എക്സൈസ് മന്ത്രിയെ ട്രോളി രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്.

എക്സൈസ് മന്ത്രിയെ ട്രോളി രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്.
Advertisement
Jun 26, 2022 03:08 PM | By Vyshnavy Rajan

വിദ്യാർത്ഥി – യുവജന സംഘടനയിലുള്ള പലരും കുടിയന്മാരാണെന്ന് പ്രസം​ഗിച്ച എക്സൈസ് മന്ത്രി എം.വി.​​ ഗോവിന്ദൻ മാസ്റ്ററെ ട്രോളി രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. താങ്കൾ ഡിവൈഎഫ്ഐ പരിപാടികൾക്ക് മാത്രം പങ്കെടുക്കുന്നതു കൊണ്ടുള്ള തോന്നലാണിതെന്നാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ പരിഹാസം.

Advertisement

വിദ്യാർത്ഥി യുവജന സംഘടനകളിൽ ഏറിയ പങ്കും മദ്യപിക്കുന്നവരായി മാറിയ സാഹചര്യമാണെന്നും പുതിയ തലമുറയിലെ കുട്ടികളെ ബോധവത്ക്കരിക്കാൻ സാധിക്കണമെന്നുമായിരുന്നു മന്ത്രിയുടെ പ്രസം​ഗം. അന്താരാഷ്ട്രാ മയക്കുമരുന്ന് വിരുദ്ധ ദിനത്തിൽ തലസ്ഥാനത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലഹരിക്കെതിരെയുള്ള ബോധവത്കരണം ശക്തിപ്പെടുത്തണം. ഇപ്പോള്‍ നടത്തുന്നതിന്റെ പത്തിരട്ടി നടത്തണം. നൂറു ശതമാനം കുട്ടികളിലേക്കും ലഹരി വിരുദ്ധ പ്രവര്‍ത്തനമെത്തിക്കണം. വിദ്യാര്‍ത്ഥി യുവജന സംഘടനകളുടെ സഹായം ഇതിന് വേണ്ടി തേടാം.

എന്നാല്‍ വിദ്യാര്‍ത്ഥി യുവജന സംഘടനയില്‍ വലിയൊരു വിഭാഗവും കുടിയന്മാരാണ്. അവര്‍ക്ക് കുടിക്കുകയോ കുടിക്കാതിരിക്കുകയോ ചെയ്യാം. സ്വയം കുടിക്കാതിരിക്കുന്ന ബോധ്യത്തിലേക്ക് അവരെ എത്തിക്കുകയെന്നതാണ് ബോധവത്കരണ പ്രവര്‍ത്തനങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

കേരളം മയക്കുമരുന്നിന്റെ ഹബ്ബായി മാറുകയാണ്. കടൽ മാർഗമാണ് സംസ്ഥാനത്തേക്ക് മയക്കുമരുന്നെത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം, ഒരു ബോട്ടിൽ നിന്ന് മാത്രം 1500 കോടിയുടെ മയക്കുമരുന്നാണ് പിടികൂടിയത്. കേരളത്തിന് പുറമെ അയൽ സംസ്ഥാനമായ തമിഴ് നാട്ടിലേക്കും മഹാരാഷ്ട്രയിലേക്കും കടൽ മാർഗം മയക്കുമരുന്നെത്തുന്നതായാണ് വിവരമെന്നും മന്ത്രി വിശദീകരിച്ചു.

Trolley Rahul Mankoottathil's Facebook post on Excise Minister.

Next TV

Related Stories
രാജ്യത്ത് ജനാധിപത്യം മരിച്ചെന്ന രാഹുലിൻ്റെ ആരോപണത്തോട് പ്രതികരിച്ച് ബിജെപി

Aug 5, 2022 06:02 PM

രാജ്യത്ത് ജനാധിപത്യം മരിച്ചെന്ന രാഹുലിൻ്റെ ആരോപണത്തോട് പ്രതികരിച്ച് ബിജെപി

രാജ്യത്ത് ജനാധിപത്യം മരിച്ചെന്ന രാഹുലിൻ്റെ ആരോപണത്തോട് പ്രതികരിച്ച്...

