സംസ്ഥാനത്ത് രണ്ടുദിവസം കൂടി അതിശക്തമായ മഴ തുടരും

സംസ്ഥാനത്ത് രണ്ടുദിവസം കൂടി അതിശക്തമായ മഴ തുടരും
Oct 14, 2021 09:28 AM | By Anjana Shaji

തിരുവനന്തപുരം : സംസ്ഥാനത്ത് രണ്ടുദിവസം കൂടി അതിശക്തമായ മഴ തുടരും. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്. മലയോര മേഖലകളിൽ ജാഗ്രതാനിർദേശം നല്‍കിയിട്ടുണ്ട്. മഴയെ തുടർന്ന് ജലനിരപ്പ് ഉയരുന്നുണ്ടെങ്കിലും ഇടുക്കി അണക്കെട്ട് തല്‍ക്കാലം തുറക്കേണ്ടെന്ന തീരുമാനത്തിലാണ് വൈദ്യുതി ബോര്‍ഡ് .

പ്രളയസാധ്യത കണക്കിലെടുത്ത് ജലനിരപ്പ് പൂര്‍ണ സംഭരണ ശേഷിയായ 2403 അടിയിലെത്തിക്കാന്‍ കേന്ദ്ര കമ്മീഷൻ അനുമതി കെഎസ്ഇബിക്ക് അനുമതി നല്‍കി. നിലവിലെ റൂൾ കർവ് അനുസരിച്ച് ജലനിരപ്പ് ഒരടി കൂടി ഉയർന്നാൽ ആദ്യ മുന്നറിയിപ്പായ ബ്ലൂ അലർട്ട് പ്രഖ്യാപിക്കും.

2389. 78 അടിക്കു മുകളിലാണ് ഇപ്പോഴത്തെ ജലനിരപ്പ്. ഇടുക്കി അണക്കെട്ടിന്‍റെ ഇപ്പോഴത്തെ റൂൾ കർവ് അനുസരിച്ച് ജലനിരപ്പ് 2390.86 അടിയിലെത്തിയാൽ ആദ്യത്തെ ജാഗ്രത നിർദ്ദേശമായ ബ്ലൂ അലർട്ട് നൽകണം. ഇതിന് ഒരടിയിൽ താഴെ ജലനിരപ്പ് ഉയർന്നാൽ മതി.

2397.86 അടിയിലെത്തിയാൽ റെഡ് അല‍ർട്ട് നൽകിയ ശേഷം ജില്ലാ കളക്ടറുടെ അനുമതിയോടെ ഷട്ടർ ഉയ‍‍‍‍ർത്തി വെള്ളം തുറന്നു വിടണം.

എന്നാൽ നിലവിലെ സാഹചര്യത്തി തുറന്നു വിടേണ്ടി വരില്ലെന്നാണ് കെഎസ്ഇബിയുടെ കണക്കു കൂട്ടൽ. 85 ശതമാനത്തോളം വെള്ളം അണക്കെട്ടിലുണ്ട്. ഓരോ മൂന്നു മണിക്കൂറിലും സ്ഥിതി ഗതികൾ വിലയിരുത്തുന്നുണ്ട്

Heavy rains will continue for two more days in the state

Next TV

Related Stories
ചെറിയാൻ മടങ്ങുവോ? ഉമ്മൻ ചാണ്ടിയുടെ രക്ഷാകർതൃത്വം ഇനിയും വേണമെന്ന് ചെറിയാൻ

Oct 26, 2021 06:43 AM

ചെറിയാൻ മടങ്ങുവോ? ഉമ്മൻ ചാണ്ടിയുടെ രക്ഷാകർതൃത്വം ഇനിയും വേണമെന്ന് ചെറിയാൻ

ചെറിയാൻ ഫിലിപ്പ് കോൺഗ്രസ്സിലേക്ക് മടങ്ങുവോ?യെന്ന് ഏവരും ഉറ്റുനോക്കുന്ന സമയത്ത് പഴയ ളിയുമായി സമരസപ്പെടുന്നു....

