ബാലുശ്ശേരിയിലെ ആൾക്കൂട്ട ആക്രമണക്കേസ്; ഇന്ന് കൂടുതൽ അറസ്റ്റ് ഉണ്ടാകും

ബാലുശ്ശേരിയിലെ ആൾക്കൂട്ട ആക്രമണക്കേസ്; ഇന്ന് കൂടുതൽ അറസ്റ്റ് ഉണ്ടാകും
Jun 25, 2022 10:41 AM | By Vyshnavy Rajan

കോഴിക്കോട് : കോഴിക്കോട് ബാലുശ്ശേരിയിലെ ആൾക്കൂട്ട ആക്രമണ കേസിൽ ഇന്ന് കൂടുതൽ പ്രതികളുടെ അറസ്റ്റ് ഉണ്ടാകും. ഒരു ഡിവൈഎഫ്ഐ പ്രവർത്തകൻ ഉൾപ്പെടെ അഞ്ച് പേരുടെ അറസ്റ്റാണ് ഇന്നലെ പൊലീസ് രേഖപ്പെടുത്തിയത്.

ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറി ജിഷ്ണുവിനെ ആക്രമിച്ചത് ലീഗ് – എസ്‍ഡിപിഐ പ്രവർത്തകരാണെന്ന ശക്തമായ പ്രചാരണം ഡിവൈെഎഫ്ഐ നടത്തുന്നതിനിടെയാണ് സ്വന്തം പ്രവർത്തകൻ അറസ്റ്റിലായത്. കണ്ടാലറിയാവുന്നവർ ഉൾപ്പെടെ 29 പേരെയാണ് കേസിൽ പ്രതി ചേർത്തിട്ടുള്ളത്.

നജാഫിന്‍റെ മൊഴിയിലാണ് ജിഷ്ണുവിനെതിരെ പൊലീസ് കേസെടുത്തത്. പിന്നാലെയാണ് ജിഷ്ണുവിനെതിരെ ആള്‍ക്കൂട്ട ആക്രമണം ഉണ്ടായി എന്ന തരത്തില്‍ പരാതി വന്നത്. എന്നാല്‍, നാജാഫ് ഡിവൈഎഫ്ഐയുടെ സജീവ പ്രവർത്തകൻ അല്ലെന്ന് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്‍റ് വസീഫ് വ്യക്തമാക്കി.


എസ്‍ഡിപിഐയുടെ പോസ്റ്റർ നശിപ്പിച്ചെന്ന പേരിലാണ് ബാലുശ്ശേരിയിൽ കഴിഞ്ഞ ദിവസം ഡിവൈഎഫ്ഐ പ്രവർത്തകനായ യുവാവിനെ ആൾക്കൂട്ടം ക്രൂരമായി മർദിച്ചത്. രാഷ്ടീയ വിരോധമാണ് ജിഷ്ണുവിന് നേരെയുണ്ടായ ആക്രമണത്തിന് കാരണമെന്നാണ് പൊലീസിന്റെ എഫ്ഐആറിൽ പറയുന്നത്.

ജിഷ്ണുവിനെ ജാതിപ്പേര് പറഞ്ഞ് അധിക്ഷേപിച്ചുവെന്നും വെള്ളത്തിൽ മുക്കികൊല്ലാൻ ശ്രമിച്ചുവെന്നും എഫ്ഐആറിലുണ്ട്. ബാലുശ്ശേരിക്കടുത്ത് പാലൊളിമുക്കിലാണ് ഡിവൈഎഫ്ഐ ത്രിക്കുറ്റിശ്ശേരി ബ്ലോക്ക് കമ്മിറ്റി അംഗമായ ജിഷ്ണുവിനെ 30 ഓളം പേർ ചേര്‍ന്ന് വളഞ്ഞിട്ടാക്രമിച്ചത്.

Balussery mob attack case; There will be more arrests today

Next TV

Related Stories
#Hacked | ജഡ്ജിയുടെ ചേംബറിൽ‌ തള്ളിക്കയറാൻ ശ്രെമം; തടഞ്ഞ പൊലീസ് ഉദ്യോഗസ്ഥന് വെട്ടേറ്റു

Mar 28, 2024 06:01 PM

#Hacked | ജഡ്ജിയുടെ ചേംബറിൽ‌ തള്ളിക്കയറാൻ ശ്രെമം; തടഞ്ഞ പൊലീസ് ഉദ്യോഗസ്ഥന് വെട്ടേറ്റു

പിന്നീട് ജഡ്‌ജിയുടെ ചേംബറിൽ തള്ളിക്കയറാൻ ശ്രമിച്ചു. ഇതു പൊലീസ് ഉദ്യോഗസ്‌ഥർ തടഞ്ഞു. രമേശിനെ കോടതിയിൽനിന്നു...

