തിരുവനന്തപുരം : മോൻസൺ മാവുങ്കൽ ഉൾപ്പെട്ട തട്ടിപ്പ് കേസിലെ ഇടനിലക്കാരി അനിതാ പുല്ലയിൽ(anitha pullayil) ലോകകേരള സഭ (lakakerala sabha)നടക്കുമ്പോൾ നിയമസഭാ മന്ദിരത്തിലെത്തിയതിൽ നടപടി ഇന്നുണ്ടാകും.
സ്പീക്കർ(speaker) എം.ബി.രാജേഷ് 10.15ന് വാർത്താസമ്മേളനം നടത്തി നടപടി വിശദീകരിക്കും. സഭാ ടീവിക്ക് ഒടിടി സഹായം നൽകുന്ന ബിട്രൈയിറ്റ് സൊലൂഷനിലെ ജീവനക്കാരുടെ സഹായത്തോടെയാണ് അനിത പുല്ലയിൽ എത്തിയതെന്നാണ് ചീഫ് മാർഷലിന്റെ റിപ്പോർട്ട്.
സഭാ ടിവി ഓപ്പൺ ഫോറത്തിൽ പങ്കെടുക്കാനുള്ള ക്ഷണക്കത്ത് അനിതയുടെ കൈവശം ഉള്ളത് കൊണ്ടാണ് കടത്തിവിട്ടതെന്നാണ് സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥരുടെ മൊഴി.
സ്പീക്കർക്ക് കൈമാറിയ റിപ്പോർട്ടിന്മേലാണ് ഇന്ന് നടപടി പ്രഖ്യാപിക്കുക. അനിതക്ക് സഹായം നൽകിയ ബിട്രൈയിറ്റ് സൊലൂഷനുമായുള്ള കരാർ റദ്ദാക്കാനാണ് സാധ്യത.
At the Assembly building in Anithapulla; Action today