കോഴിക്കോട് നടുറോഡില്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ കൂട്ടത്തല്ല്

കോഴിക്കോട് നടുറോഡില്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ കൂട്ടത്തല്ല്
Oct 14, 2021 11:35 AM | By Vyshnavy Rajan

കോഴിക്കോട് : കോഴിക്കോട് കൊടുവള്ളിയില്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ നടുറോഡില്‍ കൂട്ടത്തല്ല്. പരീക്ഷ കഴിഞ്ഞ് സ്‌കൂളിന് പുറത്തിറങ്ങിയതിന് പിന്നാലെയാണ് കൂട്ടത്തല്ലുണ്ടായത്. കുട്ടികള്‍ തമ്മില്‍ അടികൂടുന്ന ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

വിദ്യാര്‍ത്ഥികളെ നിലത്തിട്ട് ചവിട്ടുന്നതിന്റെ അടക്കമുള്ള ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. കോഴിക്കോട് കരുവന്‍പൊയില്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലേയും കൊടുവള്ളി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലേയും പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ തമ്മിലാണ് സംഘര്‍ഷമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്.

പത്താം ക്ലാസില്‍ ഒരുമിച്ച്‌ പഠിച്ചവരായിരുന്നു ഇവര്‍. എന്നാല്‍ കുട്ടികള്‍ തമ്മിലുള്ള വൈരാഗ്യം കനത്തതോടെയാണ് ഇത് സംഘര്‍ഷമായത്. പരീക്ഷയ്‌ക്കായി വിദ്യാര്‍ത്ഥികള്‍ സ്‌കൂളില്‍ എത്തുമ്ബോള്‍തന്നെ സംഘര്‍ഷമുണ്ടാകാനുള്ള സാധ്യത അധികൃതര്‍ മുന്നില്‍ കണ്ടിരുന്നു. ഇത് ഒഴിവാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചു.

ഇതിന് പിന്നാലെ സ്‌കൂളിന് പുറത്തിറങ്ങിയതോടെയാണ് ഇവര്‍ വഴക്കുണ്ടാക്കിയത്. രണ്ട് സ്‌കൂളുകളുടെയും സമീപമുള്ള ചൂണ്ടപ്പുറത്ത് വെച്ചായിരുന്നു കൂട്ടത്തല്ല്. ഒടുവില്‍ നാട്ടുകാര്‍ ഇപെട്ടാണ് ഇത് നിയന്ത്രിച്ചത്. സംഭവത്തില്‍ പരാതി നല്‍കാത്തതിനാല്‍ പോലീസ് കേസെടുത്തിട്ടില്ലെന്നാണ് വിവരം.

Kozhikode Nadu Road is not a group of students

Next TV

Related Stories
അര്‍ധനഗ്നയായി, ഷാള്‍ വായില്‍ തിരുകികയറ്റിയ നിലയില്‍; വിദ്യാര്‍ത്ഥിനി അഭയം തേടിയ വീട്ടമ്മയുടെ വാക്കുകള്‍

Oct 26, 2021 02:35 PM

അര്‍ധനഗ്നയായി, ഷാള്‍ വായില്‍ തിരുകികയറ്റിയ നിലയില്‍; വിദ്യാര്‍ത്ഥിനി അഭയം തേടിയ വീട്ടമ്മയുടെ വാക്കുകള്‍

വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച പതിനഞ്ചുകാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. തെളിവായി സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ച തിന്റെ...

Read More >>
വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതിയായ പതിനഞ്ചുകാരനെ കുടുക്കിയത് സിസി ടിവി ദൃശ്യങ്ങള്‍

Oct 26, 2021 02:09 PM

വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതിയായ പതിനഞ്ചുകാരനെ കുടുക്കിയത് സിസി ടിവി ദൃശ്യങ്ങള്‍

വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതി പതിനഞ്ചുകാരനെ കുടുക്കിയത് സിസി ടിവി ദൃശ്യങ്ങള്‍...

Read More >>
കൊണ്ടോട്ടിയിലെ ബലാത്സംഗ ശ്രമം; പതിനഞ്ചുകാരനായ പ്രതി കസ്റ്റഡിയിൽ

Oct 26, 2021 01:56 PM

കൊണ്ടോട്ടിയിലെ ബലാത്സംഗ ശ്രമം; പതിനഞ്ചുകാരനായ പ്രതി കസ്റ്റഡിയിൽ

കൊണ്ടോട്ടി കോട്ടുക്കരയിൽ പെൺകുട്ടിയെ റോഡില്‍ നിന്ന് പിടിച്ചുകൊണ്ടുപോയി ബലാത്സംഗം ചെയ്യാൻ ശ്രമിച്ച കേസില്‍ പതിനഞ്ചുകാരന്‍ പൊലീസ്...

Read More >>
സിപിഐഎം നേതാവിന്‍റെ വീടിന് നേര്‍ക്ക് പടക്കമെറിഞ്ഞു; വീട്ടുപകരണങ്ങള്‍ അടിച്ച് തകര്‍ത്തു

Oct 26, 2021 01:38 PM

സിപിഐഎം നേതാവിന്‍റെ വീടിന് നേര്‍ക്ക് പടക്കമെറിഞ്ഞു; വീട്ടുപകരണങ്ങള്‍ അടിച്ച് തകര്‍ത്തു

തിരുവനന്തപുരം വിളപ്പിൽശാലയിൽ പേയാട് സിപിഐ (എം) ഏരിയ കമ്മിറ്റി അംഗമായ വിട്ടിയം ഫാത്തിമ്മ മൻസിലിൽ അസീസിന്‍റെ വീടിന് നേരെ...

Read More >>
വിവാദപരാമർശത്തില്‍ പരാതി നൽകി ആര്യാ രാജേന്ദ്രൻ; ഖേദം പ്രകടിപ്പിച്ച് കെ. മുരളീധരൻ

Oct 26, 2021 01:02 PM

വിവാദപരാമർശത്തില്‍ പരാതി നൽകി ആര്യാ രാജേന്ദ്രൻ; ഖേദം പ്രകടിപ്പിച്ച് കെ. മുരളീധരൻ

സ്ത്രീവിരുദ്ധ പരാമർശം നടത്തിയതിന്‍റെ പേരിൽ കെ മുരളീധരൻ എംപിക്കെതിരെ തിരുവനന്തപുരം കോർപ്പറേഷൻ മേയർ ആര്യാ രാജേന്ദ്രൻ മ്യൂസിയം പൊലീസിൽ പരാതി...

Read More >>
അധ്യാപികയെ ജാതിപ്പേര് വിളിച്ച് അപമാനിച്ച ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ജയിലില്‍; ജാമ്യ ഹര്‍ജി ഇന്ന് പരിഗണിക്കും

Oct 26, 2021 12:50 PM

അധ്യാപികയെ ജാതിപ്പേര് വിളിച്ച് അപമാനിച്ച ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ജയിലില്‍; ജാമ്യ ഹര്‍ജി ഇന്ന് പരിഗണിക്കും

ആദിവാസി കുട്ടികൾ പഠിക്കുന്ന സ്കൂ‍ളിൻ്റെ ആവശ്യങ്ങള്‍ ചർച്ച ചെയ്യാൻ എത്തിയ അധ്യാപികയെ ഗ്രാമ പഞ്ചായത്ത് ഓഫീസിൽ വെച്ച് ജാതി പേര് വിളിച്ച് അപമാനിച്ച...

Read More >>
Top Stories