായ ആദ്യ മത്സരത്തില്‍ ടോസ് നേടിയ ഹാര്‍ദിക്കിന് ടീമിനെ വിജയത്തില്‍ എത്തിക്കാനും കഴിഞ്ഞു.

12 പന്തില്‍ 24 റണ്‍സെടുത്ത ഹാര്‍ദിക് ബാറ്റിംഗിലും തിളങ്ങി. ഐപിഎല്ലിലെ ആദ്യ സീസണില്‍ തന്നെ ഗുജറാത്ത് ടൈറ്റന്‍സിനെ ജേതാക്കളാക്കിയാണ് ഹാര്‍ദിക് ക്യാപ്റ്റന്‍ എന്ന നിലയില്‍ ശ്രദ്ധേയനായത്. അതേസമയം, പരിക്കിന് ശേഷം ടീമിലേക്ക് തിരിച്ചത്തിയ സൂര്യകുമാര്‍ യാദവ് നിരാശപ്പെടുത്തി.

നേരിട്ട ആദ്യ പന്തില്‍ തന്നെ സൂര്യകുമാര്‍ പുറത്തായി. ക്രെയ്ഗ് യംഗാണ് സൂര്യകുമാറിനെ വിക്കറ്റിന് മുന്നില്‍ കുടുക്കിയത്. തീരുമാനം സൂര്യകുമാര്‍ റിവ്യൂ ചെയ്‌തെങ്കിലും തേര്‍ഡ് അംപയറും ഔട്ട് വിളിച്ചതോടെ സൂര്യകുമാര്‍ നിരാശനായി മടങ്ങി. പരിക്കേറ്റ സൂര്യകുമാറിന് ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ പരമ്പര നഷ്ടമായിരുന്നു. മത്സരം ഇന്ത്യ ഏഴ് വിക്കറ്റിന് ജയിച്ചിരുന്നു.

മഴകാരണം 12 ഓവറാക്കി കുറച്ച കളിയില്‍ ആദ്യം ബാറ്റ് ചെയ്ത അയര്‍ലന്‍ഡ് 108 റണ്‍സെടുത്തു. പതിനാറ് പന്ത് ശേഷിക്കേ ഇന്ത്യ ലക്ഷ്യത്തിലെത്തി. പുറത്താവാതെ 47 റണ്‍സ് നേടിയ ദീപക് ഹൂഡയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍.

ആറ് ഫോറും രണ്ട് സിക്‌സും അടങ്ങുന്നതാണ് ഹൂഡയുടെ ഇന്നിംഗ്‌സ്. ഇഷാന്‍ കിഷന്‍ (11 പന്തില്‍ 26), ഹാര്‍ദിക് പാണ്ഡ്യ (12 പന്തില്‍ 24) എന്നിവരും തിളങ്ങി. ദിനേശ് കാര്‍ത്തിക് (5) പുറത്താവാതെ നിന്നു. നേരത്തെ, 22 റണ്‍സിനിടെ മൂന്ന് വിക്കറ്റ് നഷ്ടമായ അയര്‍ലന്‍ഡിനെ കരകയറ്റിതയ് ഹാരി ടെക്ടറുടെ അര്‍ധസെഞ്ച്വറിയാണ്. ടെക്ടര്‍ 33 പന്തില്‍ 64 റണ്‍സുമായി പുറത്താവാതെ നിന്നു.

Hardik set a record in his debut as captain

Next TV

Related Stories
#ISL | ഐഎസ്എലിൽ ഇന്ന് കേരള ബ്ലാസ്റ്റേഴ്സിന് നിർണായക മത്സരം; ജയിച്ചാൽ സെമിയിൽ, ലൂണ മടങ്ങിയെത്തിയേക്കും

Apr 19, 2024 11:33 AM

#ISL | ഐഎസ്എലിൽ ഇന്ന് കേരള ബ്ലാസ്റ്റേഴ്സിന് നിർണായക മത്സരം; ജയിച്ചാൽ സെമിയിൽ, ലൂണ മടങ്ങിയെത്തിയേക്കും

ബ്ലാസ്റ്റേഴ്സ് ആക്രമണങ്ങളുടെ ചുക്കാൻ പിടിക്കുന്ന ദിമിത്രിയോസ് ഡയമൻ്റക്കോസ് ഇന്ന് കളിക്കുമോ എന്നത്...