Read More >>
കാസർഗോഡ് ബിജെപിയിൽ വീണ്ടും ഭിന്നത രൂക്ഷം; ജില്ലാ ഓഫീസ് ഉപരോധിച്ച് ഒരു വിഭാഗം പ്രവര്‍ത്തകര്‍

Aug 4, 2022 03:58 PM

കാസർഗോഡ് ബിജെപിയിൽ വീണ്ടും ഭിന്നത രൂക്ഷം; ജില്ലാ ഓഫീസ് ഉപരോധിച്ച് ഒരു വിഭാഗം പ്രവര്‍ത്തകര്‍

കാസർഗോഡ് ബിജെപിയിൽ വീണ്ടും ഭിന്നത രൂക്ഷം; ജില്ലാ ഓഫീസ് ഉപരോധിച്ച് ഒരു വിഭാഗം...

Read More >>
ലീഗ് പതാക പാകിസ്ഥാനിൽ സ്ഥാപിക്കാൻ കോണ്‍ഗ്രസ് നേതാവ് പറഞ്ഞെന്ന വാര്‍ത്ത തള്ളി മുസ്ലീം ലീഗ് നേതൃത്വം

Jul 30, 2022 11:06 PM

ലീഗ് പതാക പാകിസ്ഥാനിൽ സ്ഥാപിക്കാൻ കോണ്‍ഗ്രസ് നേതാവ് പറഞ്ഞെന്ന വാര്‍ത്ത തള്ളി മുസ്ലീം ലീഗ് നേതൃത്വം

ലീഗ് പതാക പാകിസ്ഥാനിൽ സ്ഥാപിക്കാൻ കോണ്‍ഗ്രസ് നേതാവ് പറഞ്ഞെന്ന വാര്‍ത്ത തള്ളി മുസ്ലീം ലീഗ്...

Read More >>
സിപിഎം - ഡിവൈെഫ്ഐ സംഘര്‍ഷം; രണ്ട് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്ക് സസ്പെന്‍ഷന്‍

Jul 26, 2022 04:30 PM

സിപിഎം - ഡിവൈെഫ്ഐ സംഘര്‍ഷം; രണ്ട് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്ക് സസ്പെന്‍ഷന്‍

സിപിഎം - ഡിവൈെഫ്ഐ സംഘര്‍ഷം; രണ്ട് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്ക്...

Read More >>
ക്രോസ് വോട്ട് ചെയ്തതിന് പുറത്താക്കി; ഹരിയാന എംഎൽഎ കോൺ​ഗ്രസിൽ നിന്ന് ബിജെപിയിലേക്കെന്ന് സൂചന

Jul 25, 2022 08:55 AM

ക്രോസ് വോട്ട് ചെയ്തതിന് പുറത്താക്കി; ഹരിയാന എംഎൽഎ കോൺ​ഗ്രസിൽ നിന്ന് ബിജെപിയിലേക്കെന്ന് സൂചന

ക്രോസ് വോട്ട് ചെയ്തതിന് പുറത്താക്കി; ഹരിയാന എംഎൽഎ കോൺ​ഗ്രസിൽ നിന്ന് ബിജെപിയിലേക്കെന്ന് സൂചന...

Read More >>
പീഡനകേസിൽ ആരോപണവിധേയനായ കോൺഗ്രസ് നേതാവിനെ സസ്പൻഡ് ചെയ്തു

Jul 23, 2022 06:10 PM

പീഡനകേസിൽ ആരോപണവിധേയനായ കോൺഗ്രസ് നേതാവിനെ സസ്പൻഡ് ചെയ്തു

പീഡനകേസിൽ ആരോപണവിധേയനായ കോൺഗ്രസ് നേതാവിനെ സസ്പൻഡ്...

Read More >>
Top Stories