ഇന്ത്യൻ ടീമിന്‍റെ ഇടക്കാല പരിശീലകനായി രാഹുല്‍ ദ്രാവിഡ് എത്തിയേക്കുമെന്ന് റിപ്പോർട്ട്

ഇന്ത്യൻ ടീമിന്‍റെ ഇടക്കാല പരിശീലകനായി രാഹുല്‍ ദ്രാവിഡ് എത്തിയേക്കുമെന്ന് റിപ്പോർട്ട്
Oct 14, 2021 01:48 PM | By Vyshnavy Rajan

ന്ത്യൻ ടീമിന്‍റെ ഇടക്കാല പരിശീലകനായി രാഹുല്‍ ദ്രാവിഡ് എത്തിയേക്കുമെന്ന് റിപ്പോർട്ട്. ഇന്ത്യൻ പരിശീലകനാവാൻ താത്പര്യമില്ലെന്ന നിലപാട് എടുത്തിട്ടുണ്ടെങ്കിലും ടീമിൻ്റെ ഇടക്കാല പരിശീലകനായി ദ്രാവിഡിനെ ബിസിസിഐ പരിഗണിക്കുന്നു വെന്നാണ്  പുറത്തുവരുന്ന സൂചനകള്‍. ടി-20 ലോകകപ്പിനു ശേഷമുള്ള ഇന്ത്യയുടെ ന്യൂസീലൻഡ് പര്യടനത്തിൽ ദ്രാവിഡ് ആയിരിക്കും ഇന്ത്യയുടെ പരിശീലകൻ.

രവി ശാത്രി സ്ഥാനമൊഴിയുമ്പോൾ പകരം ബിസിസിഐക്ക് താത്പര്യം ഇന്ത്യൻ പരിശീലകനെയെന്ന് റിപ്പോർട്ട്. ഇന്ത്യൻ പരിശീലകനാണെങ്കിൽ ആഭ്യന്തര താരങ്ങളുമായുള്ള ആശയവിനിമയം അടക്കമുള്ള കാര്യങ്ങൾ സുഗമമായി നടക്കുമെന്നാണ് ബിസിസിഐയുടെ നിലപാട്.

ഒരു മുഴുവൻ സമയ ജോലിയാണ് ഇന്ത്യൻ ടീമിൻ്റെ പരിശീലക സ്ഥാനം. ഐപിഎൽ പോലെ മാസങ്ങൾ മാത്രം നീളുന്ന ഒന്നല്ല. അതും ഇന്ത്യൻ പരിശീലകനെ പരിഗണിക്കാൻ ബിസിസിഐയെ പ്രേരിപ്പിക്കുന്നുണ്ട്.

പഞ്ചാബ് കിംഗ്സ് പരിശീലകൻ അനിൽ കുംബ്ലെ, സൺറൈസേഴ്സ് പരിശീലക സംഘത്തിലുള്ള വിവിഎസ് ലക്ഷ്മൺ, ദേശീയ ക്രിക്കറ്റ് അക്കാദമി മുഖ്യ പരിശീലകൻ രാഹുൽ ദ്രാവിഡ് എന്നീ മുൻ താരങ്ങളൊക്കെ ബിസിസിഐയുടെ പരിഗണനയിലുണ്ട്.

ടി-20 ലോകകപ്പ് യോഗ്യതാ മത്സരങ്ങൾ ഒക്ടോബർ 17ന് ആരംഭിക്കും. ഒക്ടോബർ 23 മുതലാണ് സൂപ്പർ 12 മത്സരങ്ങൾ ആരംഭിക്കുക. ഒക്ടോബർ 24ന് ഇന്ത്യ-പാകിസ്താൻ മത്സരം നടക്കും. നവംബർ 8ന് ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ അവസാനിക്കും. നവംബർ 10, 11 തീയതികളിൽ സെമിഫൈനലുകളും നവംബർ 14ന് ഫൈനലും നടക്കും.

