കോഴിക്കോട് വൈദ്യുതി പോസ്റ്റ്‌ വീണ് യുവാവിന്റെ മരണം; നഷ്ടപരിഹാരം പ്രഖ്യാപിച്ച് മന്ത്രി

കോഴിക്കോട് വൈദ്യുതി പോസ്റ്റ്‌ വീണ് യുവാവിന്റെ മരണം; നഷ്ടപരിഹാരം പ്രഖ്യാപിച്ച് മന്ത്രി
Jun 23, 2022 05:33 PM | By Vyshnavy Rajan

കോഴിക്കോട് : കോഴിക്കോട് വൈദ്യുതി പോസ്റ്റ്‌ വീണ് മരിച്ച ബൈക്ക് യാത്രക്കാരന്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകുമെന്ന് മന്ത്രി കെ കൃഷ്ണൻ കുട്ടി. സംഭവത്തിൽ അന്വേഷണത്തിന് കെഎസ്ഇബി ചെയർമാനെ ചുമതലപ്പെടുത്തിയതായും മന്ത്രി അറിയിച്ചു.

ഉപയോഗശൂന്യമായ പോസ്റ്റ് മാറ്റുന്നതനിടെയാണ് അപകടമുണ്ടായത്. ജീവനക്കാരുടെ ഭാഗത്തു നിന്ന് വീഴ്ച ഉണ്ടായോ എന്ന് വ്യക്തമല്ല. കുറ്റക്കാരെങ്കിൽ നടപടി ഉണ്ടാകും. എല്ലാം അന്വേഷണത്തിൽ പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു.

നഷ്ടപരിഹാരത്തുക തീരുമാനിച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. ഉപയോഗശൂന്യമായ പോസ്റ്റ് മാറ്റുന്നതിനിടെ പോസ്റ്റ് വീണുണ്ടായ അപകടത്തിൽ ബേപ്പൂർ സ്വദേശി അർജുൻ ആണ് മരിച്ചത്. സംഭവത്തില്‍ കുറ്റകരമായ നരഹത്യക്ക് ബേപ്പൂർ പൊലീസ് കേസെടുത്തിട്ടുണ്ട്.


മതിയായ സുരക്ഷാ സംവിധാനം ഇല്ലാതെയാണ് പോസ്റ്റ് നീക്കിയതെന്നാണ് പൊലീസ് പറയുന്നത്. പോസ്റ്റ് മാറ്റുന്നതിനിടെ കെഎസ്ഇബി ഉദ്യോഗസ്ഥർ വേണ്ടത്ര ജാഗ്രത പുലർത്തിയില്ലെന്നും ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് അപകടത്തിന് കാരണമായതെന്നുമാണ് ആക്ഷേപം.

സംഭവത്തില്‍ പ്രതിഷേധിച്ച് നാട്ടുകാർ കോഴിക്കോട്-ബേപ്പൂർ പാത ഉപരോധിച്ചു. എന്നാലിതിന് കരാറുകാരനാണ് ഉത്തരവാദിയെന്നാണ് കെഎസ്ഇബി ഡിവിഷണൽ എക്സിക്യൂട്ടീവ് എൻജിനീയർ ഷാജി സുധാകരൻ പ്രതികരിച്ചത്.

പൊലീസിൽ പരാതി കൊടുത്തിട്ടുണ്ടെന്നും കെഎസ്ഇബി അറിയാതെയാണ് കരാറുകാരൻ പഴയ പോസ്റ്റ് നീക്കിയതെന്നും ഷാജി സുധാകരൻ പറയുന്നു. മരിച്ച ആളുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം ലഭ്യമാക്കാൻ ശുപാർശ ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Kozhikode power post: Youth dies after falling; Minister announces compensation

Next TV

Related Stories
#stabbed |വർക്ക് ഔട്ട് സമയത്തെ ചൊല്ലി തർക്കം; ജിം ഉടമ യുവാവിനെ കുത്തി പരിക്കേൽപ്പിച്ചു

Apr 23, 2024 11:11 PM

#stabbed |വർക്ക് ഔട്ട് സമയത്തെ ചൊല്ലി തർക്കം; ജിം ഉടമ യുവാവിനെ കുത്തി പരിക്കേൽപ്പിച്ചു

യുവാവ് കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടി....

