ഭാര്യക്കും സുഹൃത്തിനുമെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട് ഭര്‍ത്താവ് ജീവനാടുക്കിയ സംഭവം; പൊലീസ് അന്വേഷണം തുടങ്ങി

ഭാര്യക്കും സുഹൃത്തിനുമെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട് ഭര്‍ത്താവ് ജീവനാടുക്കിയ സംഭവം; പൊലീസ് അന്വേഷണം തുടങ്ങി
Jun 24, 2022 06:54 AM | By Anjana Shaji

തിരുവനന്തപുരം : ഭാര്യക്കും സുഹൃത്തിനുമെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ടശേഷം ഭർത്താവും മകനും കാർ ടാങ്കർ ലോറിയിലേക്ക് ഇടിച്ച് കയറ്റി ജീവനൊടുക്കിയ സംഭവത്തിലെ ദുരൂഹത നീക്കാൻ പൊലീസ് അന്വേഷണം തുടങ്ങി.

മരിച്ച പ്രകാശ് ദേവരാജിൻറെ ആത്മഹത്യാ കുറിപ്പിൽ പറയുന്ന മിക്കവരും വിദേശത്തായതിനാൽ ഇവരുടെ മൊഴിയെടുപ്പ് പൊലീസിന് മുന്നിൽ കടമ്പയാണ്. ഭാര്യയും സുഹൃത്തായ അനീഷും തമ്മിലെ ബന്ധത്തെകുറിച്ച് പ്രകാശ് അന്വേഷിച്ചിരുന്നതായി കുടുംബ സുഹൃത്തായ അമൽ പറഞ്ഞു.

വിദേശത്തുള്ള ഭാര്യക്കും സുഹൃത്തുക്കള്‍ക്കുമെതിരെ രൂക്ഷ വിമർ‍ശനങ്ങള്‍ ഉ്ള്ള ആത്മഹത്യക്കുറിപ്പെഴുതി വച്ച ശേഷമാണ് പ്രകാശ് ദേവരാജ് മകനൊപ്പം ജീവനൊടുക്കിയത്.

ഓരോരുത്തരുടെയും പേരുകള്‍ എടുത്തു പറഞ്ഞുള്ള ആരോപണങ്ങളായതിനാൽ ആത്മഹത്യ പ്രേരണകുറ്റം കണ്ടെത്താൻ പൊലീസ് വിശമായ അന്വേഷണത്തിലേക്ക് നീങ്ങുകയാണ്.

വിദേശത്തുള്ള നൃത്ത അധ്യാപികയായ ഭാര്യ ശിവകലക്കും സുഹൃത്തായ അനീഷിനുമെതിരെയാണ് പ്രധാന ആരോപണങ്ങള്‍.

അനീഷിനെ കുറിച്ചുള്ള കാര്യങ്ങളെല്ലാം മേക്കപ്പ് ആർട്ടിസ്റ്റിയ അമലിന് അറിയാമെന്ന് പ്രകാശിൻെറ ആത്മഹത്യക്കുറിപ്പിലുണ്ട്. എന്നാൽ കലാപരിപാടികളിൽ സ്റ്റേജ് തയ്യാറാക്കാൻ വരുന്ന വ്യക്തിയെന്ന നിലയിലുള്ള ബന്ധം മാത്രമാണ് അനീഷുമായി ഉള്ളതെന്നാണ് അമൽ പറയുന്നത്.

അഞ്ചു ദിവസം മുമ്പ് ഫോണിൽ വിളിച്ച പ്രകാശ് അനീഷും ശിവകലയും തമ്മിലെ ബന്ധത്തെ കുറിച്ച് ചോദിച്ചതായി അമൽ പറയുന്നു. പ്രകാശിൻെറ ആത്മഹത്യക്കുറിപ്പിൽ ആരോപിക്കുന്നവരിൽ അനീഷിൻെറ അമ്മയൊഴികെ മറ്റെല്ലാവരും വിദേശത്താണ്.

