ബാലുശ്ശേരിയിലെ ആൾക്കൂട്ട മർദ്ദന ക്കേസ്; ഡിവൈഎഫ്ഐ പ്രവർത്തകൻ ഉൾപ്പെടെ അഞ്ച് പേർ അറസ്റ്റിൽ

ബാലുശ്ശേരിയിലെ ആൾക്കൂട്ട മർദ്ദന ക്കേസ്; ഡിവൈഎഫ്ഐ പ്രവർത്തകൻ ഉൾപ്പെടെ അഞ്ച് പേർ അറസ്റ്റിൽ
Jun 24, 2022 04:23 PM | By Vyshnavy Rajan

കോഴിക്കോട് : ബാലുശ്ശേരിയിലെ ആൾക്കൂട്ട മർദ്ദന കേസിൽ ഡിവൈഎഫ്ഐ പ്രവർത്തകൻ ഉൾപ്പെടെ അഞ്ച് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. ഡിവൈഎഫ്ഐ പ്രവർത്തകൻ നജാഫ് ഫാരിസ്, മുസ്ലിം ലീഗ് പ്രവർത്തകരായ മുഹമ്മദ് സാലി, റിയാസ്, വെൽഫെയർ പാർട്ടി പ്രവർത്തകൻ മുഹമ്മദ് ഇജാസ്, ഷാലിദ് എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്.


മർദ്ദനമേറ്റ ജിഷ്ണുവിനെതിരെ പരാതി നൽകിയത് നജാഫ് ഫാരിസാണെന്ന വിവരം നേരത്തെ പുറത്തുവന്നിരുന്നു. നജാഫിന്‍റെ മൊഴിയിലാണ് ജിഷ്ണുവിനെതിരെ പൊലീസ് കേസെടുത്തത്. പിന്നാലെയാണ് ജിഷ്ണുവിനെതിരെ ആള്‍ക്കൂട്ട ആക്രമണം ഉണ്ടായി എന്ന തരത്തില്‍ പരാതി വന്നത്.

എസ്‍ഡിപിഐയുടെ പോസ്റ്റർ നശിപ്പിച്ചെന്ന പേരിലാണ് ബാലുശ്ശേരിയിൽ കഴിഞ്ഞ ദിവസം ഡിവൈഎഫ്ഐ പ്രവർത്തകനായ യുവാവിനെ ആൾക്കൂട്ടം ക്രൂരമായി മർദ്ദിച്ചത്. സംഭവത്തിൽ 29 പേർക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ് കേസെടുത്തിട്ടുണ്ട്.


രാഷ്ടീയ വിരോധമാണ് ജിഷ്ണുവിന് നേരെയുണ്ടായ ആക്രമണത്തിന് കാരണമെന്നാണ് പൊലീസിന്റെ എഫ്ഐആറിൽ പറയുന്നത്. ജിഷ്ണുവിനെ ജാതിപ്പേര് പറഞ്ഞ് അധിക്ഷേപിച്ചുവെന്നും വെള്ളത്തിൽ മുക്കികൊല്ലാൻ ശ്രമിച്ചുവെന്നും എഫ്ഐആറിലുണ്ട്.

Balussery mob violence case; Five people, including a DYFI activist, have been arrested

Next TV

Related Stories
#drowned | കൂട്ടുകാരുമൊത്ത് കുളത്തിൽ കുളിക്കുന്നതിനിടെ പത്ത് വയസുകാരൻ മുങ്ങി മരിച്ചു

Apr 18, 2024 11:12 PM

#drowned | കൂട്ടുകാരുമൊത്ത് കുളത്തിൽ കുളിക്കുന്നതിനിടെ പത്ത് വയസുകാരൻ മുങ്ങി മരിച്ചു

ഉടൻ തന്നെ പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും...

Read More >>
#shock | ഫുട്ബോൾ കളിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് വിദ്യാർത്ഥി മരിച്ചു

Apr 18, 2024 11:04 PM

#shock | ഫുട്ബോൾ കളിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് വിദ്യാർത്ഥി മരിച്ചു

ഇത് എടുക്കാനായി പോയപ്പോഴാണ് മതിലിനോട് ചേർന്ന വൈദ്യുതി തൂണിൽ നിന്ന് വൈദ്യുതാഘാതമേറ്റത്. കേരളപുരം സെന്റ് വിൻസെന്റ് സ്കൂളിലെ പത്താം ക്ലാസ്...

Read More >>
#arrest |ജോലി തർക്കത്തിൽ ദേഷ്യം, പെരുമ്പാവൂരിൽ കമ്പനി ഗോഡൗണിന് തീയിട്ട ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ

Apr 18, 2024 11:01 PM

#arrest |ജോലി തർക്കത്തിൽ ദേഷ്യം, പെരുമ്പാവൂരിൽ കമ്പനി ഗോഡൗണിന് തീയിട്ട ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ

കഴിഞ്ഞ ഒൻപതാം തീയ്യതി ചേലാമറ്റം അമ്പലം റോഡിലുള്ള ഫ്രണ്ട്സ് പോളി പ്ലാസ്റ്റ് എന്ന കമ്പനിയുടെ ഗോഡൗണിനാണ് ഇയാൾ...

Read More >>
#murder | കോഴിക്കോട് നാടുകാണി ചുരത്തിലെ കൊലപാതകം; അവസാന പ്രതിയും പിടിയിൽ

Apr 18, 2024 10:50 PM

#murder | കോഴിക്കോട് നാടുകാണി ചുരത്തിലെ കൊലപാതകം; അവസാന പ്രതിയും പിടിയിൽ

ക​ഴി​ഞ്ഞ ന​വം​ബ​റി​ൽ കോ​ഴി​ക്കോ​ട് പു​തി​യ ബ​സ് സ്റ്റാ​ൻ​ഡി​ൽ​നി​ന്ന് സൈ​ന​ബ​യെ കാ​റി​ൽ ക​യ​റ്റി കൊ​ണ്ടു​പോ​യി ഷാ​ൾ ക​ഴു​ത്തി​ൽ മു​റു​ക്കി...

Read More >>
#Rahulmamkootathil  |'ആരെ കൊല്ലാനാണ് ബോംബുകള്‍ ഉണ്ടാക്കിക്കൂട്ടുന്നത്?' സിപിഐഎം നേതൃത്വത്തോട് രാഹുല്‍ മാങ്കൂട്ടത്തില്‍

Apr 18, 2024 10:10 PM

#Rahulmamkootathil |'ആരെ കൊല്ലാനാണ് ബോംബുകള്‍ ഉണ്ടാക്കിക്കൂട്ടുന്നത്?' സിപിഐഎം നേതൃത്വത്തോട് രാഹുല്‍ മാങ്കൂട്ടത്തില്‍

ആരെ കൊല്ലാനാണ് ബോംബുകള്‍ നിര്‍മ്മിക്കുന്നതെന്ന് രാഹുല്‍ ഫേസ്ബുക്ക് പോസ്റ്റില്‍...

Read More >>
Top Stories