കോട്ടയം : കോട്ടയത്തെ യുഡിഎഫ് മാർച്ചിനിടെ പൊലീസിനെ ആക്രമിച്ച കേസിൽ ആറ് കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിൽ.കോട്ടയം ഈസ്റ്റ് പൊലീസാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്തത്.
കണ്ടാലറിയാവുന്ന 100 പേർക്കെതിരെയും കേസെടുത്തു. ഇന്നലെ യുഡിഎഫ് മാർച്ചിൽ ഉണ്ടായ സംഘർഷത്തെ തുടർന്നാണ് പൊലീസ് നടപടി. യുഡിഎഫ് മാർച്ചിൽ കോട്ടയം ഡിവൈഎസ്പി ജെ സന്തോഷ് കുമാർ ഉൾപ്പടെ മൂന്ന് പൊലീസുകാർക്ക് പരിക്കേറ്റിരുന്നു.
Case of assault on police; Six Congress activists arrested