ത്രിപുരയിൽ ബിജെപി-കോൺ​ഗ്രസ് സംഘർഷം; ടിപിസിസി പ്രസിഡന്റിന് പരിക്ക്

 ത്രിപുരയിൽ ബിജെപി-കോൺ​ഗ്രസ് സംഘർഷം; ടിപിസിസി പ്രസിഡന്റിന് പരിക്ക്
Jun 26, 2022 07:35 PM | By Kavya N

അഗർത്തല: തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ത്രിപുരയിൽ ബിജെപി-കോൺ​ഗ്രസ് സംഘർഷം. കോൺഗ്രസ് ഭവന് മുന്നിലാണ് ഇരുപാർട്ടികളിലെയും പ്രവർത്തകർ ഏറ്റുമുട്ടിയത്. സംഘർഷത്തിൽ ത്രിപുര പിസിസി അധ്യക്ഷൻ ബിരജിത് സിൻഹ ഉൾപ്പെടെ 19 പേർക്ക് പരിക്കേറ്റു. കണ്ണീർ വാതകം പ്രയോ​ഗിച്ചാണ് പൊലീസ് ജനക്കൂട്ടത്തെ പിരിച്ചുവിട്ടത്.

ഉപതെരഞ്ഞെടുപ്പിൽ ബിജെപി മൂന്നും കോൺഗ്രസ് ഒരു സീറ്റും നേടി. അഗർത്തല നിയമസഭാ സീറ്റിൽ വിജയിച്ച കോൺ​ഗ്രസ് സ്ഥാനാർത്ഥി സുദീപ് റോയ് ബർമാനുമായി പ്രവർത്തകർ കോൺ​ഗ്രസ് ഓഫിസിലേക്ക് മടങ്ങിയതിന് പിന്നാലെയാണ് ആക്രമണമുണ്ടായത്. ഒരുസംഘം ബിജെപി പ്രവർത്തകർ ഓഫിസിന് നേരെ അക്രമമഴിച്ചുവിടുകയായിരുന്നെന്ന് കോൺ​ഗ്രസ് ആരോപിച്ചു.

ത്രിപുര പ്രദേശ് കോൺഗ്രസ് കമ്മിറ്റി (ടിപിസിസി) പ്രസിഡന്റിന്റെ തലയിൽ ഇഷ്ടികകൊണ്ട് അടിയേറ്റ് പരിക്കേറ്റു. കോൺഗ്രസ് പ്രവർത്തകൻ റോമി മിയക്ക് കുത്തേറ്റെന്നും കോൺഗ്രസ് മീഡിയ ഇൻ ചാർജ് ആശിഷ് കുമാർ സാഹ പറഞ്ഞു. യുവമോർച്ച നേതാവിന്റെ നേതൃത്വത്തിൽ ബിജെപി പ്രവർത്തകർ കേട്ടിടത്തിലേക്ക് കല്ലേറ് നടത്തിയെന്നും നിരവധി വാഹനങ്ങൾക്ക് കേടുപാട് വന്നതായും ആക്രമണം നടന്നപ്പോൾ പൊലീസ് മൗനം പാലിച്ചെന്നും അദ്ദേഹം ആരോപിച്ചു.

എന്നാൽ കോൺ​ഗ്രസ് പ്രവർത്തകരാണ് ആദ്യം ഇഷ്ടികയെറിഞ്ഞതെന്ന് ഇൻഫർമേഷൻ ആൻഡ് കൾച്ചറൽ അഫയേഴ്സ് മന്ത്രി സുശാന്ത ചൗധരിയും ആരോപിച്ചു. ആക്രമണത്തിൽ ആറോളം ബിജെപി പ്രവർത്തകർക്ക് പരിക്കേറ്റെന്നും കോൺ​ഗ്രസ് മനപ്പൂർവം കുഴപ്പമുണ്ടാക്കാൻ ശ്രമിക്കുകയാണെന്നും സിപിഎമ്മിന്റെ സഹായത്തോടെ അധികാരത്തിൽ തിരിച്ചെത്താമെന്നാണ് കോൺ​ഗ്രസ് സ്വപ്നം കാണുന്നതെന്നും മന്ത്രി പറഞ്ഞു.

കോൺ​ഗ്രസ് പ്രസിഡന്റിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുത്തേറ്റ കോൺഗ്രസ് അനുഭാവിയും ചികിത്സയിലാണ്. ഒരു ബിജെപി പ്രവർത്തകന്റെ തലയ്ക്ക് പരിക്കേറ്റെന്ന് പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

Bjp-Congress clash in Tripura; TPCC president injured

Next TV

Related Stories
#allegedly  | രണ്ടു രൂപയുടെ ബിസ്കറ്റ് മോഷ്ടിച്ചുവെന്ന് ആരോപിച്ച് പത്തുവയസുകാരനെ രാത്രി മുഴുവന്‍ കെട്ടിയിട്ട് തല്ലി

Apr 18, 2024 08:30 AM

#allegedly | രണ്ടു രൂപയുടെ ബിസ്കറ്റ് മോഷ്ടിച്ചുവെന്ന് ആരോപിച്ച് പത്തുവയസുകാരനെ രാത്രി മുഴുവന്‍ കെട്ടിയിട്ട് തല്ലി

കുട്ടി തൻ്റെ കടയിൽ നിന്ന് പണം നൽകാതെ ബിസ്‌ക്കറ്റ് കഴിച്ചുവെന്നറിഞ്ഞ കടയുടമ, കുട്ടിയുടെ കൈകളും കാലുകളും തൂണിൽ കെട്ടിയിട്ട്...

