ദിലീപിനെ പുറത്താക്കാൻ അന്നെടുത്ത തീരുമാനം തെറ്റെന്ന് സിദ്ദിഖ്, വിജയ് ബാബു യോഗത്തിൽ പങ്കെടുത്തതിനെ ന്യായീകരിച്ച് 'അമ്മ'

ദിലീപിനെ പുറത്താക്കാൻ അന്നെടുത്ത തീരുമാനം തെറ്റെന്ന് സിദ്ദിഖ്, വിജയ് ബാബു  യോഗത്തിൽ പങ്കെടുത്തതിനെ ന്യായീകരിച്ച് 'അമ്മ'
Jun 26, 2022 05:33 PM | By Vyshnavy Rajan

എറണാകുളം : ബലാത്സംഗ കേസിൽ പ്രതിയായ നടൻ വിജയ് ബാബു ജനറൽ ബോഡി യോഗത്തിൽ പങ്കെടുത്തതിനെ ന്യായീകരിച്ച് താരസംഘടനയായ 'അമ്മ'. വിജയ് ബാബുവിനെതിരായ കേസ് കോടതിയുടെ പരിഗണനയിലാണ്. മാറി നിൽക്കാമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. കോടതി വിധി വന്ന ശേഷം ബാക്കി കാര്യങ്ങൾ തീരുമാനിക്കുമെന്ന് 'അമ്മ' ജനറൽ സെക്രട്ടറി ഇടവേള ബാബു പറഞ്ഞു.

'അമ്മ' ഒരു ക്ലബ്ബാണ്. വിജയ് ബാബു മറ്റ് പല ക്ലബ്ബുകളിലും അ൦ഗമാണ്. അവരാരും അയാളെ പുറത്താക്കിയിട്ടില്ലല്ലോ എന്നും ഇടവേള ബാബു ചോദിച്ചു. വിജയ് ബാബുവിനെതിരെ കോടതി വിധി വന്നിട്ടില്ലല്ലോ എന്നായിരുന്നു സിദ്ദിഖിന്റെ ചോദ്യം.

വിജയ് ബാബു തെരഞ്ഞെടുക്കപ്പെട്ട അ൦ഗമാണ്. കൃത്യമായ കാരണങ്ങളില്ലാതെ പുറത്താക്കാനാകില്ല. ദിലീപിനെ പുറത്താക്കാൻ അന്നെടുത്ത തീരുമാനം തെറ്റായിരുന്നെന്നും സിദ്ദിഖ് പറഞ്ഞു.

'അമ്മ'യുടെ ആഭ്യന്തര പരാതി പരിഹാര സെൽ ഇല്ലാതായി എന്ന് ഇടവേള ബാബു പറഞ്ഞു. സിനിമയ്ക്ക് മുഴുവനായി പരാതി പരിഹാര സെൽ എന്ന നിലയിലാകും ഇനി പ്രവർത്തിക്കുക. കേരള ഫിലിം ചേംബറിന്റെ കീഴിലാകും ഈ പരാതി പരിഹാര സെൽ പ്രവ൪ത്തിക്കുക എന്നു൦ ഇടവേള ബാബു പറഞ്ഞു. 'അമ്മ' തൊഴിൽ ദാതാവല്ല. ദിലീപ് വിഷയത്തിന് ശേഷ൦ ബൈലോയിൽ ഭേദഗതി വരുത്തി. പുതിയ നടപടികൾ ഈ ഭേദഗതി പ്രകാരമാണെന്നും ഇടവേള ബാബു വിശദീകരിച്ചു.