Read More >>
#death | ഓടുന്ന ട്രെയിനിൽ ചാടിക്കയറുന്നതിനിടെ ട്രാക്കിലേക്ക് വീണ് യുവാവിന് ദാരുണാന്ത്യം

Mar 28, 2024 05:12 PM

#death | ഓടുന്ന ട്രെയിനിൽ ചാടിക്കയറുന്നതിനിടെ ട്രാക്കിലേക്ക് വീണ് യുവാവിന് ദാരുണാന്ത്യം

ഉച്ചക്ക് രണ്ടരയോടെ കാസർകോട് റെയിൽവേ സ്‌റ്റേഷനിലാണ് അപകടം...

Read More >>
#sexualasult |  പീഡനക്കേസിൽ പേരാമ്പ്ര സ്വദേശിക്ക് പതിനേഴരവർഷം കഠിനതടവ്

Mar 28, 2024 04:47 PM

#sexualasult | പീഡനക്കേസിൽ പേരാമ്പ്ര സ്വദേശിക്ക് പതിനേഴരവർഷം കഠിനതടവ്

മേപ്പയ്യൂർ പോലീസ് സ്റ്റേഷനിൽ ലഭിച്ച പരാതി സീനിയർ സിവിൽ പോലീസ് ഓഫീസർ എൻ.എം. ഗീത...

Read More >>
#fireforce | ആയഞ്ചേരിയിൽ വൃത്തിയാക്കുന്നതിനിടെ കിണറ്റിൽ അകപ്പെട്ട യുവാവിനെ രക്ഷപ്പെടുത്തി

Mar 28, 2024 04:44 PM

#fireforce | ആയഞ്ചേരിയിൽ വൃത്തിയാക്കുന്നതിനിടെ കിണറ്റിൽ അകപ്പെട്ട യുവാവിനെ രക്ഷപ്പെടുത്തി

വിവരമറിയിച്ചതിനെ തുടർന്ന്, എ എസ് ടി ഒ വിജിത്ത് കുമാറിൻ്റെ നേതൃത്വത്തിൽ സ്ഥലത്തെത്തിയ വടകര അഗ്നി രക്ഷസേന റെസ്ക്യൂ നെറ്റിന്റെ സഹായത്തോടെ യുവാവിനെ...

Read More >>
#robbed  |  എടിഎമ്മില്‍ നിറയ്ക്കാനുള്ള 50 ലക്ഷം കവര്‍ന്നത് ഒരാളല്ല, സംഘമെന്ന് നിഗമനം; അന്വേഷണം കര്‍ണാടകത്തിലേക്കും

Mar 28, 2024 04:34 PM

#robbed | എടിഎമ്മില്‍ നിറയ്ക്കാനുള്ള 50 ലക്ഷം കവര്‍ന്നത് ഒരാളല്ല, സംഘമെന്ന് നിഗമനം; അന്വേഷണം കര്‍ണാടകത്തിലേക്കും

ഇന്നലെ ഉച്ചയ്ക്കാണ് ഉപ്പളയിലെ എടിഎമ്മില്‍ നിറയ്ക്കാന്‍ കൊണ്ട് വന്ന അരക്കോടി രൂപ വാഹനത്തില്‍ നിന്ന്...

Read More >>
#MVGovindan | സ്മൃതികുടീരങ്ങൾ വികൃതമാക്കിയത് സംഘർഷം സൃഷ്ടിക്കുവാനുള്ള ബോധപൂർവ്വ ശ്രമം - എം വി ​ഗോവിന്ദൻ

Mar 28, 2024 04:34 PM

#MVGovindan | സ്മൃതികുടീരങ്ങൾ വികൃതമാക്കിയത് സംഘർഷം സൃഷ്ടിക്കുവാനുള്ള ബോധപൂർവ്വ ശ്രമം - എം വി ​ഗോവിന്ദൻ

മറ്റ്‌ സ്‌തൂപങ്ങളുടെ പേര്‌ എഴുതിയ ഭാഗങ്ങൾ അപ്പാടെ കരി ഓയിൽ ഒഴിച്ച...

Read More >>
Top Stories