Read More >>
ചോരകുഞ്ഞിനെ എടുത്ത് കൊണ്ടു പോയപ്പോൾ ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടുണ്ടെന്ന് അനുപമയുടെ വെളിപ്പെടുത്തൽ

Oct 26, 2021 06:07 AM

ചോരകുഞ്ഞിനെ എടുത്ത് കൊണ്ടു പോയപ്പോൾ ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടുണ്ടെന്ന് അനുപമയുടെ വെളിപ്പെടുത്തൽ

പ്രസവിച്ച് മൂന്നാം നാൾ ചോരകുഞ്ഞിനെ തൻ്റെ ഇടത്ത് നിന്ന് എടുത്ത് കൊണ്ടു പോയ സന്ദർഭത്തിൽ താൻ ആത്മഹത്യയ്ക്ക് പോലും ശ്രമിച്ചിട്ടുണ്ടെന്ന് അനുപമയുടെ...

Read More >>
കുഞ്ഞ് ആന്ധ്രാപ്രദേശിൽ;  അനുപമയ്ക്ക് കോടതി അനുകൂലമോയെന്ന് ഇന്നറിയാം

Oct 25, 2021 07:35 AM

കുഞ്ഞ് ആന്ധ്രാപ്രദേശിൽ; അനുപമയ്ക്ക് കോടതി അനുകൂലമോയെന്ന് ഇന്നറിയാം

ഇതില്‍ ഇന്ന് അന്തിമ വിധി പറയാനിരിക്കെയാണ് സര്‍ക്കാര്‍ തടസ്സ ഹര്‍ജി നല്‍കിയത്. കുട്ടിയുടെ അമ്മ ജീവിച്ചിരിപ്പുണ്ടെന്നും ദത്തെടുക്കല്‍ നടപടികള‍്...

Read More >>
നിയമസഭ സമ്മേളനം പുനഃരാരംഭിക്കുന്നു;  പ്രളയ കെടുതി മുതൽ കരാറുകാരുടെ വിവാദമടക്കം ചർച്ചയാകും

Oct 25, 2021 06:20 AM

നിയമസഭ സമ്മേളനം പുനഃരാരംഭിക്കുന്നു; പ്രളയ കെടുതി മുതൽ കരാറുകാരുടെ വിവാദമടക്കം ചർച്ചയാകും

പ്രളയ മുന്നൊരുക്കങ്ങളിലെ വീഴ്ച തന്നെയാകും പ്രതിപക്ഷം (Opposition) പ്രധാന ചര്‍ച്ചയാക്കുക. അടിയന്തര പ്രമേയ നോട്ടീസായി വിഷയം അവതരിപ്പിച്ചേക്കും....

Read More >>
കുഞ്ഞിനെ തിരികെ കിട്ടണം; സെക്രട്ടറിയേ‌റ്റിന് മുന്നില്‍  നിരാഹാര സമരം ആരംഭിച്ച്‌ അനുപമ

Oct 23, 2021 12:05 PM

കുഞ്ഞിനെ തിരികെ കിട്ടണം; സെക്രട്ടറിയേ‌റ്റിന് മുന്നില്‍ നിരാഹാര സമരം ആരംഭിച്ച്‌ അനുപമ

കുഞ്ഞിനെ തിരികെ ലഭിക്കാന്‍ നീതി തേടി സെക്രട്ടറിയേ‌റ്റ് പടിക്കല്‍ നിരാഹാരം ആരംഭിച്ച്‌ എസ്‌എഫ്‌ഐ മുന്‍ നേതാവ് അനുപമ.എസ്.ചന്ദ്രന്‍.ജനിച്ച്‌...

Read More >>
കുഞ്ഞിനെ അമ്മയിൽ നിന്നും വേർപെടുത്തിയ സംഭവം; വിചിത്ര വാദവുമായി ചെല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി

Oct 22, 2021 09:13 AM

കുഞ്ഞിനെ അമ്മയിൽ നിന്നും വേർപെടുത്തിയ സംഭവം; വിചിത്ര വാദവുമായി ചെല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി

കുട്ടി ദത്ത് പോകുന്നതിന് മൂന്നരമാസം മുമ്പ് അനുപമയുടെ പരാതിയില്‍ നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ കുഞ്ഞിന്‍റെ വിവരങ്ങള്‍ പറഞ്ഞില്ലെന്നും അനുപമയെ...

Read More >>
Top Stories