യോഗ്യതാ മത്സരങ്ങളിൽ ഒമാൻ-പാപ്പുവ ന്യൂ ഗിനിയ മത്സരമാണ് ആദ്യ നടക്കുക. സ്കോട്ട്ലൻഡ്, ബംഗ്ലാദേശ് എന്നിവരാണ് ഗ്രൂപ്പ് ബിയിലെ മറ്റ് ടീമുകൾ. ഗ്രൂപ്പ് എയിൽ അയർലൻഡ്, നെതർലൻഡ്, ശ്രീലങ്ക, നമീബിയ എന്നീ ടീമുകളാണ് ഉള്ളത്. ഒക്ടോബർ 22 വരെയാണ് യോഗ്യതാ മത്സരങ്ങൾ.

ഇരു ഗ്രൂപ്പിലും ആദ്യ രണ്ട് സ്ഥാനങ്ങളിൽ ഫിനിഷ് ചെയ്യുന്ന ടീമുകൾ സൂപ്പർ 12ൽ കളിക്കും. സൂപ്പർ 12 മത്സരങ്ങളിൽ ദക്ഷിണാഫ്രിക്ക-ഓസ്ട്രേലിയ എന്നീ ടീമുകളാണ് ആദ്യം ഏറ്റുമുട്ടുക. ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ, ഇംഗ്ലണ്ട്, വെസ്റ്റ് ഇൻഡീസ് എന്നീ ടീമുകൾക്കൊപ്പം യോഗ്യതാ മത്സരങ്ങളിലെ എ ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്ത് എത്തുന്നവരും ബി ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്ത് എത്തുന്നവരും ഗ്രൂപ്പ് ഒന്നിൽ കളിക്കും.

ഇന്ത്യ-പാകിസ്താൻ പോരാട്ടത്തോടെയാണ് ഗ്രൂപ്പ് രണ്ടിലെ മത്സരങ്ങൾ ആരംഭിക്കുക. അഫ്ഗാനിസ്ഥാൻ, ന്യൂസീലൻഡ് എന്നീ ടീമുകളാണ് ഗ്രൂപ്പ് രണ്ടിലേക്ക് നേരിട്ട് യോഗ്യത നേടിയത്. ഇവർക്കൊപ്പം എ ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരും ബി ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരും ഗ്രൂപ്പിലുണ്ട്.

It is reported that Rahul Dravid may be the interim coach of the Indian team

Next TV

Related Stories
#ISL | ഒഡീഷക്കെതിരെ ലീഡെടുത്തശേഷം തോൽവി; ഐ.എസ്.എല്ലിൽ കേരള ബ്ലാസ്റ്റേഴ്സ് സെമി കാണാതെ പുറത്ത്

Apr 19, 2024 10:31 PM

#ISL | ഒഡീഷക്കെതിരെ ലീഡെടുത്തശേഷം തോൽവി; ഐ.എസ്.എല്ലിൽ കേരള ബ്ലാസ്റ്റേഴ്സ് സെമി കാണാതെ പുറത്ത്

നാലാം മിനിറ്റിൽ തന്നെ സെർണിചിന്റെ മികച്ച ഷോട്ട് പോസ്റ്റിനെ തൊട്ടുരുമ്മി പുറത്തേക്ക് പോയിരുന്നു. പരിക്കേറ്റ് ആറു മാസത്തോളം പുറത്തിരുന്നശേഷമാണ്...

Read More >>
#ISL | ഐഎസ്എലിൽ ഇന്ന് കേരള ബ്ലാസ്റ്റേഴ്സിന് നിർണായക മത്സരം; ജയിച്ചാൽ സെമിയിൽ, ലൂണ മടങ്ങിയെത്തിയേക്കും

Apr 19, 2024 11:33 AM

#ISL | ഐഎസ്എലിൽ ഇന്ന് കേരള ബ്ലാസ്റ്റേഴ്സിന് നിർണായക മത്സരം; ജയിച്ചാൽ സെമിയിൽ, ലൂണ മടങ്ങിയെത്തിയേക്കും

ബ്ലാസ്റ്റേഴ്സ് ആക്രമണങ്ങളുടെ ചുക്കാൻ പിടിക്കുന്ന ദിമിത്രിയോസ് ഡയമൻ്റക്കോസ് ഇന്ന് കളിക്കുമോ എന്നത്...