Read More >>
 #doubledeckertrain  | കേരളത്തിലെ ആദ്യ ‍ഡബിൾ ഡെക്കർ തീവണ്ടിയുടെ പരീക്ഷണയോട്ടം ഇന്ന്; പെ‍ാള്ളാച്ചി വഴി പാലക്കാട് – ബെംഗളൂരു സർവീസ്

Apr 17, 2024 10:00 AM

#doubledeckertrain | കേരളത്തിലെ ആദ്യ ‍ഡബിൾ ഡെക്കർ തീവണ്ടിയുടെ പരീക്ഷണയോട്ടം ഇന്ന്; പെ‍ാള്ളാച്ചി വഴി പാലക്കാട് – ബെംഗളൂരു സർവീസ്

ബെംഗളൂരു–കോയമ്പത്തൂർ ഉദയ് ഡബിൾ ഡെക്കർ സൂപ്പർ ഫാസ്റ്റ് ട്രെയിൻ പാലക്കാട്ടേക്കു നീട്ടുന്നതിനു മുന്നേ‍ാടിയായി പെ‍ാള്ളാച്ചി – പാലക്കാട് റൂട്ടിൽ...

Read More >>
#suicide| വനിത ഡോക്ടറെ ബലാത്സംഗ ചെയ്തെന്ന കേസിലെ പ്രതിയായ മുൻ എസ്ഐ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ

Apr 17, 2024 09:09 AM

#suicide| വനിത ഡോക്ടറെ ബലാത്സംഗ ചെയ്തെന്ന കേസിലെ പ്രതിയായ മുൻ എസ്ഐ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ

മലയിൻകീഴ് പൊലീസ് സ്റ്റേഷന്‍ എസ്എച്ച്ഒ ആയിരുന്ന സൈജുവിനെ എറണാകുളത്താണ് മരിച്ച നിലയിൽ...

Read More >>
#cancelled | യുഎഇയിൽ കനത്ത മഴ; കൊച്ചിയിൽ നിന്നുള്ള 3 വിമാന സർവീസുകൾ റദ്ദാക്കി

Apr 17, 2024 08:49 AM

#cancelled | യുഎഇയിൽ കനത്ത മഴ; കൊച്ചിയിൽ നിന്നുള്ള 3 വിമാന സർവീസുകൾ റദ്ദാക്കി

യുഎഇയിലെ പ്രതികൂല കാലാവസ്ഥയെ തുടര്‍ന്നാണ് വിമാനങ്ങള്‍ റദ്ദാക്കിയത്. കനത്ത മഴ വിമാനത്താവള ടെര്‍മിനലുകളില്‍ പ്രതിസന്ധിയുണ്ടാക്കിയതിനു...

Read More >>
#mvd | രേഖകള്‍ മലയാളത്തിലാക്കാൻ ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി മോട്ടോര്‍വാഹന വകുപ്പ്

Apr 17, 2024 08:36 AM

#mvd | രേഖകള്‍ മലയാളത്തിലാക്കാൻ ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി മോട്ടോര്‍വാഹന വകുപ്പ്

പൊതുജനങ്ങള്‍ക്ക് നല്‍കുന്ന രേഖകളില്‍പ്പോലും ഭരണഭാഷ മലയാളമെന്ന സര്‍ക്കാര്‍ചട്ടം പാലിക്കുന്നില്ലെന്ന കണ്ടെത്തലിനെത്തുടര്‍ന്നാണ് എല്ലാ റീജണല്‍...

Read More >>
#RameswaramCafeBlast | രാമേശ്വരം കഫേ സ്‌ഫോടനം; സൂത്രധാരനും ബോംബ് വെച്ചയാളും അറസ്റ്റിൽ

Apr 13, 2024 09:44 AM

#RameswaramCafeBlast | രാമേശ്വരം കഫേ സ്‌ഫോടനം; സൂത്രധാരനും ബോംബ് വെച്ചയാളും അറസ്റ്റിൽ

കേസിൽ നേരത്തെ ഒരാൾ അറസ്റ്റിലായിരുന്നു. മുസമ്മിൽ ഷെരീഫ് എന്നയാളെയാണ് നേരത്തെ കസ്റ്റഡിയിലെടുത്തത്. മാർച്ച് ഒന്നിന് ബെംഗളൂരുവിലെ രാമേശ്വരം...

Read More >>
Top Stories