അതിനാൽ ഇരുടെ മൊഴിയെടുക്കൽ പൊലീസിന് വെല്ലുവിളിയാകും. അപകടത്തെ കുറിച്ച് മോട്ടോർ വാഹനവകുപ്പിൻറെ റിപ്പോർട്ട് കൂടി നോക്കിയാകും പൊലീസിൻറെ തുടർനടപടികൾ.

Husband killed after posting on Facebook against wife and friend; Police have launched an investigation

Next TV

Related Stories
കണ്ണൂരിൽ ഓട്ടോറിക്ഷയ്ക്കു നേരെ കാട്ടുപോത്തിന്റെ ആക്രമണം; ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Jun 9, 2023 11:36 PM

കണ്ണൂരിൽ ഓട്ടോറിക്ഷയ്ക്കു നേരെ കാട്ടുപോത്തിന്റെ ആക്രമണം; ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കോളയാട് ചങ്ങലഗേറ്റ്‌ - പെരുവ റോഡിൽ മാക്കം മടക്കി ഭാഗത്തു വെച്ച് ഓട്ടോറിക്ഷയ്ക്കു നേരെ കാട്ടുപോത്തിന്റെ ആക്രമണം....

Read More >>
പത്തനംതിട്ടയില്‍ മൂന്ന് പേരെ കടിച്ച നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു

Jun 9, 2023 11:23 PM

പത്തനംതിട്ടയില്‍ മൂന്ന് പേരെ കടിച്ച നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു

പെരുന്നാട്ടില്‍ മൂന്ന് പേരെ കടിച്ച തെരുവ് നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു....

Read More >>
കിണറ്റിൽ വീണു വയോധിക മരിച്ചു

Jun 9, 2023 10:49 PM

കിണറ്റിൽ വീണു വയോധിക മരിച്ചു

മാവേലിക്കര കിണറ്റിൽ വീണു വയോധിക...

Read More >>
സം​സ്ഥാ​ന​ത്ത് 40 പ്ര​ദേ​ശ​ങ്ങ​ളെ വ്യ​വ​സാ​യ എ​സ്​​റ്റേ​റ്റു​ക​ളാ​യി പ്ര​ഖ്യാ​പി​ച്ച് സ​ർ​ക്കാ​ർ വി​ജ്ഞാ​പ​നം

Jun 9, 2023 10:47 PM

സം​സ്ഥാ​ന​ത്ത് 40 പ്ര​ദേ​ശ​ങ്ങ​ളെ വ്യ​വ​സാ​യ എ​സ്​​റ്റേ​റ്റു​ക​ളാ​യി പ്ര​ഖ്യാ​പി​ച്ച് സ​ർ​ക്കാ​ർ വി​ജ്ഞാ​പ​നം

വ്യ​വ​സാ​യ വ​കു​പ്പി​ന് കീ​ഴി​ലു​ള്ള 40 പ്ര​ദേ​ശ​ങ്ങ​ൾ​ക്കാ​ണ് വ്യ​വ​സാ​യ എ​സ്​​റ്റേ​റ്റ് പ​ദ​വി...

Read More >>
കോഴിക്കോട് വില്പനക്കായി വീട്ടിൽ സൂക്ഷിച്ച എംഡിഎംഎയുമായി യുവാവ് പൊലീസിന്‍റെ പിടിയിൽ

Jun 9, 2023 10:39 PM

കോഴിക്കോട് വില്പനക്കായി വീട്ടിൽ സൂക്ഷിച്ച എംഡിഎംഎയുമായി യുവാവ് പൊലീസിന്‍റെ പിടിയിൽ

ലഹരി ഉപയോഗത്തിനുള്ള പണം കണ്ടെത്തുന്നതിനും ആർഭാട ജീവിതത്തിനുമാണ് ലഹരിക്കച്ചവടത്തിലേക്ക്...

Read More >>
Top Stories