Read More >>
#t20worldcup | സഞ്ജു ലോകകപ്പ് ടീമിലേക്ക്? ഓപ്പണറായി കോലി; കാര്യങ്ങള്‍ സംസാരിച്ച് വച്ച് ദ്രാവിഡും അഗാര്‍ക്കറും രോഹിത്തും

Apr 18, 2024 01:01 PM

#t20worldcup | സഞ്ജു ലോകകപ്പ് ടീമിലേക്ക്? ഓപ്പണറായി കോലി; കാര്യങ്ങള്‍ സംസാരിച്ച് വച്ച് ദ്രാവിഡും അഗാര്‍ക്കറും രോഹിത്തും

അതേസമയം, വിക്കറ്റ് കീപ്പറുടെ കാര്യത്തില്‍ ഇപ്പോഴും തീരുമാനമായിട്ടില്ല. കെ എല്‍ രാഹുല്‍, സഞ്ജു സാംസണ്‍, റിഷഭ് പന്ത് എന്നിവരെയാണ് പരിഗണിക്കുന്നത്....

Read More >>
#GlennMaxwell | ‘മാനസികമായും ശാരീരികമായും തളർന്നു’; തന്നെ ടീമിൽ പരിഗണിക്കരുതെന്നാവശ്യപ്പെട്ട് ഗ്ലെൻ മാക്സ്‌വൽ

Apr 16, 2024 10:17 AM

#GlennMaxwell | ‘മാനസികമായും ശാരീരികമായും തളർന്നു’; തന്നെ ടീമിൽ പരിഗണിക്കരുതെന്നാവശ്യപ്പെട്ട് ഗ്ലെൻ മാക്സ്‌വൽ

ടൂർണമെൻ്റിൽ ഇനിയെപ്പോഴെങ്കിലും എൻ്റെ ആവശ്യം വന്നാൽ ഞാൻ തയ്യാറായിരിക്കും.”- മാക്സ്‌വൽ പറഞ്ഞു. ഐപിഎലിൽ വളരെ മോശം പ്രകടനങ്ങളാണ് ആർസിബി...

Read More >>
#football | ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം;

Apr 9, 2024 09:18 AM

#football | ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം;

ചാമ്പ്യൻസ് ലീഗ് ഫുട്ബോളിലെ തീപാറും ക്വാർട്ടർ ഫൈനൽ മത്സരങ്ങൾക്ക് ചൊവ്വാഴ്ച തുടക്കം....

Read More >>
#ViratKohli | ടി20 ലോകകപ്പില്‍ കോലി വേണ്ട; അജിത് അഗാര്‍ക്കറോട് ധീരമായ തീരുമാനമെടുക്കാന്‍ ആവശ്യപ്പെട്ട് മൈക്കല്‍ വോണ്‍

Apr 8, 2024 09:45 PM

#ViratKohli | ടി20 ലോകകപ്പില്‍ കോലി വേണ്ട; അജിത് അഗാര്‍ക്കറോട് ധീരമായ തീരുമാനമെടുക്കാന്‍ ആവശ്യപ്പെട്ട് മൈക്കല്‍ വോണ്‍

വെസ്റ്റ് ഇന്‍ഡീസിലെയും അമേരിക്കയിലേയും സ്ലോ പിച്ചുകള്‍ കോലിയുടെ ശൈലിക്ക് ഉചിതമല്ല എന്ന് ചൂണ്ടിക്കാട്ടിയാണ് താരത്തെ ലോകകപ്പ് ടീമില്‍ നിന്ന്...

Read More >>
Top Stories