ബാലുശ്ശേരിയിലെ ആൾക്കൂട്ട മർദ്ദന കേസിൽ വൻ വഴിത്തിരിവ്; പരാതി നൽകിയത് ഡിവൈഎഫ്ഐ പ്രവർത്തകൻ

ബാലുശ്ശേരിയിലെ ആൾക്കൂട്ട മർദ്ദന കേസിൽ വൻ വഴിത്തിരിവ്; പരാതി നൽകിയത് ഡിവൈഎഫ്ഐ പ്രവർത്തകൻ
Jun 24, 2022 02:14 PM | By Vyshnavy Rajan

കോഴിക്കോട് : ബാലുശ്ശേരിയിലെ ആൾക്കൂട്ട മർദ്ദന കേസിൽ വൻ വഴിത്തിരിവ്. മർദ്ദനമേറ്റ ജിഷ്ണുവിനെതിരെ പരാതി നൽകിയത് ഡിവൈഎഫ്ഐ പ്രവർത്തകൻ നജാഫ് ഫാരിസാണെന്ന വിവരമാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.

ഡിവൈഎഫ്ഐ പ്രവർത്തകൻ നജാഫ് ഫാരിസ് പൊലീസ് കസ്റ്റഡിയിലാണ്. നജാഫിന്‍റെ മൊഴിയിലാണ് ജിഷ്ണുവിനെതിരെ പൊലീസ് കേസെടുത്തത്. പിന്നാലെയാണ് ജിഷ്ണുവിനെതിരെ ആള്‍ക്കൂട്ട ആക്രമണം ഉണ്ടായി എന്ന തരത്തില്‍ പരാതി വന്നത്. അതേസമയം, ഡിവൈഎഫ്ഐ പ്രവർത്തകനെ കേസിൽ നിന്നൊഴിവാക്കാൻ പൊലീസിന് മേൽ സമ്മർദ്ദം നടക്കുന്നുണ്ട്.

അതേസമയം, കേസിൽ കസ്റ്റഡിയിലായവരുടെ എണ്ണം അഞ്ചായി. തിരുവോട് സ്വദേശികളായ മുഹമ്മദ്‌സാലി, മുഹമ്മദ്‌ ഇജാസ് തുടങ്ങിയവരെയാണ് ബാലുശ്ശേരി പൊലീസ് കസ്റ്റഡിയിലെടുത്തത്. സംഭവത്തിൽ 29 പേർക്കെതിരെയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തത്.

ഇവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും. കസ്റ്റഡിയിലുള്ളവരുടെ രാഷ്ട്രീയ ബന്ധം തൽക്കാലം പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. മറ്റുള്ളവർക്കായി അന്വേഷണം ഊർജിതമാക്കിയെന്ന് പൊലീസ് അറിയിച്ചു.

എസ്ഡിപിഐയുടെ പോസ്റ്റർ നശിപ്പിച്ചെന്ന പേരിലാണ് ബാലുശ്ശേരിയിൽ കഴിഞ്ഞ ദിവസം ഡിവൈഎഫ്ഐ പ്രവർത്തകനായ യുവാവിനെ ആൾക്കൂട്ടം ക്രൂരമായി മർദ്ദിച്ചത്. സംഭവത്തിൽ 29 പേർക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ് കേസെടുത്തിട്ടുണ്ട്.

രാഷ്ടീയ വിരോധമാണ് ജിഷ്ണുവിന് നേരെയുണ്ടായ ആക്രമണത്തിന് കാരണമെന്നാണ് പൊലീസിന്റെ എഫ്ഐആറിൽ പറയുന്നത്. ജിഷ്ണുവിനെ ജാതിപ്പേര് പറഞ്ഞ് അധിക്ഷേപിച്ചുവെന്നും വെള്ളത്തിൽ മുക്കികൊല്ലാൻ ശ്രമിച്ചുവെന്നും എഫ്ഐആറിലുണ്ട്.

