സ്ത്രീകളെ ശല്യം ചെയ്തെന്ന പരാതിയിൽ പൊലീസുകാരന് സസ്പെൻഷൻ

സ്ത്രീകളെ ശല്യം ചെയ്തെന്ന പരാതിയിൽ പൊലീസുകാരന് സസ്പെൻഷൻ
Advertisement
Jun 24, 2022 07:00 AM | By Anjana Shaji

പത്തനംതിട്ട : പത്തനംതിട്ടയിൽ സ്ത്രീകളെ ശല്യം ചെയ്തെന്ന പരാതിയിൽ പൊലീസുകാരന് സസ്പെൻഷൻ. പത്തനംതിട്ട സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ എസ് അഭിലാഷിനെതിരെയാണ് നടപടി.

കസ്റ്റഡിയിലെടുത്ത പ്രതിയുടെ മൊബൈൽ ഫോണിൽ നിന്ന് പെൺകുട്ടികളുടെ നമ്പറെടുത്താണ് പൊലീസുകാരൻ അശ്ലീല സന്ദേശം അയച്ചത്. കൊല്ലം സ്വദേശിയായ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ജില്ലാ പൊലീസ് മേധാവി സ്വപ്നിൽ മധ്കർ മഹാജന്റെ നടപടി.

കഴിഞ്ഞ ദിവസം പത്തനംതിട്ട പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത സാന്പത്തിക ക്രമക്കേട് കേസിലെ പ്രതിയുടെ ഫോണാണ് പൊലീസുകരാൻ ദുരുപയോഗം ചെയ്തത്. പ്രതിയുടെ ഫോൺ പരിശോധിക്കുന്നതിനിടയിലാണ് പൊലീസുകരാൻ അയാളുടെ സ്വകാര്യ വാട്സആപ്പ് സന്ദേശങ്ങളും പെൺസുഹൃത്ത് അയച്ച ഫോട്ടോസും ദൃശ്യങ്ങളും സ്വന്തം ഫോണിലേക്ക് മാറ്റിയത്.

ഈ ഫോട്ടോസും ദൃശ്യങ്ങളും യുവതിക്ക് അയച്ചു കൊടുക്കുകയും ഭീഷണിപ്പെടുത്തുകയും ചെയതു. കസ്റ്റഡിയിലുണ്ടായിരുന്ന പ്രതിയുടെ ഫോണിൽ നിന്ന് പൊലീസുകാരൻ യുവതിയെ വീഡിയോ കോൾ വിളിക്കുകയും ചെയ്തു.

മറ്റ് ചില സ്ത്രീകളോടും സമാന രീതിയിൽ പൊലീസ്കാരൻ പെരുമാറിയെന്നും പരാതിയിലുണ്ട്. ജില്ലാ പൊലീസ് മേധാവിക്ക് കിട്ടിയ പരാതിയിൽ സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി നടതതിയ അന്വേഷണത്തിൽ പൊലീസുകാരൻ അഭിലാഷിന്റെ ഫോൺ പിടിച്ചെടുത്തിരുന്നു.

സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ പരിശോധനയിൽ പൊലീസുകാരനെതിരെ ആരോപിക്കപ്പെട്ട കുറ്റങ്ങൾ ശരിയാണെന്നും കണ്ടെത്തി.

സ്പെഷ്യൽ ബ്രാഞ്ചിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അതിവേഗത്തിൽ സസ്പെൻഷൻ ഉത്തരവ് ഇറക്കിയത്. കേസിൽ സമഗ്രമായ അന്വേഷണത്തിനും ജില്ലാ പൊലീസ് മേധാവി നിർദേശം നൽകിയിട്ടുണ്ട്

Policeman suspended for harassing women

Next TV

Related Stories
സ്വർണവും ഡോളറും തിരികെ വേണം; സ്വപ്നയുടെ ഹർജി ഇന്ന് എൻഐഎ കോടതിയിൽ

Jul 2, 2022 06:52 AM

സ്വർണവും ഡോളറും തിരികെ വേണം; സ്വപ്നയുടെ ഹർജി ഇന്ന് എൻഐഎ കോടതിയിൽ

പിടിച്ചെടുത്ത സ്വർണവും ഡോളറും തിരികെ വേണം; സ്വപ്നയുടെ ഹർജി ഇന്ന് എൻഐഎ...

Read More >>
മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചന കേസ്; പി സി ജോർജിനെ ഇന്ന് ചോദ്യം ചെയ്യും

Jul 2, 2022 06:35 AM

മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചന കേസ്; പി സി ജോർജിനെ ഇന്ന് ചോദ്യം ചെയ്യും

മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചന കേസ്; പി സി ജോർജിനെ ഇന്ന് ചോദ്യം...

Read More >>
സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്കും കടലാക്രമണത്തിനും സാധ്യത

Jul 2, 2022 06:27 AM

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്കും കടലാക്രമണത്തിനും സാധ്യത

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്കും കടലാക്രമണത്തിനും...

Read More >>
എകെജി സെന്റർ ആക്രമണം; പ്രതിയെ കുറിച്ച് ഒരു തുമ്പും കിട്ടാതെ അന്വേഷണ സംഘം

Jul 2, 2022 06:18 AM

എകെജി സെന്റർ ആക്രമണം; പ്രതിയെ കുറിച്ച് ഒരു തുമ്പും കിട്ടാതെ അന്വേഷണ സംഘം

എകെജി സെന്റർ ആക്രമണം; പ്രതിയെ കുറിച്ച് ഒരു തുമ്പും കിട്ടാതെ അന്വേഷണ...

Read More >>
ഒന്നരവയസ്സുകാരിയുടെ കാലിൽ ഇസ്തിരിപ്പെട്ടികൊണ്ട് പൊള്ളലേൽപ്പിച്ചു; പിതാവ് പിടിയിൽ

Jul 1, 2022 10:14 PM

ഒന്നരവയസ്സുകാരിയുടെ കാലിൽ ഇസ്തിരിപ്പെട്ടികൊണ്ട് പൊള്ളലേൽപ്പിച്ചു; പിതാവ് പിടിയിൽ

ഒന്നരവയസ്സുകാരിയുടെ കാലിൽ ഇസ്തിരിപ്പെട്ടികൊണ്ട് പൊള്ളലേൽപ്പിച്ചു; പിതാവ്...

Read More >>
കടലാക്രമണത്തിന് സാധ്യത; സംസ്ഥാനത്ത് തീര മേഖലയിൽ ജാഗ്രതാ നിർദേശം

Jul 1, 2022 10:05 PM

കടലാക്രമണത്തിന് സാധ്യത; സംസ്ഥാനത്ത് തീര മേഖലയിൽ ജാഗ്രതാ നിർദേശം

കടലാക്രമണത്തിന് സാധ്യത; സംസ്ഥാനത്ത് തീര മേഖലയിൽ ജാഗ്രതാ...

Read More >>
Top Stories