Read More >>
#t20worldcup | സഞ്ജു ലോകകപ്പ് ടീമിലേക്ക്? ഓപ്പണറായി കോലി; കാര്യങ്ങള്‍ സംസാരിച്ച് വച്ച് ദ്രാവിഡും അഗാര്‍ക്കറും രോഹിത്തും

Apr 18, 2024 01:01 PM

#t20worldcup | സഞ്ജു ലോകകപ്പ് ടീമിലേക്ക്? ഓപ്പണറായി കോലി; കാര്യങ്ങള്‍ സംസാരിച്ച് വച്ച് ദ്രാവിഡും അഗാര്‍ക്കറും രോഹിത്തും

അതേസമയം, വിക്കറ്റ് കീപ്പറുടെ കാര്യത്തില്‍ ഇപ്പോഴും തീരുമാനമായിട്ടില്ല. കെ എല്‍ രാഹുല്‍, സഞ്ജു സാംസണ്‍, റിഷഭ് പന്ത് എന്നിവരെയാണ് പരിഗണിക്കുന്നത്....

Read More >>
#GlennMaxwell | ‘മാനസികമായും ശാരീരികമായും തളർന്നു’; തന്നെ ടീമിൽ പരിഗണിക്കരുതെന്നാവശ്യപ്പെട്ട് ഗ്ലെൻ മാക്സ്‌വൽ

Apr 16, 2024 10:17 AM

#GlennMaxwell | ‘മാനസികമായും ശാരീരികമായും തളർന്നു’; തന്നെ ടീമിൽ പരിഗണിക്കരുതെന്നാവശ്യപ്പെട്ട് ഗ്ലെൻ മാക്സ്‌വൽ

ടൂർണമെൻ്റിൽ ഇനിയെപ്പോഴെങ്കിലും എൻ്റെ ആവശ്യം വന്നാൽ ഞാൻ തയ്യാറായിരിക്കും.”- മാക്സ്‌വൽ പറഞ്ഞു. ഐപിഎലിൽ വളരെ മോശം പ്രകടനങ്ങളാണ് ആർസിബി...

Read More >>
#football | ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം;

Apr 9, 2024 09:18 AM

#football | ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം;

ചാമ്പ്യൻസ് ലീഗ് ഫുട്ബോളിലെ തീപാറും ക്വാർട്ടർ ഫൈനൽ മത്സരങ്ങൾക്ക് ചൊവ്വാഴ്ച തുടക്കം....

Read More >>
#ViratKohli | ടി20 ലോകകപ്പില്‍ കോലി വേണ്ട; അജിത് അഗാര്‍ക്കറോട് ധീരമായ തീരുമാനമെടുക്കാന്‍ ആവശ്യപ്പെട്ട് മൈക്കല്‍ വോണ്‍

Apr 8, 2024 09:45 PM

#ViratKohli | ടി20 ലോകകപ്പില്‍ കോലി വേണ്ട; അജിത് അഗാര്‍ക്കറോട് ധീരമായ തീരുമാനമെടുക്കാന്‍ ആവശ്യപ്പെട്ട് മൈക്കല്‍ വോണ്‍

വെസ്റ്റ് ഇന്‍ഡീസിലെയും അമേരിക്കയിലേയും സ്ലോ പിച്ചുകള്‍ കോലിയുടെ ശൈലിക്ക് ഉചിതമല്ല എന്ന് ചൂണ്ടിക്കാട്ടിയാണ് താരത്തെ ലോകകപ്പ് ടീമില്‍ നിന്ന്...

Read More >>
#IPL2024 | ഐപിഎല്ലിൽ ഡൽഹി കാപിറ്റൽസിനെതിരെ റെക്കോർഡ് സ്കോർ ഉയർത്തി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്

Apr 3, 2024 10:24 PM

#IPL2024 | ഐപിഎല്ലിൽ ഡൽഹി കാപിറ്റൽസിനെതിരെ റെക്കോർഡ് സ്കോർ ഉയർത്തി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്

നിലവിൽ രണ്ടാം സ്ഥാനത്താണ് ടീം. മൂന്നിൽ രണ്ട് മത്സരം ജയിച്ച ഡൽഹി ഏഴാം സ്ഥാനത്താണ്. അവസാന മത്സരത്തിൽ നിലവിലെ ചാപ്യന്മാരായ ചെന്നൈ സൂപ്പർ കിംഗ്സിനെ...

Read More >>
Top Stories