വധശ്രമക്കേസിൽ പരിസ്ഥിതി പ്രവർത്തകൻ ആറുമുഖൻ പത്തിച്ചിറ അറസ്റ്റിൽ

വധശ്രമക്കേസിൽ പരിസ്ഥിതി പ്രവർത്തകൻ ആറുമുഖൻ പത്തിച്ചിറ അറസ്റ്റിൽ
Advertisement
Jun 25, 2022 10:38 PM | By Divya Surendran

പാലക്കാട്: വധശ്രമക്കേസിൽ പരിസ്ഥിതി പ്രവർത്തകൻ ആറുമുഖൻ പത്തിച്ചിറ അറസ്റ്റിൽ. പാലക്കാട് മുതലമടയിൽ വേർപിരിഞ്ഞു കഴിയുന്ന ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിക്കാൻ ശ്രമിച്ചഭർത്താവ് രാമനാഥനെ തിരിച്ചു വെട്ടിയ കേസിലാണ് ആറുമുഖനെ കൊല്ലങ്കോട് പോലിസ് അറസ്റ്റ് ചെയ്തത്.

Advertisement

തൃശ്ശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിൽ ഉള്ള രാമനാഥന്റെ മൊഴി എടുത്ത ശേഷം ആണ് പോലിസ് അറസ്റ്റിലേക്ക് കടന്നത്. സുധ, രാമനാഥൻ എന്നിവർക്ക് എതിരെയും വധശ്രമത്തിനു കേസ് എടുത്തിട്ടുണ്ട്.

ഇരുവരും ചികിത്സയിൽ ആയതിനാൽ തുടർ നടപടി വൈകും. ഇന്നലെ വൈകീട്ട് ഏഴുമണിയോടെ സുധ ജോലി ചെയ്യുന്ന ആറുമുഖന്റെ കമ്പനിയിൽ എത്തിയ രാമനാഥൻ സുധയെ വെട്ടി പരിക്കേൽപ്പിച്ചു. സുധയുടെ നിലവിളി കേട്ട് എത്തിയ ആറുമുഖൻ രാമനാഥനെ തിരിച്ചുവെട്ടി. രാമനാഥന് മുഖത്തുൾപ്പെടെ ഗുരുതര പരിക്കേറ്റിരുന്നു.

വധശ്രമ കുറ്റം ചുമത്തിയാണ് പോലീസ്അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ആറുമുഖനെ റിമാൻഡ് ചെയ്തു.കുറച്ചു ദിവസമായി, രാമനാഥനുമായി അകന്നു കഴിയുകയായിരുന്നു ഭാര്യ സുധ. രാമനാഥനൊപ്പം പോകുന്നതു സംബന്ധിച്ച് മധ്യസ്ഥം നടന്നെങ്കിലും സുധ പോകാൻ കൂട്ടാക്കിയില്ല.

ഇതിനിടെ സുധയ്ക്ക് ഒപ്പമുള്ള ചിത്രങ്ങൾ ആറുമുഖൻ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. ഇതിൽ പ്രകോപിതൻ ആയാണ് രാമനാഥൻ സുധയെ ആക്രമിക്കാൻ തുനിഞ്ഞത്.

Environmental activist Arumugam Pathichira arrested for chopping off his wife

Next TV

Related Stories
ഹൈബിൻ ഈഡൻ എംപിക്കെതിരായ ലൈംഗിക പീഡന കേസിൽ തെളിവില്ലെന്ന് സിബിഐ

Aug 14, 2022 08:48 AM

ഹൈബിൻ ഈഡൻ എംപിക്കെതിരായ ലൈംഗിക പീഡന കേസിൽ തെളിവില്ലെന്ന് സിബിഐ

ഹൈബിൻ ഈഡൻ എംപിക്കെതിരായ ലൈംഗിക പീഡന കേസിൽ തെളിവില്ലെന്ന് സിബിഐ സംഘം കോടതിയിൽ റിപ്പോർട്ട്...

Read More >>
വിദ്യാർത്ഥി നദിയിൽ ചാടി ആത്മഹത്യ ചെയ്തു

Aug 14, 2022 07:26 AM

വിദ്യാർത്ഥി നദിയിൽ ചാടി ആത്മഹത്യ ചെയ്തു

ശനിയാഴ്ച രാവിലെ വീട്ടിൽ നിന്ന്...

Read More >>
എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനാഘോഷത്തിനൊരുങ്ങി രാജ്യം

Aug 14, 2022 07:19 AM

എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനാഘോഷത്തിനൊരുങ്ങി രാജ്യം

ചെങ്കോട്ടയിൽ നാളെ രാവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ പതാക ഉയർത്തും. തുടർന്ന്...

Read More >>
പ്രായപൂ‍ർത്തിയാവാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ബന്ധു അറസ്റ്റിൽ

Aug 14, 2022 07:13 AM

പ്രായപൂ‍ർത്തിയാവാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ബന്ധു അറസ്റ്റിൽ

ബന്ധുവായ പെണ്‍കുട്ടിയെ രാത്രി ബൈക്കില്‍ കൊണ്ട് പോയി...

Read More >>
കോഴിക്കോട് കുറ്റ്യാടിയിൽ തലക്കടിയേറ്റ് മരിച്ച വിഷ്ണുവിന്റെ മൃതദേഹം സംസ്‌ക്കരിച്ചു

Aug 13, 2022 08:39 PM

കോഴിക്കോട് കുറ്റ്യാടിയിൽ തലക്കടിയേറ്റ് മരിച്ച വിഷ്ണുവിന്റെ മൃതദേഹം സംസ്‌ക്കരിച്ചു

കുറ്റ്യാടി കൈവേലിയിൽ തലക്കടിയേറ്റ് മരിച്ച വിഷ്ണുവിന്റെ മൃതദേഹം...

Read More >>
Top Stories