'Amma' justifies Siddique, Vijay Babu's participation in meeting that the decision taken to expel Dileep was wrong

Next TV

Related Stories
#actressassaultcase | നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് തിരിച്ചടി; അതിജീവിതയ്ക്ക് സാക്ഷിമൊഴി നല്‍കുന്നതിനെതിരായ ഹർജി ഹൈക്കോടതി തള്ളി

Apr 16, 2024 06:05 PM

#actressassaultcase | നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് തിരിച്ചടി; അതിജീവിതയ്ക്ക് സാക്ഷിമൊഴി നല്‍കുന്നതിനെതിരായ ഹർജി ഹൈക്കോടതി തള്ളി

എന്നാൽ മൗലികാവകാശം ലംഘിക്കപ്പെട്ടതിനാലാണ് ഹൈക്കോടതിയെ സമീപിച്ചതെന്നും മൊഴി നൽകേണ്ടതില്ലെന്ന് പറയാൻ പ്രതിക്ക് അവകാശമില്ലെന്ന് അതിജീവിത...

Read More >>
#fire | ഓടിക്കൊണ്ടിരുന്ന മോട്ടോർ ബൈക്കിന് തീപ്പിടിച്ചു

Apr 16, 2024 05:42 PM

#fire | ഓടിക്കൊണ്ടിരുന്ന മോട്ടോർ ബൈക്കിന് തീപ്പിടിച്ചു

ബൈക്ക് ഏറെ സമയം വെയിലത്ത് ആയിരുന്നു നിർത്തിയിട്ടിരുന്നത്. സഹോദരനും സുഹൃത്തും ഹോട്ടലിന്റെ പാർക്കിങ്ങിൽ ബൈക്ക് വച്ച് ഭക്ഷണം കഴിച്ചശേഷം ബൈക്കിൽ...

Read More >>
#FireForce | സ്മാർട്ട് സിറ്റി ജോലിക്കിടെ അപകടം: അഞ്ചടി താഴ്ചയിൽ കുഴി; നെഞ്ചോളം മണ്ണിനടിയിൽ, രക്ഷകരായി ഫയർഫോഴ്സ്

Apr 16, 2024 05:03 PM

#FireForce | സ്മാർട്ട് സിറ്റി ജോലിക്കിടെ അപകടം: അഞ്ചടി താഴ്ചയിൽ കുഴി; നെഞ്ചോളം മണ്ണിനടിയിൽ, രക്ഷകരായി ഫയർഫോഴ്സ്

ഫയർ സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ നിധിൻ രാജിന്റെ നേതൃത്വത്തിൽ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ അനിൽകുമാർ, സീനിയർ ഫയർ റെസ്ക്യൂ ഓഫീസർ ഷാഫി എം, ഫയർ ആൻഡ്...

Read More >>
#missing | തലശ്ശേരിയിൽ പന്ത്രണ്ട് വയസുകാരനെ കാണാതായതായി പരാതി

Apr 16, 2024 04:42 PM

#missing | തലശ്ശേരിയിൽ പന്ത്രണ്ട് വയസുകാരനെ കാണാതായതായി പരാതി

ചന്ദന നിറമുള്ള ഫുള്‍ സ്ലീവ് ഷര്‍ട്ടും കറുത്ത പാന്റുമാണ് കാണാതായ സമയത്ത് കുട്ടി ധരിച്ചിരുന്നതെന്ന് രക്ഷിതാക്കള്‍...

Read More >>
#suicidethreat | വീട്ടിലേക്കുള്ള വഴിയിൽ സിപിഐഎം കൊടിമരം സ്ഥാപിച്ചു; ആത്മഹത്യ ഭീഷണിയുമായി ഗൃഹനാഥൻ

Apr 16, 2024 04:12 PM

#suicidethreat | വീട്ടിലേക്കുള്ള വഴിയിൽ സിപിഐഎം കൊടിമരം സ്ഥാപിച്ചു; ആത്മഹത്യ ഭീഷണിയുമായി ഗൃഹനാഥൻ

വഴിയിൽ കൊടിമരം നിൽക്കുന്നത് കാരണം വീട് നിർമ്മാണം നടത്താനാകുന്നില്ലെന്ന് കുടുംബം...

Read More >>
Top Stories