Read More >>
#death | പാലക്കാട് കൊടുംചൂടിനിടെ രണ്ടാം മരണം; അട്ടപ്പാടിയില്‍ മധ്യവയസ്‌കന്‍ മരിച്ചത് നിര്‍ജലീകരണം മൂലം

Apr 23, 2024 10:37 PM

#death | പാലക്കാട് കൊടുംചൂടിനിടെ രണ്ടാം മരണം; അട്ടപ്പാടിയില്‍ മധ്യവയസ്‌കന്‍ മരിച്ചത് നിര്‍ജലീകരണം മൂലം

ഇന്നലെ രാത്രി ശെന്തിലിനെ സുഹൃത്തിന്റെ വീടിന് സമീപം അവശനിലയില്‍ കണ്ടെത്തുകയായിരുന്നു. കോട്ടത്തറ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍...

Read More >>
#attack | വനിതാ ടിടിഇയെ ആക്രമിച്ച സംഭവം; പ്രതി ആലുവ സ്വദേശി, കേസെടുത്തത് ഡ്യൂട്ടി തടസപ്പെടുത്തിയതിന് മാത്രം

Apr 23, 2024 10:05 PM

#attack | വനിതാ ടിടിഇയെ ആക്രമിച്ച സംഭവം; പ്രതി ആലുവ സ്വദേശി, കേസെടുത്തത് ഡ്യൂട്ടി തടസപ്പെടുത്തിയതിന് മാത്രം

പ്രതി തല്ലാൻ വന്നപ്പോൾ യാത്രക്കാർ പിടിച്ച് മാറ്റുകയായിരുന്നുവെന്നും രജനി ഇന്ദിര...

Read More >>
#briberycase |കൈക്കൂലിക്കേസിൽ വീല്ലേജ് ഓഫീസര്‍ക്കും ഫീല്‍ഡ് അസിസ്റ്റന്‍റിനും കഠിന തടവ്

Apr 23, 2024 09:56 PM

#briberycase |കൈക്കൂലിക്കേസിൽ വീല്ലേജ് ഓഫീസര്‍ക്കും ഫീല്‍ഡ് അസിസ്റ്റന്‍റിനും കഠിന തടവ്

ഒന്നാം പ്രതിയായ മറിയ സിസിലിയെ റിമാന്‍ഡ് ചെയ്ത് അട്ടക്കുളങ്ങര വനിത ജയിലിലും രണ്ടാം പ്രതിയായ സന്തോഷിനെ പൂജപ്പുര സെൻട്രൽ ജയിലിലും...

Read More >>
#arrest |ബെംഗളൂരുവിൽ നിന്ന് മലപ്പുറത്തേക്ക് സ്വിഫ്റ്റ് കാറിൽ യാത്ര;പരിശോധനയിൽ പെട്ടു! തോൽപ്പെട്ടിയിൽ വൻ എംഡിഎംഎ വേട്ട

Apr 23, 2024 09:32 PM

#arrest |ബെംഗളൂരുവിൽ നിന്ന് മലപ്പുറത്തേക്ക് സ്വിഫ്റ്റ് കാറിൽ യാത്ര;പരിശോധനയിൽ പെട്ടു! തോൽപ്പെട്ടിയിൽ വൻ എംഡിഎംഎ വേട്ട

മാനന്തവാടി എക്സൈസ് സർക്കിൾ ഓഫീസ് ടീമും എക്സൈസ് ചെക്ക് പോസ്റ്റ് ടീമും ചേർന്ന് സംയുക്തമായി നടത്തിയ പരിശോധനയിലാണ് എംഡിഎംഎ...

Read More >>
Top Stories