A major turning point in the Balussery mob violence case; The complaint was lodged by a DYFI activist

Next TV

Related Stories
#PKKunhalikutty | 'ഇടതുപക്ഷത്തിന് ന്യൂനപക്ഷത്തെ കാക്കാൻ പറ്റില്ല'- പി.കെ കുഞ്ഞാലിക്കുട്ടി

Apr 25, 2024 11:27 AM

#PKKunhalikutty | 'ഇടതുപക്ഷത്തിന് ന്യൂനപക്ഷത്തെ കാക്കാൻ പറ്റില്ല'- പി.കെ കുഞ്ഞാലിക്കുട്ടി

'സമസ്തയും ലീഗുമായി ഉള്ള ബന്ധത്തെ കുറിച്ച് സാദിഖല തങ്ങൾ പറഞ്ഞതാണ്. ഈ ബന്ധത്തിൽ പോറൽ ഏൽപ്പിക്കാൻ ആർക്കും...

Read More >>
#KSurendran | വയനാട്ടിലെ ആദിവാസി സമൂഹത്തോട് എൽഡിഎഫും യുഡിഎഫും മാപ്പു പറയണം - കെ.സുരേന്ദ്രൻ

Apr 25, 2024 10:56 AM

#KSurendran | വയനാട്ടിലെ ആദിവാസി സമൂഹത്തോട് എൽഡിഎഫും യുഡിഎഫും മാപ്പു പറയണം - കെ.സുരേന്ദ്രൻ

പരാജയഭീതിയാണ് കോൺഗ്രസിൻ്റെ അസ്വസ്ഥതയ്ക്ക് പിന്നിൽ. രാഹുൽ ഗാന്ധി 5 വർഷം കൊണ്ട് ആദിവാസികൾക്ക് എന്തു കൊടുത്തു എന്നതാണ്...

Read More >>
#goldrate |സ്വർണവില കുറഞ്ഞു; ഇന്നത്തെ പവൻ വില അറിയാം

Apr 25, 2024 10:53 AM

#goldrate |സ്വർണവില കുറഞ്ഞു; ഇന്നത്തെ പവൻ വില അറിയാം

ആറ് ദിവസംകൊണ്ട് 1520 രൂപയാണ് കുറഞ്ഞത്....

Read More >>
#Attempttoinsult |തൃശ്ശൂർ പൂരത്തിനിടെ വിദേശ വനിതയെ അപമാനിക്കാൻ ശ്രമം

Apr 25, 2024 10:44 AM

#Attempttoinsult |തൃശ്ശൂർ പൂരത്തിനിടെ വിദേശ വനിതയെ അപമാനിക്കാൻ ശ്രമം

ഇംഗ്ലണ്ടിൽ നിന്നുള്ള വ്ലോഗർക്ക് നേരെയായിരുന്നു അതിക്രമം....

Read More >>
#accident |ദേശീയപാതയില്‍ കൊടകരയ്ക്കടുത്ത് ലോറി മറിഞ്ഞു; മൂന്ന് മണിക്കൂര്‍ ഗതാഗതം തടസപ്പെട്ടു

Apr 25, 2024 10:40 AM

#accident |ദേശീയപാതയില്‍ കൊടകരയ്ക്കടുത്ത് ലോറി മറിഞ്ഞു; മൂന്ന് മണിക്കൂര്‍ ഗതാഗതം തടസപ്പെട്ടു

തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് എത്തേണ്ട ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ള ദീര്‍ഘദൂര യാത്രക്കാര്‍ ഇത് മൂലം...

Read More >>
#AntoAnthony | പോളിങ് ഉദ്യോഗസ്ഥരുടെ പട്ടിക സിപിഎം അനുകൂല സംഘടന ചോര്‍ത്തി; ഗുരുതര ആരോപണവുമായി ആന്‍റോ ആന്‍റണി

Apr 25, 2024 10:28 AM

#AntoAnthony | പോളിങ് ഉദ്യോഗസ്ഥരുടെ പട്ടിക സിപിഎം അനുകൂല സംഘടന ചോര്‍ത്തി; ഗുരുതര ആരോപണവുമായി ആന്‍റോ ആന്‍റണി

പോളിങ് ഉദ്യോഗസ്ഥരുടെ പട്ടിക വാട്സ് ആപ്പില്‍ പ്രചരിക്കുകയാണ്. കള്ളവോട്ട് ചെയ്യാനുള്ള സിപിഎമ്മിന്‍റെ...

Read More >>
Top Stories